ദുബായ് : അക്കാഫ് പൂക്കാലം എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് ദുബായ് അല്‍ നസര്‍ ലെഷര്‍ലാന്‍ഡിലും നവംബര്‍ ഒന്നിന് ഖിസൈസ് ഇത്തിസലാത്ത് അക്കാദമി യിലുമായാണ് പരിപാടികള്‍ നടക്കുക.
അല്‍ നസര്‍ ലഷര്‍ലാന്‍ഡില്‍ കലാ പരിപാടികളും ഓണ സദ്യയും ഉണ്ടായിരിക്കും. വിവിധ തൊഴിലാളി ക്യാമ്പു കളില്‍ നിന്നുള്ള തൊഴിലാളി കളടക്കം 5,000 പേര്‍ക്കുള്ള സദ്യ യാണ് തയ്യാറാക്കുക. തുടര്‍ന്ന് വൈകിട്ട് 4.30 മുതല്‍ അംഗങ്ങളായ കോളേജു കള്‍ക്കായി പൂക്കള മത്സരവും സംഘടിപ്പിക്കും. വൈകിട്ട് ഗാനമേള അരങ്ങേറും.
കേരള പ്പിറവി ദിനമായ നവംബര്‍ ഒന്നിന് ദുബായ് ഖിസൈസ് ഇത്തിസലാത്ത് അക്കാദമി യില്‍ ഓണാഘോഷ ത്തിന്റെ ഭാഗ മായുള്ള ഘോഷ യാത്രയും പൊതു പരിപാടിയും നടക്കും.
വിവിധ കോളേജുകള്‍ അണി നിരക്കുന്ന ഘോഷ യാത്ര വൈകിട്ട് 3.30 നാണ് ആരംഭിക്കുക. തുടര്‍ന്ന് 250ഓളം കലാകാരികള്‍ അണി നിരക്കുന്ന തിരുവാതിര ക്കളി അരങ്ങേറും.
തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ ഹരിഹരന്‍ നയിക്കുന്ന സംഗീത പരിപാടിയും നടക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, ദുബായ്, പൂര്‍വ വിദ്യാര്‍ത്ഥി