സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉമ്മുല്‍ ഖുവൈനില്‍

May 30th, 2013

ഉമ്മുല്‍ ഖുവൈന്‍ : കെ. എം. സി. സി.യും ഗവണ്മെന്റ് മെഡിക്കല്‍ സെന്ററും മെട്റോ മെഡിക്കല്‍ സെന്ററും സംയുക്തമായി സംഘടി പ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് മെയ് 31 വെള്ളിയാഴ്ച 8 മണി മുതല്‍ ഉമ്മുല്‍ ഖുവൈനിലെ പഴയ ബസാറിലുള്ള മെഡിക്കല്‍ സോണ്‍ കെട്ടിടത്തില്‍ നടക്കും.

അഞ്ഞൂറില്‍ അധികം ആളുകള്‍ക്കുള്ള പരിശോധനാ സൗകര്യങ്ങള്‍ ഒരുക്കുന്ന ക്യാമ്പില്‍ ഉമ്മുല്‍ ഖുവൈന്‍ മെഡിക്കല്‍ ഡയറക്ടറും മറ്റു ഉന്നത ഉദ്യോഗസ്ഥരും മെട്റോ മെഡിക്കല്‍ സെന്ററിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും പങ്കെടുക്കും.

വിശദ വിവരങ്ങള്‍ക്ക് : 052 95 57 475, 055 84 00 952

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യൂണിവേഴ്സല്‍ ആശുപത്രി കരാറില്‍ ഒപ്പു വെച്ചു

May 29th, 2013

universal-hospital-adnic-insurance-signing-ePathram
അബുദാബി : ആരോഗ്യ സുരക്ഷാ രംഗത്ത്‌ അബുദാബി യൂണിവേഴ്സല്‍ ആശുപത്രി യുമായി സഹകരിച്ചു പ്രവര്‍ത്തി ക്കുന്ന തിനായുള്ള കരാറില്‍ അബുദാബി നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി (ADNIC) ഒപ്പു വെച്ചു.

അത്യന്താധുനിക ചികില്‍സാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച സ്വകാര്യ മേഖല യിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായ യൂണിവേഴ്സ ലുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ ഇന്‍ഷ്വറന്‍സ് രംഗത്തെ അതികായരായ അബുദാബി നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാന ത്തില്‍ ADNIC – C E O വാലിദ് സിദാനി, യൂണിവേഴ്‌സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട് എന്നിവര്‍ ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു.

വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി ലോകത്തെ പ്രമുഖരായ വിദഗ്ദ ഡോക്ടര്‍മാരാണ് യൂണിവേഴ്‌സലില്‍ സേവനം അനുഷ്ടിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കഥാ – കവിതാ രചന മല്‍സരങ്ങള്‍

May 29th, 2013

ദുബായ് : സ്വരുമ കല സാംസ്കാരിക വേദിയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ചെറുകഥ രചന, കവിത രചന മത്സര ങ്ങള്‍സംഘടി പ്പിക്കുന്നു.

വിഷയം കഥ (വര്‍ത്തമാന കാലം) കവിത (ബന്ധം) സൃഷ്ടികള്‍ ജൂണ്‍ പത്തിന് മുമ്പായി താഴെ പറയുന്ന വിലാസ ത്തിൽ അയക്കുക. swarumadubai at gmail dot com

വിശദ വിവരങ്ങള്‍ക്ക് : 050 25 42 162.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക്‌ സെന്ററില്‍ ഉദ്ബോധന സദസ്സ്

May 29th, 2013

അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ നാല്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ മെയ്‌ 31 വെള്ളിയാഴ്ച വൈകീട്ട് 7.30 ന് ‘ഉദ്ബോധന സദസ്സ്’ സംഘടി പ്പിക്കുന്നു.

പ്രമുഖ പ്രാസംഗികന്‍ റാഷിദ്‌ ഗസ്സാലി, ഇന്ന് സമൂഹത്തില്‍ നില നില്‍ക്കുന്ന ധൂര്‍ത്ത്‌, ആര്‍ഭാടങ്ങള്‍, സാംസ്കാരിക അധപതനം എന്നിവ വിഷയമാക്കി പ്രഭാഷണം നടത്തും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യക്തിഗത നേട്ടവുമായി ആയിഷ ഷാഹുല്‍

May 28th, 2013

ഷാര്‍ജ : സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയില്‍ ഷാര്‍ജ ഗള്‍ഫ്‌ ഏഷ്യന്‍ സ്കൂളിലെ ആയിഷ ഷാഹുല്‍ കണ്ണാട്ട്,  മുഴുവന്‍ മാര്‍ക്കും വാങ്ങി ഉന്നത വിജയം കരസ്ഥ മാക്കി.

ayisha-shahul-chavakkad-kannat-ePathram
ചാവക്കാട്‌ മണത്തല സ്വദേശിയും ദുബായില്‍ ബിസിനസ്സു കാരനുമായ ഷാഹുല്‍ കണ്ണാട്ട് – ജാസ്മിന്‍ ദമ്പതി കളുടെ മകളാണ് ആയിഷ. ഏഴാം തരം വരെ ദുബായ് അവര്‍ ഓണ്‍ സ്കൂളില്‍ പഠിച്ച ആയിഷ യുടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം തൃശൂര്‍ ചിറ്റിലപ്പിള്ളി ഐ. ഇ. എസ്. സ്കൂളില്‍ ആയിരുന്നു .

ആയിഷയുടെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ ഉടനെ ഷാഹു ലിന്റെ കുടുംബം ഷാര്‍ജ യിലേക്ക് വരിക യായിരുന്നു. പിന്നീട് തുടര്‍ പഠന ത്തിനായി ഗള്‍ഫ്‌ ഏഷ്യന്‍ സ്കൂളില്‍ ചേര്‍ന്നു.

ദുബായ്  കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ‘പ്രോഗ്രസീവ്‌ ചാവക്കാട്‌ ’ എന്ന കൂട്ടായ്മ യുടെ സ്ഥാപക പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്ത കനുമാണ് ഷാഹുല്‍ കണ്ണാട്ട്. ചരിത്ര വിഷയ ങ്ങളിലും സാഹിത്യ ത്തിലും തല്പരയായ ആയിഷ, പിതാവിനെ പ്പോലെ തികഞ്ഞ ഒരു പരിസ്ഥിതി പ്രവര്‍ത്തകയുമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സി. ബി. എസ്. ഇ. പ്ലസ്‌ ടു : മികച്ച നേട്ടവുമായി സെന്റ് ജോസഫ് സ്കൂള്‍
Next »Next Page » ഇസ്ലാമിക്‌ സെന്ററില്‍ ഉദ്ബോധന സദസ്സ് »



  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine