അബുദാബി : ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് യു. എ. ഇ. യിലെ ഏറ്റവും ശ്രദ്ധേയമായ ഇഫ്താര്‍ കേന്ദ്ര മായി മാറുന്നു. നോമ്പ് തുടങ്ങി ആദ്യ ആഴ്ചയിൽ തന്നെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിൽ ഇഫ്താറിന് എത്തിയത് 1,70,000 ത്തോളം ആളുകളാണ്. ലോക ത്തിന്റെ നാനാ ഭാഗ ങ്ങളിൽ നിന്നുള്ള പ്രവാസി കളുടെയും സ്വദേശികളുമായ വിശ്വാസി കളുടെ വൻതിരക്കാണ് കഴിഞ്ഞ ദിവസ ങ്ങളിൽ ഇവിടെ കാണാന്‍ കഴിഞ്ഞത്.
ഓരോ ദിവസവും ശരാശരി ഇരുപതിനായിര ത്തോളം ആളുകളാണ് നോമ്പു തുറക്കായി ഇവിടെ എത്തുന്നത്. അബുദാബി സായുധ സേന ഓഫീസേഴ്സ് ക്ലബ്ബില്‍ തയാറാക്കുന്ന ഭക്ഷണമാണ് ഇഫ് താറി നായി വിതരണം ചെയ്യുന്നത്. പോലീസ്, ഹെല്‍ത്ത്, ട്രാഫിക് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റുകള്‍ അടങ്ങുന്ന പ്രത്യേക കമ്മിറ്റി യാണ് നോമ്പു തുറക്കും അനുബന്ധ കാര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇവിടെ ഒരുക്കി യിരിക്കുന്ന 15 ഓളം ശീതീകരിച്ച ടെന്റുകളി ലാണ് നോമ്പു തുറ നടക്കുന്നത്.
റമദാൻ നോമ്പ് രണ്ടാമത്തെ പത്തിലേക്ക് കടന്നതോടെ കൂടുതൽ വിശ്വാസി കളെയാണ് പ്രതീക്ഷിക്കുന്നത്.