അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ ഭരത് മുരളി സ്മാരക നാടകോല്‍സവ ത്തിന്റെ മൂന്നാം ദിവസം യുവ കലാ സാഹിതി അവതരി പ്പിച്ച ‘മധ്യധരണ്യാഴി’ എന്ന നാടകം അരങ്ങില്‍ എത്തി.
ഇടത്തരം കുടുംബ ങ്ങള്‍ക്കിട യില്‍ ഉണ്ടാകുന്ന സങ്കട ങ്ങളും ആകുലത കളും ആശ്വാസങ്ങളും പെട്ടെന്നു വഴി തിരിച്ചു വിടുന്ന സംഭവ ങ്ങളിലൂടെ കടന്നു പോകുന്ന മധ്യ ധരണ്യാഴി യില്‍, വഴിയില്‍ നിന്നും ലഭിച്ച പൊതിക്കുള്ളില്‍ പണമോ സ്വര്‍ണ്ണമോ അടങ്ങുന്ന എന്തെങ്കിലും സമ്മാനം ആയിരിക്കും എന്ന വിശ്വാസ ത്തില്‍ ജീവിത ത്തിന്റെ നല്ല നാളുകള്‍ സ്വപ്നം കാണുന്ന ദമ്പതി മാരുടെ കഥയാണ് പറഞ്ഞത്.
ജോയ് മാത്യൂവിന്‍റെ സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ഈ നാടകം സംവിധാനം ചെയ്തത് എ. രത്നാകരന്‍.
നാടകോല്‍സവ ത്തിന്റെ നാലാം ദിവസ മായ ചൊവ്വാഴ്ച, രാജീവ് മുളക്കുഴ രചനയും സംവിധാനവും ചെയ്യുന്ന ‘പന്തയം’ അരങ്ങിലെത്തും. വിഖ്യാത റഷ്യന്‍ കഥാകൃത്ത് ആന്‍റണ്‍ ചെക്കോവിന്‍റെ ‘ദി ബെറ്റ്’ എന്ന കഥ യുടെ നാടകാവിഷ്കാര മാണ് പന്തയം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്‍റര്‍, നാടകം, യുവകലാസാഹിതി