ദുബായ് : പ്രവാസി കളായ കലാ കാരന്മാരുടെ കൂട്ടായ്മ യില്‍ പിറവി യെടുത്ത ‘തസ്ബീഹ്’ എന്ന മാപ്പിള പ്പാട്ട് ആല്‍ ബത്തിന്റെ ഗള്‍ഫ് തല പ്രകാശനം ജനുവരി 15 വെള്ളിയാഴ്ച കുവൈറ്റില്‍ വെച്ച് നടക്കും.
കുവൈറ്റിലെ പ്രവാസി കലാകാരന്‍ ഷാഫി മക്കാത്തി അവതരി പ്പിക്കുന്ന ‘തസ്ബീഹ്’ ആല്‍ ബത്തി ന്റെ രചനയും സംഗീതവും നല്‍കിയത് റാസിഖ് കുഞ്ഞി പ്പള്ളി.
ദുബായിലെ ഷംസുദ്ദീന്‍ കുഞ്ഞിപ്പള്ളി, സൗദി അറേബ്യ യിലെ ശുഐബ് വടകര എന്നിവര്‍ പ്രമുഖ ഗായക രോടൊ പ്പം ഇതിലെ ഗാന ങ്ങള്‍ക്കു ശബ്ദം നല്‍കി യിരി ക്കുന്നു. അജ്മാനിലെ ഹംസ ക്കുട്ടി എന്ന ഗാന രചയി താവ് തന്റെ ഒരു രചന യുമായി ഈ ആല്‍ബ ത്തില്‍ സഹകരിക്കുന്നു.
പ്രമുഖ ഗായക രായ മൂസ്സ എരഞ്ഞോളി, കണ്ണൂര്‍ ഷറീഫ്, രഹ്ന, താജുദ്ധീന്‍ വടകര, ആസിഫ് കാപ്പാട്, ഉദയ് രാമ ചന്ദ്രന്‍, ജിനീഷ് കുറ്റ്യാടി എന്നിവ രാണ് ഗാന ങ്ങള്‍ ആലപി ച്ചിരി ക്കുന്നത്.
ലോകമെമ്പാടുമുള്ള സംഗീത പ്രേമികളായ പ്രവാസി കളുടെ ഓണ്‍ ലൈന്‍ സൗഹൃദ – സംഗീത കൂട്ടായ്മ യായ സോംഗ് ലവ് ഗ്രൂപ്പി ലൂടെ യാണ് ഈ കലാ കാരന്മാര്‍ ഒത്തു ചേര്‍ന്നതും ‘തസ്ബീഹ്’ എന്ന മാപ്പിള പ്പാട്ട് ആല്‍ബ ത്തിന്റെ പിറവി ഉണ്ടായതും.
ഇപ്പോള്‍ കുവൈറ്റ് കേന്ദ്ര മായി പ്രവര്‍ത്തി ക്കുന്ന റോയല്‍ കളേഴ്സ് വാട്സാപ്പ് ഗ്രൂപ്പി ന്റെ ‘നക്ഷത്ര പ്പുലരി- 2016 ‘ എന്ന പരിപാടി യിലാണ് റിലീസ് ചെയ്യു ന്നത്.
കുവൈറ്റിലെ ഫഹാഹീല്‍ സൂഖ് സബാഹിലെ കോഹി ന്നൂര്‍ ഓഡിറ്റോ റിയ ത്തില്‍ ജനുവരി 15 വെള്ളി യാഴ്ച നടക്കുന്ന ചടങ്ങില്‍ ആല്‍ബ ത്തിന്റെ നിര്‍മ്മാതാവ് ഷാഫി മക്കാത്തി, ഗായിക പ്രീതാ നായര്‍ എന്നിവര്‍ ചേര്‍ന്ന് ‘തസ്ബീഹ്’ പ്രകാശനം ചെയ്യും. സാമൂഹ്യ- സാംസ്കാ രിക പ്രവര്‍ത്ത കരും കലാ കാര ന്മാരും ഗായകരും സംബന്ധിക്കും.
വിശദ വിവരങ്ങള്‍ക്ക് :
ഷംസുദ്ദീന്‍ കുഞ്ഞിപ്പള്ളി (ദുബായ്)
+971 55 474 4157,
ഹംസക്കുട്ടി (അജ്മാന്‍)
+971 55 181 79 19.
ഷാഫി മക്കാത്തി (കുവൈറ്റ്)
+965 677 028 27, +965 699 776 05.
related news :
* ‘സ്നേഹത്തിന്‍ തീരത്ത്’ പ്രകാശനം ചെയ്തു.
* പ്രിയമുള്ള പാട്ടുകളുമായി ഷഫീക്ക് റിയാസ് ടീം.
- pma