കേന്ദ്ര സർക്കാറി​നെ അഭിനന്ദിച്ചു

September 10th, 2013

അബുദാബി : ​ഭക്ഷ്യ സുരക്ഷാ നിയമവും സ്ഥലം ഏറ്റെടുക്കൽ നിയമവും പാർലിമെന്റിൽ അവതരിപ്പിച്ചു പാസ്സാക്കി ​എടുത്ത കേന്ദ്ര സർക്കാറി​നെയും ​പ്രധാന മന്ത്രി മൻമോഹൻ ​സിംഗ്, സോ​ണിയ ഗാന്ധി എന്നിവരെയും ഓ ഐ സി സി അബുദാബി യുടെ വർക്കിംഗ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.

അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന യോഗ ​ത്തിൽ പ്രസിഡന്റ് മനോജ്‌ പുഷ്ക്കർ അദ്ധ്യക്ഷത വഹിച്ചു. കെ പി സി സി ഓഫീസിൽ വെച്ചു നടന്ന ഓ ഐ സി സി ഗ്ലോബൽ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് 2014 ജനുവരി ​യില്‍ സംഘടന​ ​യില്‍ തെരഞ്ഞെടുപ്പു നടത്താനും അതിനോടനു ബന്ധിച്ച് പുതിയ അംഗങ്ങളെ ചേര്‍ക്കുന്ന നടപടി കള്‍ ആരംഭിക്കുവാനും തീരുമാനിച്ചു.

കേരള സര്‍ക്കാരിനും മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടിക്കും എതിരെ നടക്കുന്ന ആരോപണങ്ങളെ ചെറുത്തു തോല്‍പ്പിക്കാനും ആരോപണ ങ്ങളെ രാഷ്ട്രീയ മായി നേരിടാനും ശക്തമായി രംഗത്ത് വരണമെന്ന് കെ പി സി സി യോട് പ്രമേയം മൂലം ആവശ്യപ്പെട്ടു.

യോഗ ത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇടവ സൈഫ്,​ ​വര്‍ക്കിംഗ് പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, ​ഷിബു വര്‍ഗീസ്‌ എന്നിവര്‍ സംസാരിച്ചു .കമ്മിറ്റി ഭാര വാഹികള്‍,​ ​ജില്ലാ പ്രസിഡന്റ് മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ജനറല്‍ സെക്രട്ടറി ടി എ നാസ്സര്‍ സ്വാഗതവും ​ ​വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ചാവക്കാട് നന്ദിയും പറഞ്ഞു ​.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലഗ്ഗേജ് പരിശോധന : അബുദാബിയില്‍ നൂതന സംവിധാനം

September 10th, 2013

abudhabi-international-air-port-ePathram
അബുദാബി : അന്താരാഷ്‌ട്ര വിമാന ത്താവള ത്തില്‍ യാത്രക്കാരുടെ ലഗേജും ബാഗേജും മറ്റു കാര്‍ഗോ പാക്കുകളും പരിശോധിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ലഹരി വസ്തുക്കള്‍, ആയുധങ്ങള്‍, പ്രത്യേക അനുമതി ഇല്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത അമൂല്യ സാധനങ്ങള്‍ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിവുള്ളതാണ് പുതിയ സംവിധാനം.

ന്യൂട്രോണ്‍ പവര്‍കൊണ്ടും എക്സറേ കിരണങ്ങളും വഴി പ്രവര്‍ത്തിക്കുന്ന ഉപകരണ ത്തിന് AC60115XN എന്നാണു പേര്‍. യാത്ര ക്കാരുടെ ചെറിയ പെട്ടികള്‍ മുതല്‍ വലിയ കണ്ടെയ്‌നറുകളും മറ്റു വാഹന ങ്ങളും പരിശോധി ക്കാന്‍ ഈ സംവിധാന ത്തിനു കഴിയും. കണ്ടെയ്‌നറു കളില്‍ ഒളിപ്പിച്ചുള്ള മനുഷ്യ ക്കടത്ത് കണ്ടു പിടിക്കാനും സാധിക്കും. അബുദാബി യില്‍ കാര്‍ഗോ വിമാന ചരക്കു കളും ഇനി മുതല്‍ ഇതിലൂടെ പരിശോധി ച്ചായിരിക്കും കടത്തി വിടുക.

മണിക്കൂറില്‍ 40 കണ്ടെയ്‌നറുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ മറ്റൊരു സവിശേഷത യാണ്.

പ്രത്യേകം പരിശീലനം ലഭിച്ച ടെക്‌നീഷ്യന്മാരായിരിക്കും ഇത് കൈ കാര്യം ചെയ്യുക. വലിയ കാര്‍ഗോ ബാഗുകളും കണ്ടെയ്‌നറുകളും കൃത്യമായി പരിശോധിക്കാന്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് ഇത് വഴി പൂര്‍ണമായും ഇല്ലാതാകുമെന്നും അബുദാബി പോലീസ് അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. അറബ് ലോകത്തെ സന്തുഷ്ട രാജ്യം എന്ന് യു. എന്‍. റിപ്പോര്‍ട്ട്

September 9th, 2013

uae-map-ePathram
അബുദാബി : ലോകത്തെ സന്തുഷ്ട രാജ്യങ്ങളെ ക്കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ പട്ടിക യിൽ അറബ് രാജ്യ ങ്ങളില്‍ ഒന്നാം സ്ഥാന വുംലോക ത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക യില്‍ പതിനാലാം സ്ഥാനവും യു. എ. ഇ. കരസ്ഥമാക്കി.

