സമാജം സമ്മര്‍ ക്യാമ്പ് : ജൂപ്പിറ്റര്‍ ടീമിന് ട്രോഫി

September 8th, 2013

അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ ക്യാമ്പ് സമാപിച്ചു. ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിം, നാടകം എന്നിവയില്‍ ജൂപ്പിറ്റര്‍ ഒന്നാംസ്ഥാനം നേടി. അനുരാഗ് മെമ്മോറിയല്‍ റോളിംഗ് ട്രോഫി, സമാജം പ്രസിഡന്‍റ് അനുരാഗിന്റെ പിതാവ് സുബ്രഹ്മണ്യം എന്നിവരില്‍നിന്ന് ജൂപ്പിറ്റര്‍ ടീം ക്യാപ്റ്റന്‍ അനുഗ്രഹാ അനിലും ടീം അംഗങ്ങളും ഏറ്റുവാങ്ങി.

ഏറ്റവും നല്ല നടനായി രാഹുല്‍ സുരേഷ്, നടിയായി രേവതി രവി എന്നിരെയും ക്യാമ്പില്‍ വ്യക്തി ഗത മികവുപുലര്‍ത്തിയ ആണ്‍കുട്ടി കളില്‍ നിന്ന് കാര്‍ത്തിക് ബാനര്‍ജി യെയും പെണ്‍കുട്ടി കളില്‍ നിന്ന് മീനാക്ഷി ജയ കുമാറിനെയും ബെസ്റ്റ് ക്യാമ്പര്‍ മാരായും തെരഞ്ഞെടുത്തു.

സമാപന സമ്മേളനത്തില്‍ സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കര്‍ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ് സ്വാഗതം ആശംസിച്ചു, ക്യാമ്പ് അഡൈ്വസര്‍ രവിമേനോന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ ഇബ്രാഹിം ബാദുഷ, കലാ വിഭാഗം കണ്‍വീനര്‍ സുനില്‍ വി. വി., വനിതാ വിഭാഗം കണ്‍വീനര്‍ തനു താരിക്, ബാലവേദി പ്രസിഡന്‍റ് ദേവികാ ലാല്‍, ഷാനവാസ് കടക്കല്‍, സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ എം. യു. ഇര്‍ഷാദ് നന്ദി പ്രകാശിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തറില്‍ ഷറഫ് ഡി. ജി. തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

September 7th, 2013

sharaf-dg-store-opening-in-qatar-ePathram
ദോഹ : ഖത്തറിൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ ഏറ്റവും വലിയ ഷോറൂം ‘ഷറഫ് ഡി. ജി.’ ഗറാഫ യിലെ എസ്ദാൻ മാളിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. എസ്ദാൻ മാളിൽ നടന്ന ചടങ്ങിൽ അബുള്ള ബിൻ നാസർ അൽ മിസ്‌നാദ് ഷറഫ് ഡി. ജി. ദോഹ ഷോറൂം ഉൽഘാടനം നിർവ്വഹിച്ചു. മാനേജിംഗ് ഡയറക്ടർ യാസർ ഷറഫ്, ഷറഫ് ഡി. ജി. സി. ഇ. ഒ. നിലേഷ് കൽഖൊ, എസ്ദാൻ മാൾ ജനറൽ മാനേജർ മാലിക് ഖൈസർ അവാൻ, എയർ മൈൽസ് മാനേജിംഗ് ഡയറക്ടർ മാർക്ക് മോർഡിമർ ഡേവിസ് തുടങ്ങിയവർ പങ്കെടുത്തു .

31,000 ചതുരശ്ര അടി വിസ്തീർണ്ണ ത്തിൽ ലോകോത്തര നിലവാരമുള്ള വിവിധ തരം ഇലക്ട്രോണിക് ഐറ്റ ങ്ങളുടെ ശേഖരമാണ് ഇവിടെ ഉള്ളത്. ഷറഫ് ഡി. ജി. യുടെ ഷോറൂ മിന്റെ തുടക്ക ത്തിൽ തന്നെ എല്ലാവിധ സൌകാര്യങ്ങളോടൊപ്പം 70 പുതിയ ബ്രാൻഡുകൾ ഖത്തറിൽ അവതരി പ്പിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും ആഹ്ലാദവും ഉണ്ടെന്ന് മാനേജിംഗ് ഡയറക്ടർ യാസർ ഷറഫ് പറഞ്ഞു.

ഇലക്ട്രോണിക്സ്, ടെലികമ്മ്യുണിക്കേഷൻ, ഹോം എന്റർടൈൻമെന്റ്, ഐ. ടി., ഹോം അപ്ലയൻസ്, മറൈൻ ഇലക്ട്രോണിക്സ് ഉൾപ്പെടെ ലോക നിലവാര ത്തിലുള്ള 300 ബ്രാന്റു കളുടെ 18,000 ഉൽപ്പന്നങ്ങൾ ഷോറൂമിൽ തയ്യാറാണ്.

ഉപഭോക്താ ക്കൾക്ക് താങ്ങാവുന്ന വില, മികച്ച സർവീസ്, ആകർഷക മായ ഓഫറുകൾ തുടങ്ങിയവ യാണ്‌ ഷറഫ് ഡി. ജി. യുടെ പ്രത്യേകത കൾ.

യു. എ. ഇ. യിലെ ഇലക്ട്രോണിക് വിൽപ്പന രംഗത്ത് വളരെ പ്രശസ്ത രായ ഷറഫ് ഡി. ജി. ബഹറൈനിലും ഒമാനിലും കഴിഞ്ഞ എട്ട് വർഷ മായി നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന സ്ഥാപനമാണ്‌. ഗൾഫ് രാജ്യ ങ്ങളിലെ കൂടുതൽ സ്ഥലങ്ങളിൽ സ്റ്റോറുകൾ തുടങ്ങുവാനും പദ്ധതി ഉണ്ടെന്ന് ഷറഫ് ഡി. ജി. പ്രതിനിധികൾ പറഞ്ഞു.

-കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു

September 7th, 2013
jet-airways-abudhabi-cochin-flight-ePathram
അബുദാബി : ഗള്‍ഫില്‍ നിന്നും ഇന്ത്യ യിലേക്കുള്ള  ജെറ്റ്‌ എയര്‍ വേയ്സ്‌ സർവീസുകൾ നാലിരട്ടിയാക്കി വർദ്ധിപ്പിക്കുന്നു.

കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം വിമാന ത്താവള ങ്ങളിലേ ക്കാണ് ജെറ്റ്‌ എയര്‍ വേയ്സ്‌ കൂടുതൽ സര്‍വീസുകൾ ആരംഭിക്കുന്നത്.

ഇക്കഴിഞ്ഞ മെയ്‌ മാസ ത്തിലാണ് കൊച്ചി യിലേക്ക് ജെറ്റ്‌ എയര്‍ വേയ്സ്‌ വിമാന സര്‍വീസ്‌ ആരംഭിച്ചത്.

മൂന്ന് വര്‍ഷ ത്തിനകം അബുദാബി – ഇന്ത്യന്‍ റൂട്ടില്‍ വിമാന സീറ്റുകളുടെ എണ്ണം ആഴ്ചയില്‍ അര ലക്ഷമായി ഉയർത്തുമെന്നും  അബുദാബി യില്‍ നിന്ന് ഇന്ത്യ യിലെ അഞ്ച് വിമാന ത്താവള ങ്ങളിലേക്ക്  കൂടുതൽ സര്‍വീസുകൾ ഉടൻ ആരംഭിക്കും എന്നും ജെറ്റ്‌ എയര്‍ വേയ്സ്‌ അധികൃതര്‍  അറിയിച്ചു. നവംബര്‍ മാസം മുതൽ പുതിയ സര്‍വീസുകൾ ആരംഭിക്കും.

ഇപ്പോള്‍ കോഴിക്കോട്, തിരുവനന്തപുരം, മംഗലാപുരം, ഹൈദരാബാദ്, ചെന്നൈ എന്നിവിട ങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നത്. താമസി യാതെ  ജെറ്റ് എയര്‍വേസിന്‍െറ ഇന്ത്യ യിലേക്കുള്ള പ്രതിവാര സര്‍വീസു കളുടെ എണ്ണ ത്തില്‍ നാലിരട്ടിയോളം വര്‍ദ്ധനവ്‌ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

നിലവില്‍ 13700 സീറ്റു കളാണ് അബുദാബി യില്‍ നിന്ന് ഇന്ത്യ യിലേക്കുള്ളത്. ഈ വര്‍ഷം തന്നെ ഇത് 24700 ആയി ഉയർത്തും എന്നും 2014ല്‍ 12800 സീറ്റും 2015ല്‍ 12870 സീറ്റും ആയി വര്‍ദ്ധിപ്പിക്കും എന്നും അവർ അറിയിച്ചു.

അവധി ദിവസ ങ്ങളില്‍  കൂടിയ നിരക്ക് കൊടുത്ത് യാത്ര ചെയ്യുകയും ടിക്കറ്റ് കിട്ടാതെ ദുരിതം അനുഭവിക്കുകയും ചെയ്യുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസി കൾക്കും ജെറ്റ് എയര്‍വേസിന്‍െറ പുതിയ സര്‍വീസുകള്‍ ഒരു പരിധി വരെ പരിഹാരമാക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്‍റര്‍നാഷനല്‍ ഹണ്ടിംഗ് ആന്‍റ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍

September 5th, 2013

abudhabi-falcon-exhibition-ePathram
അബുദാബി : യു. എ. ഇ. യുടെ സംസ്കാരവും പാരമ്പര്യവും നില നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന പതിനൊന്നാമത് അബുദാബി ഇന്‍റര്‍നാഷനല്‍ ഹണ്ടിംഗ് ആന്‍റ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ (അഡിഹെക്സ്) നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ തുടക്കമായി.

ദേശീയ-അന്തര്‍ദേശീയ തല ങ്ങളിലുള്ള 600ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്നും ലോക ത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷ ത്തിലധികം സന്ദര്‍ശകര്‍ പ്രദര്‍ശനം വീക്ഷിക്കാന്‍ എത്തുമെന്നും സംഘാടകര്‍ പറഞ്ഞു.

abudhabi-international-hunting-and-equestrian-exhibition-ePathram

നാഷനല്‍ എക്സിബിഷന്‍ സെന്‍ററിന്‍െറ ഹാള്‍ നമ്പര്‍ 5 മുതല്‍ 11 വരെയുള്ള ഹാളുകളിലും ഐ. സി. സി. ഹാളിലുമായാണ് പ്രദര്‍ശനം നടക്കുന്നത് . രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശകരെ അനുവദിക്കുക.

വേട്ട പ്പരുന്തുകളും നായ്ക്കളും ഒട്ടകങ്ങളും പരമ്പരാഗത വേട്ട ഉപകരണ ങ്ങളും തുടങ്ങി അറബ് ദൈനം ദിന ജിവിതത്തിന്റെ പ്രധാനപ്പെട്ട ഉപകരണ ങ്ങളെല്ലാം പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. പ്രദര്‍ശന ത്തിന്‍െറ ഭാഗമായി അറബ് സാംസ്കാരികത യുടെ അടയാള പ്പെടുത്തലു കളായ വിവിധ കലാ പരിപാടി കളും അരങ്ങേറും.

പരമ്പരാഗത സ്വദേശി കരകൗശല വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്ന ങ്ങളുടെ പ്രദര്‍ശനവും നടക്കും എന്ന് അഡിഹെക്സ് ഉന്നത സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് ഖലാഫ് അല്‍ മസ്റൂയി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്താം തരം തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ നീട്ടി

September 5th, 2013

അബുദാബി : പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന സാക്ഷരതാ വകുപ്പിന്റെയും ആഭിമുഖ്യ ത്തില്‍ നടത്തുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ രണ്ടാംബാച്ചി ലേക്കുള്ള രജിസ്‌ട്രേഷന്‍ സപ്തംബര്‍ 13 വരെ നീട്ടിയതായി സാക്ഷരതാ മിഷന്‍ അസിസ്റ്റന്‍റ് ഡയരക്ടര്‍ അറിയിച്ചു.

പൂരിപ്പിച്ച അപേക്ഷാ ഫോറം സപ്തംബര്‍ 13 ന് മുമ്പായി അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ സമര്‍പ്പിക്കണം. ഏഴാംക്ലാസ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റു ഉള്ളവര്‍ക്ക് എസ്. എസ്. എല്‍. സി. ക്ക് തുല്യമായ സര്‍ട്ടിഫിക്കറ്റ് നേടാന്‍ പറ്റുന്ന ഈ പാഠ്യ പദ്ധതി യില്‍ രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 642 44 88, 056 31 77 987 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം : പതിനേഴായിരത്തിലധികം പേര്‍ക്ക് പിഴ
Next »Next Page » ഇന്‍റര്‍നാഷനല്‍ ഹണ്ടിംഗ് ആന്‍റ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine