അബുദാബി : ഗൾഫ് രാജ്യ ങ്ങളിൽ നിന്ന് ഇന്ത്യ യിലേക്കുള്ള ബാഗേജ് അലവൻസ് എയർ ഇന്ത്യാ എക്‌സ്പ്രസ് 30 കിലോയിൽ നിന്ന് 20 കിലോയായി വെട്ടി ക്കുറക്കുന്ന തിനെതിരെ ഇന്ത്യൻ മീഡിയ അബുദാബി (ഇമ) യുടെ ആഭിമുഖ്യ ത്തിൽ കേരള സോഷ്യൽ സെന്ററിൽ സംഘടിപ്പിച്ച ബഹു ജനാഭിപ്രായ രൂപീകരണ ചർച്ച യിൽ ശക്തമായ പ്രതിഷേധം.
20 കിലോ ബാഗേജിനു പുറമെ വരുന്ന 10 കിലോ ഗ്രാമിനു 50 ദിർഹം അധിക നിരക്ക് എന്ന എയർ ഇന്ത്യാ എക്‌സ്പ്രസ് തീരുമാനം പ്രായോഗികമല്ല എന്നും ബാഗേജ് പരിധി 30 കിലോ എന്നത് തുടരണം എന്നും പ്രവാസി ഇന്ത്യ ക്കാരുടെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധി കളുടെ യോഗം ആവശ്യപ്പെട്ടു.
ഈ മാസം 22 മുതൽ നടപ്പാക്കാനിരിക്കുന്ന തീരുമാനം ഉടൻ പുനഃപരിശോധിച്ച് പഴയ സ്ഥിതി തുടരണം എന്ന ആവശ്യവുമായി വിവിധ സംഘടനകൾ ഡൽഹി യിൽ പോയി പ്രധാന മന്ത്രി മൻമോഹൻ സിംഗ്, കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ്, സഹ മന്ത്രി കെ. സി. വേണു ഗോപാൽ, പ്രവാസി കാര്യ മന്ത്രി വയലാർ രവി തുടങ്ങിയവർക്കും നിവേദനം സമർപ്പിക്കും.
ഇന്ത്യ യിലെ സാധാരണ ക്കാരായ യാത്ര ക്കാർക്ക് ഏറ്റവു മധികം അമിത ദുരിത ഭാരം സമ്മാനിക്കുന്ന എയർ ഇന്ത്യാ എക്‌സപ്രസ് തീരുമാനം പിൻവലിക്കണം എന്ന ആവശ്യ ത്തിൽ ഗള്‍ഫ് പ്രവാസി കൾ ഏറ്റവും കൂടുതലുള്ള കേരള ത്തിലെ കേന്ദ്ര മന്ത്രി മാരുടെയും എം. പി. മാരുടെയും സഹകരണ ത്തോടെ യാണ് പ്രധാന മന്ത്രിക്ക് നിവേദനം സമർപ്പിക്കുക.
ബാഗേജ് കുറച്ച് കൂടുതൽ യാത്രക്കാരെ കൊണ്ടു പോകും എന്ന എയർ ഇന്ത്യാ എക്‌സപ്രസിന്റെ പ്രഖ്യാപനം അധിക 10കിലോ ബാഗേജിന് 50 ദിർഹം എന്ന പ്രഖ്യാപന ത്തോടെ നടപ്പാക്കാൻ സാധിക്കില്ല എന്നുറപ്പാണ്. പ്രവാസി ഇന്ത്യക്കാരെ വഞ്ചിക്കാനുള്ള നീക്കത്തി നെതിരെ കേന്ദ്ര വ്യോമയാന സഹ മന്ത്രി യുടെ സഹായ ത്തോടെ എയർ ഇന്ത്യാ എക്പ്രസ് അധികൃതർക്കും നിവേദനവും പ്രവാസി ഇന്ത്യക്കാരുടെ പ്രതിഷേധവും അറിയിക്കും.
ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ് തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി എന്നിവരുടെ നേതൃത്വ ത്തിലാണ് നിവേദക സംഘം ഡൽഹിക്കു പോവുക.
ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഇതു സംബന്ധിച്ച ആഗസ്റ്റ് 18 ഞായര്‍ രാത്രി 8 മണിക്ക് ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിൽ നടക്കുന്ന ഔദ്യോഗിക സംഘടന കളുടെ നേതൃ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും.
ഇന്ത്യൻ മീഡിയ അബുദാബി യുടെ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ് ചർച്ച യിൽ മോഡറേറ്റര്‍ ആയിരുന്നു. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എം. യു. വാസു ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മീഡിയ പ്രസ് സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ സ്വാഗതം ആശംസിച്ചു.
ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ പ്രസിഡന്റ് ജോയ് തോമസ് ജോൺ, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കർ, സമാജം ജനറൽ സെക്രട്ടറി ഷിബു വർഗീസ്, ജെയിംസ് മുരിക്കൻ എന്നിവർ പ്രസംഗിച്ചു. കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ബി. ജയകുമാർ ആമുഖ പ്രസംഗവും മീഡിയ കോർഡിനേറ്റർ ഫൈസൽ ബാവ നന്ദിയും പറഞ്ഞു.
വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധി കളായ ബീരാൻകുട്ടി, യേശുശീലൻ, എ. എം. ഇബ്രാഹിം, സഫറുല്ല പാലപ്പെട്ടി, വി. ടി. വി. ദാമോദരൻ, സലിം ചോലമുഖത്ത്, ജയചന്ദ്രൻ നായർ, അബ്ദുൽ ഖാദർ ഡിം ബ്രൈറ്റ്, ഖാസിം പുറത്തിൽ, സിദ്ദീഖ് പൊന്നാട്, നാസറുദ്ദീൻ, ഷെറീഫ് കാളച്ചാൽ, സക്കീർ ഹുസൈൻ, ജസ്റ്റിൻ തോമസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഇന്ത്യൻ മീഡിയ അബുദാബി വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, എക്‌സിക്യൂട്ടീവ് മെമ്പർമാരായ അബ്ദുൽ റഹ്മാൻ മണ്ടായപ്പുറത്ത്, മനു കല്ലറ, ജോണി ഫൈൻ ആർട്‌സ്, ഹഫ്‌സൽ അഹ്മദ്, മീര ഗംഗാധരൻ എന്നിവർ നേതൃത്വം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സോഷ്യല്‍ സെന്റര്‍, പ്രതിഷേധം, മാധ്യമങ്ങള്‍, വിമാനം, സംഘടന