
അബുദാബി : പ്രമുഖ ഗായകനായ കണ്ണൂര്‍ ഷെരീഫിന്റെ നേതൃത്വ ത്തില്‍ യുവ ഗായക നിരയിലെ ശ്രദ്ധേയരായ പാട്ടുകാരെ അണി നിരത്തി സ്റ്റാര്‍സ് ഓഫ് അബുദാബി മൂന്നാം പെരുന്നാള്‍ ദിന ത്തില്‍ ഒരുക്കുന്ന ”ഈദ് നൈറ്റ്”എന്ന സ്റ്റേജ് ഷോ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറും.
വൈകുന്നേരം ആറര മണിക്ക് തുടങ്ങുന്ന പരിപാടി യില്‍ കണ്ണൂര്‍ ഷെരീഫിനെ കൂടാതെ ആദില്‍ അത്തു, പ്രദീബ് ബാബു തുടങ്ങിയവരും പങ്കെടുക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കും.
വിവരങ്ങള്‍ക്ക് : 050 49 15 241, 055 87 11 647