ഐക്യ രാഷ്ട്ര സഭ യുടെ രണ്ടാമത് വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ടിലാണ് യു. എ. ഇ. അഭിമാനകര മായ ഈ നേട്ടം സ്വന്ത മാക്കിയത്.

രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കാന്‍ മുന്‍തലമുറ ചെയ്ത മഹത്തായ സേവന ങ്ങളാണ് അറബ് മേഖല യില്‍ നിന്നും രാജ്യത്തെ ഒന്നാമത് എത്തിച്ചിരിക്കുന്നത് എന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ്‌ ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്‌ അല്‍ മക്തൂം വ്യക്തമാക്കി.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപന ങ്ങളുടെയും പൊതു ജനങ്ങളു ടെയും കൂട്ടായ പ്രവര്‍ത്തന ത്തിന്‍െറ ഫല മായാണ് നേട്ടം കൈവരി ക്കാന്‍ സാധിച്ചത് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ സര്‍ക്കാര്‍ വകുപ്പു കളും സ്ഥാപന ങ്ങളും രാജ്യത്തെ പുരോഗതി യിലേക്ക് നയിക്കുക എന്ന ഒരൊറ്റ ലക്ഷ്യം മുന്നില്‍ കണ്ടാണ് പ്രവര്‍ത്തി ക്കുന്നത്.

രാജ്യത്തിന് ദിശാ ബോധം നല്‍കിയ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ഉള്‍പ്പെടെ ഉള്ളവര്‍ ഈ ലക്ഷ്യ ത്തിനായാണ് നില കൊണ്ടത് എന്ന് ശൈഖ് മുഹമ്മദ് അനുസ്മരിച്ചു.

ജനത യുടെ ക്ഷേമവും സന്തോഷവും രാഷ്ട്ര ത്തിന് പരമ പ്രധാന മാണ്. ഈ ലക്ഷ്യ ത്തിനായാണ് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ദീര്‍ഘ വീക്ഷണമുള്ള നേതൃത്വ ത്തിന് കീഴില്‍ രാജ്യം ഒറ്റക്കെട്ടായി പരിശ്രമിക്കുന്നത്. വിശ്വാസ്യത മുറുകെ പിടിക്കുന്ന വ്യക്തികളും മികച്ചതും കൂട്ടായ്മയില്‍ അധിഷ്ഠിത വുമായ പ്രവര്‍ത്തനവും സഹകരണവും ഈ ലക്ഷ്യത്തില്‍ എത്താന്‍ രാജ്യത്തെ സാഹായിച്ച ഘടകങ്ങളാണ്. യു എന്‍ പുറത്തു വിട്ട രണ്ടാമത് വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടിനോട് പ്രതികരിക്കുക യായിരുന്നു ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്‌ അല്‍ മക്തൂം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ഗാന്ധിജയന്തി ആഘോഷം

September 8th, 2013

mahathma-gandhi-father-of-the-nation-ePathram
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ നാലിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വിവിധ പരിപാടി കളോടെ മഹാത്മജി യുടെ ജീവിത മുഹൂർത്തങ്ങളും ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്ര സ്മരണകളും പകർന്നു കൊണ്ട് ഗാന്ധി ജയന്തി ആഘോഷിക്കുവാൻ തീരുമാനിച്ചു.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇന്ത്യൻ സ്ഥാനപതി കാര്യാലയം കൾചറൽ വിഭാഗം, ഗാന്ധി സാഹിത്യ വേദി എന്നിവ യുടെ സംയുക്ത സഹകരണത്തോടെ യാണ് ആഘോഷ പരിപാടികൾ.

ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്യ സമരവും എന്ന വിഷയത്തെ ആസ്പദ മാക്കി രാവിലെ 9 മുതൽ സ്‌കൂൾ വിദ്യാർഥി കൾക്കായി ചിത്ര രചനാ-പെയിന്റിങ് മൽസരങ്ങൾ നടത്തും.

6-9, 9-12, 12-16 എന്നീ പ്രായ ത്തിലുള്ള വിദ്യാർഥി കളെയാണ് യഥാ ക്രമം സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ ങ്ങളിലായി മൽസരിപ്പിക്കുക.

ഇതേ വിഷയ ത്തെ ആസ്പദമാക്കി യു. എ. ഇ. യിലെ പ്രഫഷണൽ – അമേച്ചർ കലാകാരൻമാർ തയ്യാറാക്കിയ പ്രത്യേക ചിത്ര – പെയിന്റിങ് പ്രദർശനവും വൈകീട്ട് ആറര വരെ നടക്കും.

വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെ ഹൈസ്‌കൂൾ, പ്‌ളസ് വൺ, പ്‌ളസ് ടൂ വിദ്യാർഥി കൾക്കായി ഇന്ത്യൻ ചരിത്രത്തെ ആസ്പദമാക്കി യു. എ. ഇ. തല ത്തിൽ ഗ്രൂപ്പ് അടിസ്ഥാന ത്തിലുള്ള ക്വിസ് മൽസരവും സംഘടിപ്പിക്കും.

ക്വിസ് മൽസര ത്തിൽ പങ്കടുക്കാന്‍ ആഗ്രഹിക്കുന്ന യു. എ. ഇ. യിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള മൂന്നു പേർ ഉൾപ്പെടുന്ന ടീമുകൾക്ക് സ്‌കൂൾ പ്രിൻസിപ്പലുടെ സാക്ഷ്യ പത്ര ത്തോടൊപ്പം പേര് രജിസ്റ്റർ ചെയ്യാം.

ഡ്രോയിങ് – പെയിന്റിങ് മൽസര ങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വ്യക്തികൾക്കും ക്വിസ് മൽസര ത്തിൽ ആദ്യ മൂന്നു സ്ഥാനം നേടുന്ന ടീമു കൾക്കും ക്യാഷ് അവാർഡുകളും സമ്മാനിക്കും.

പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രത്യേക സർട്ടിഫിക്കറ്റുകളും നൽകും. വൈകീട്ട് ഏഴിന് നടക്കുന്ന ഗാന്ധി അനുസ്മരണ പരിപാടി യിൽ വിജയി കൾക്കുള്ള സമ്മാന വിതരണവും ഇന്ത്യൻ സ്വാതന്ത്യ സ്മരണകൾ സമ്മാനിക്കുന്ന കലാ – സാംസ്‌ക്കാരിക പരിപാടികളും വീഡിയോ പ്രദർശനവും നടത്തും.

മൽസരങ്ങളും പരിപാടികളും സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷാ ഫോറവും സ്‌കൂളുകളില്‍ എത്തിക്കും. പങ്കെടു ക്കാനാഗ്രഹിക്കുന്ന വരുടെ പേരു വിവരം ഇന്ത്യൻ മീഡിയ അബുദാബി യുടെ ഇ – മെയിൽ അഡ്രസിൽ ഈ മാസം മുപ്പതിനകം നൽകണം.

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഇന്ത്യൻ മീഡിയ എക്‌സിക്യൂട്ടീവ് യോഗ ത്തിൽ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള, വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, പ്രസ് സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ, എക്‌സിക്യൂട്ടീവ് മെമ്പർമാരായ ടി. പി. ഗംഗാധരൻ, മനു കല്ലറ, മുനീർ പാണ്ട്യാല, അഹ്മദ് കുട്ടി, അഫ്‌സൽ അഹ്മദ്, ജോണി ഫൈനാർട്‌സ് എന്നിവരും പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സഞ്ചാരി കള്‍ക്കായി അബുദാബി പോലീസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍

September 8th, 2013

awareness-from-abudhabi-police-ePathram
അബുദാബി : ഹിന്ദി അടക്കം 15 ഭാഷകളിലായി തയ്യാറാക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തലസ്ഥാന നഗരി യിലെത്തുന്ന വിനോദ സഞ്ചാരി കള്‍ക്കായി അബുദാബി പോലീസ് ഇറക്കി.

അറബ് പാരമ്പര്യവും സംസ്‌കാരവും വിശദീകരി ക്കുകയും ഇവ മാനിക്കേണ്ട തിന്റെ ആവശ്യകത ചൂണ്ടി ക്കാണിക്കുകയും ചെയ്തു കൊണ്ട് തയ്യാറാക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ അബുദാബി യിലെത്തുന്ന വിദേശ സഞ്ചാരികള്‍ പാലിക്കേണ്ട മര്യാദ കളാണ് പ്രധാനം.

അനധികൃത കാര്‍ ലിഫ്റ്റ് സ്വീകരിക്കുന്ന തിന്റെ അപകടം, ലഗേജ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, ടാക്‌സി നിരക്ക്, ദിര്‍ഹമിന്റെ എക്‌സ്‌ചേഞ്ച് നിരക്ക്, പോലീസിനെ ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവയും പോലീസ് ഇറക്കിയ ലഘുപത്രിക യില്‍ വിവരിക്കുന്നുണ്ട്.

സഞ്ചാരികള്‍ ഏറെയെത്തുന്ന വിമാനത്താവളം, സീ പോര്‍ട്ട്, എമ്പസ്സികള്‍, കോണ്‍സുലേറ്റ്, ഹോട്ടലുകള്‍ തുടങ്ങിയ സ്ഥല ങ്ങളില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ അടങ്ങിയ ലഘുപത്രിക വിതരണം ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാജം സമ്മര്‍ ക്യാമ്പ് : ജൂപ്പിറ്റര്‍ ടീമിന് ട്രോഫി
Next »Next Page » അബുദാബിയില്‍ ഗാന്ധിജയന്തി ആഘോഷം »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine