അബുദാബി : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥക്ക് ഏറ്റവുമധികം ഗുണം ചെയ്യുന്ന പ്രവാസി ഇന്ത്യ ക്കാരുടെ ബാഗേജ് പ്രസ്‌നം പരിഹരിക്കാന്‍ തയ്യാറായ കേന്ദ്ര വ്യോമയാന സഹ മന്ത്രി കെ. സി. വേണു ഗോപാലിന്റെ നടപടിയെ ഇന്ത്യന്‍ മീഡിയ അബുദാബി അഭിനന്ദിച്ചു.
എയര്‍ ഇന്ത്യാ എക്‌സ്പ്രസ് ബാഗേജ് അലവന്‍സ് ഈ മാസം 15 മുതല്‍ 30 കിലോ ഗ്രാമായി പുനഃസ്ഥാപിച്ചു കൊണ്ടുള്ള കേന്ദ്ര വ്യോമ യാന സഹ മന്ത്രി കെ. സി. വേണു ഗോപാലി ന്റെ ഔദ്യോഗിക അറിയിപ്പിനെ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തിലുള്ള നിവേദക സംഘം വാര്‍ത്താ സമ്മേളന ത്തില്‍ സ്വാഗതം ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 22 മുതലാണ് 30 കിലോ ബാഗേജ് അലവന്‍സ് 20 കിലോയായി വെട്ടിക്കുറച്ച നടപടി ഗള്‍ഫില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാന ങ്ങളില്‍ നടപ്പാ ക്കിയത്.
ഈ തീരുമാന ത്തിനെതിരെ ഇന്ത്യന്‍ മീഡിയ അബുദാബി യുടെ നേതൃത്വ ത്തില്‍ പ്രവാസി സംഘടനാ പ്രതിനിധി കള്‍ ഡല്‍ഹി യിലെത്തി എം. പി. മാരുടെ ഒപ്പു ശേഖരണം നടത്തു കയും വ്യോമ യാന മന്ത്രി യുള്‍പ്പെടെ വിവിധ കേന്ദ്ര മന്ത്രിമാര്‍ക്ക് നേരില്‍ നിവേദനം സമര്‍പ്പി ക്കുകയും ചെയ്തു. പ്രതിരോധ മന്ത്രി എ. കെ. ആന്റണി, പ്രവാസി കാര്യ മന്ത്രി വയലാര്‍രവി, വ്യോമ യാന മന്ത്രി അജിത്‌സിങ്, സഹ മന്ത്രി കെ. സി. വേണു ഗോപാല്‍, മന്ത്രി മാരായ പ്രഫ. കെ. വി. തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെയും കേരള ത്തില്‍ നിന്നുള്ള ഭരണ പ്രതി പക്ഷ എം. പി. മാരെയും നേരില്‍ കണ്ടാണ് നിവേദനം സമര്‍പ്പിച്ചത്.
മന്ത്രി കെ. സി. വേണുഗോപാലിന്റെ ശക്തമായ ഇടപെടലും ബാഗേജ് പുനഃസ്ഥാപിക്കാനിട യാക്കിയതായി നിവേദക സംഘ ത്തിലുള്‍പ്പെട്ട സംഘടനാ പ്രതിനിധി കള്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
- pma