വര്‍ണ്ണങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ടിച്ച ജീവിച്ചിരിക്കുന്ന ചിത്രകാരന്മാരിൽ ഒരാളാണ് ഉസ്ബകിസ്ഥാനിൽ നിന്നുള്ള അസ്മത് ഖതനോവ്. അദ്ദേഹത്തിന്റെ “ഡ്രീംസ് ഹോഴ്സ്” എന്ന പരമ്പരയിലെ ചിത്രങ്ങളുടെ പ്രദർശനം ദുബൈ അലിഫ് ആര്ട്ട് ഗാലറിയുടെ നേതൃത്വത്തിൽ അബുദാബി ഇത്തിഹാദ് ടവറിൽ വെച്ചു നടന്നു. പ്രദർശനോദ്ഘാടനം റോട്ടാന ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് നാസർ അൽ നൊവൈസ് നിർവഹിച്ചു.
ഉസ്ബകിസ്ഥാൻ എംബസി മുതിർന്ന വിദേശകാര്യാ ഉദ്യോഗസ്ഥൻ ഫാറുഖ് വക്കബോവേ, അലിഫ് ആര്ട്ട് ഗാലറി സി ഇ ഒ നതാലിയ ആൻഡകലോവ എന്നിവർ സന്നിഹിതരായിരുന്നു. പ്രദർശനം വേറിട്ട ഒരനുഭവമായിരുന്നു. അസ്മത് ഖതനോവ്ന്റെ ചിത്രങ്ങളിൽ വൈകാരികമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. ചിത്രങ്ങളിൽ വൈവിദ്ധ്യം നിറയുമ്പോൾ തന്നെ കുതിരകളോട് താല്പര്യം പ്രകടമാണ്. ഏറെക്കുറെ ഒട്ടുമുക്കാൽ ചിത്രങ്ങളും കുതിരകളിലൂടെയാണ് അദ്ദേഹം പറയാൻ ശ്രമിക്കുന്നത്.
വയലൻസ്
വയലൻസ് എന്ന ചിത്രം തന്നെ ഉദാഹരണം എടുക്കാം, ഭ്രാന്തമായ ഒരു വൈകാരിക തലത്തെ കുതറിത്തെറിപ്പിക്കാൻ ഒരുങ്ങുന്ന കുതിരയിലൂടെ ചിത്രം പറയുന്നത് ഒരു കലാപം തന്നെയാണ്. സ്ക്രീമിംഗ് എന്ന ചിത്രത്തിലും ഇതേ രൂപം ഭാവ വ്യത്യാസത്തോടെ നമുക്ക് കാണാം. നിറങ്ങളുടെ വലിയ അലങ്കാരികലതയോ കൂട്ടിചേർക്കലുകളോ ഒരു ചിത്രത്തിലും കാണാൻ സാധിക്കില്ല. ബ്രൌണ്‍ പേപ്പറിൽ ഇന്ത്യൻ ഇങ്കും വെള്ളയും ഇളം നീല നിറത്തിലുള്ള ഡ്രൈ പെസ്റ്റലുമാണ് അദ്ദേഹം കൂടുതലും ഉപയോഗിച്ചിട്ടുള്ളത് എന്നാൽ അതിന്റെ വൈക്കാരിക തലം ഒട്ടും ചോർന്നുപോകാതെ കരുത്തുള്ള രേഖകളാൽ വിഷയത്തെ ഒതുക്കി നിറുത്തുന്നു. കഠിനമായ ഉത്കണ്ഠയും മാനസിക അസ്വാസ്ഥ്യങ്ങളും നിറയുന്നതാണ് ‘ഇൻ ഓർഡർ ടു സർവൈവ്’ എന്ന ചിത്രം. ശക്തമായ ഭാഷയാണ് ശില്പങ്ങളിലൂടെ സംവദിക്കുന്നത് ദി പവർ ഓഫ് ഫാമിലി എന്ന ശിൽപം പിക്കാസോയുടെ രൂപങ്ങളെ ഓര്മ്മിപ്പിക്കുന്നു എങ്കിലും ശിൽപം വലിയ സന്ദേശമാണ് നല്കുന്നത്. ഡാർക്ക്‌നസ് എന്നാ ചിത്രം പതിവിലും വ്യത്യസ്തമാണ്. ഈ ചിത്രത്തിൽ കുതിരയുടെ രൂപങ്ങളോ ഭാവങ്ങളോ ഇല്ല. കറുപ്പ് നിറത്തിൽ ഇരുട്ടിന്റെ മറവിൽ പക്ഷിയോട് കുശലം പറയുന്ന കുടുംബമാണ് ചിത്രം ഇത്.
വി. ആർ.
സിമ്പതി, വി. ആർ. എന്നീ ചിത്രങ്ങളിലും കുതിരകളുടെ സാനിദ്ധ്യം ഇല്ല. റ്റുഗെതെർ എന്ന ചിത്രങ്ങളുടെ സീരീസിൽ വിവിധ ഭാവങ്ങൾ നിറയുന്നു. കമ്മ്യൂണിക്കേഷൻ ഹാപിനസ് എന്നിവയും മികച്ച രചനകളാണ്.
ഉസ്ബക്കിസ്ഥാനിലെ ഏറ്റവും പ്രശസ്തനായ ചിത്രകാരനാണ് അസ്മത് ഖതനോവ് അദ്ദേഹത്തിന്റെ ചിത്രങ്ങളെ യു എ ഇ യിൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യമാണ് അലിഫ് ഗാലറി ഏറ്റെടുത്തിരിക്കുന്നത് എന്ന് അലിഫ് ആര്ട്ട് ഗാലറി സി ഇ ഒ നതാലിയ ആൻഡകലോവ പറഞ്ഞു. സെപ്റ്റംബർ 8 തുടങ്ങിയ പ്രദര്ശനം
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല