അബുദാബി : സേവനം അബുദാബി യൂനിയന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം ഇന്ത്യ സോഷ്യല്‍ ആന്‍റ് കള്‍ച്ചറല്‍ സെന്‍ററില്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന രംഗ പൂജയോടെ ആരംഭിക്കും.
ആഘോഷ ത്തിന്‍െറ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര സഹ മന്ത്രി കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. എം. എ. യൂസുഫലി മുഖ്യാതിഥി ആയിരിക്കും.
എസ്. എന്‍. ഡി. പി. യോഗം വൈസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യ പ്രഭാഷണം നടത്തും. സ്വാമി ഋതംബരാനന്ദ, ഫാദര്‍. ജോസ് ചെമ്മനം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മാവേലി എഴുന്നള്ളത്ത്, ഘോഷയാത്ര, താലപ്പൊലി, പുലിക്കളി, തിരുവാതിര ക്കളി, വിവിധ നൃത്തങ്ങള്‍, ഗാനമേള, മിമിക്രി തുടങ്ങിയ വിവിധ പരിപാടികളും അരങ്ങേറും.
നാട്ടില്‍ നിന്ന് വരുന്ന പ്രമുഖ പാചക വിദഗ്ദന്‍ കൃഷ്ണന്‍ ഒരുക്കുന്ന ഓണ സദ്യയും ഉണ്ടാകും. 3000ഓളം പേര്‍ക്കുള്ള സദ്യയാണ് ഒരുക്കുന്ന തെന്ന് അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ സേവനം ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്‍റ് കെ. കെ. രമണന്‍, സെക്രട്ടറി ജി. കെ. മോഹനന്‍, പ്രോഗ്രാം കണ്‍വീനര്‍ യേശു ശീലന്‍, പ്രായോജ കരായ വി. എസ്. തമ്പി, ബിനീഷ് ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.