അബുദാബി : ശുഐബ് അക്തറിന്റെ അബുദാബി സന്ദര്‍ശനം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമായി. ഫ്രഷ് ആന്‍ഡ് മോര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരുക്കിയ ‘വിക്കറ്റ് ധമാക്ക ‘യില്‍ മികച്ച ബൗളറെ തെരഞ്ഞെടുക്കുന്ന തിനായി ട്ടാണ് പ്രമുഖ പേസ് ബൗളര്‍ ശുഐബ് അക്തര്‍ എത്തിയത്.
അബുദാബി മുസ്സഫ്ഫ യിലെ ഐക്കാഡ് സിറ്റി യിലെ ഫ്രഷ് ആന്‍ഡ് മോര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സംഘടി പ്പിച്ച വിക്കറ്റ് ധമാക്ക യില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. മികച്ച ബൗളര്‍ ആയി മഹ്മൂദിനെ തെരഞ്ഞെടുത്തു.
ഇന്ത്യാക്കാര്‍ അടക്കമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആവേശ ത്തോടെ യാണ് അക്തറിനെ വരവേറ്റത്.
ഫ്രഷ് ആന്‍ഡ് മോര്‍ മാനേജര്‍ സക്കറിയ, ഏരിയാ മാനേജര്‍ അബ്ദുള്ള, മീഡിയാ കോഡിനേറ്റര്‍ റിയാസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആബിദ് പാണ്ട്യാല അവതാരകാനായി എത്തി.