അബുദാബി : ഭാരത ത്തിന്റെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി യുടെ ജന്മ ദിനം അബുദാബി മുസ്സഫ യിലെ മോഡല്‍ സ്കൂളില്‍ വിവിധ പരിപാടി കളോടെ ആഘോഷിച്ചു.
ദിശാ ബോധം നഷ്ടപ്പെട്ട ആധുനിക ജനതയ്ക്ക് ഗാന്ധിജി യുടെ ജീവിതവും ആദര്‍ശ ങ്ങളും മാതൃക ആവേണ്ടതാണ് എന്ന് പരിപാടികള്‍ ഉല്‍ഘാടനം ചെയ്ത സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി. വി. അബ്ദുല്‍ ഖാദര്‍ പറഞ്ഞു.
കുട്ടി കളില്‍ ദേശീയ ബോധവും രാഷ്ട്ര സ്നേഹവും വളര്‍ ത്തു വാനും ഭാരത ത്തിന്റെ മാത്രം പ്രത്യേകത യായ നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശം വളര്‍ന്നു വരുന്ന തലമുറ യിലേക്ക് പകര്‍ന്നു നല്‍കു വാനും ഉതകുന്ന രീതി യിലാണ് സ്കൂള്‍ അധികൃതര്‍ ഗാന്ധി ജയന്തി ദിനാഘോഷം ഒരുക്കിയത്.
ഗാന്ധി സ്മൃതി, ഗാന്ധി യുടെ ജീവിതം ഒറ്റ നോട്ടത്തില്‍ എന്നീ ശീര്‍ഷക ങ്ങളിലായി ചിത്രീകരണങ്ങള്‍, ദേശ ഭക്തി ഗാനങ്ങള്‍, സംഘ നൃത്തം, ഗാന്ധിജി യുടെ ജീവിത വുമായി ബന്ധപ്പെട്ട ക്വിസ് മല്‍സര ങ്ങള്‍ തുടങ്ങിയവയും കുട്ടി കളുടെ നേതൃത്വ ത്തില്‍ അവതരിപ്പിച്ചു.
വൈസ് പ്രിന്‍സിപ്പല്‍ മുഹമ്മദ് ശരീഫ്, ഹെഡ് മാസ്റ്റര്‍ ഐ. ജെ. നസാരി, അസിസ്റ്റന്റ് ഹെഡ് മാസ്റ്റര്‍ കെ. വി. റഷീദ് എന്നിവര്‍ സംസാരിച്ചു.