ഓണപ്പുലരി 2013 ബ്രോഷര്‍ പ്രകാശനം ചെയ്തു

October 7th, 2013

anria-onappulari-brochure-release-ePathram
അബുദാബി : ഓണഘോഷ ത്തോട് അനുബന്ധിച്ച് പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസിയേഷന്‍ നടത്തുന്ന ‘ഓണപ്പുലരി 2013’ എന്ന പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം മുസ്സഫ യിലെ അബുദാബി മലയാളി സമാജത്തില്‍ വെച്ച് നടന്നു.

നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ് മാര്‍ട്ടിന്‍ ജോസഫിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.

ചടങ്ങില്‍ ജിജോ മണവാളന്‍, റിജുമോന്‍ ബേബി, നീന തോമസ്, ജോയ് ജോസഫ്, അജി പദ്മനാഭന്‍, സജി വര്‍ഗീസ്, പിന്റോ തോമസ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓണപ്പുലരി 2013 ഒക്ടോബര്‍ 25 വെള്ളിയാഴ്ച അജ്മാന്‍ ഗള്‍ഫ് സെന്ററില്‍ വച്ച് നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗാന്ധിയന്‍ ദര്‍ശനം ലോകം മുഴുവന്‍ വ്യാപിക്കും : ജി. കാര്‍ത്തികേയന്‍

October 7th, 2013

karthikeyan-speaker-of-kerala-in-abudhabi-ePathram
അബുദാബി : സത്യ ത്തിലും അഹിംസ യിലും അധിഷ്ഠിത മായ സാമൂഹിക വ്യവസ്ഥിതി നിലവില്‍ വരുത്തുക യായിരുന്നു മഹാത്മാ ഗാന്ധിയുടെ ജീവിത ദൌത്യം എന്ന്‍ കേരള നിയമ സഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

ഇന്ത്യന്‍ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നടന്ന അന്താരാഷ്ട്ര സമാധാന ദിന പരിപാടികളുടെ സമാപന സമ്മേളന ത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ഗാന്ധി വിഭാവനം ചെയ്ത വ്യവസ്ഥിതി ഹിംസാ ശക്തിയിലൂടെയോ അധികാര ശക്തി യിലൂടെയോ സാധ്യമാകുകയില്ല. മൂന്നാം ശക്തി യായ ജനശക്തിക്ക് മാത്രമാണ് ഗാന്ധി യുടെ വ്യവസ്ഥിതി പ്രാവര്‍ത്തിക മാക്കാന്‍ കഴിയുകയുള്ളൂ വെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധിയന്‍ ആദര്‍ശ ത്തിന് ഓരോ തലമുറകള്‍ പിന്നിടുമ്പോഴും പ്രസക്തി കൂടിക്കൂടി വരികയാണ്. അക്രമങ്ങളും അരാജക വാദവും അരങ്ങു വാഴുന്ന ഇന്നത്തെ സാമൂഹിക അവസ്ഥയില്‍ ഗാന്ധിയന്‍ സിദ്ധാന്തം എത്രമാത്രം പ്രസക്ത മായതാണെന്ന് ഏവര്‍ക്കും മനസ്സിലാകും. അതിലേക്ക് ഒരു മടങ്ങിപ്പോക്ക് ആവശ്യമായി വരുന്നു.

മജ്ജയും മാംസവുംകൊണ്ട് നിര്‍മിത മായ ഒരു ശരീര ത്തില്‍ ഇത്തരമൊരു മനസ്സും മനുഷ്യനും ജീവിച്ചിരുന്നു എന്ന് വരും തലമുറ കളോട് പറഞ്ഞാല്‍ അവര്‍ക്ക് അത് അംഗീകരിക്കാന്‍ പോലുമാവില്ല എന്ന പ്രസക്ത വാചകം ഗാന്ധി എന്ന വ്യക്തിയുടെ അതിമാനുഷിക മായ അന്തര്‍ലീന മായ ശക്തി വെളിപ്പെടുത്തുന്ന വയാണ്.

നെല്‍സണ്‍ മണ്ടേല എന്ന ലോകം കണ്ട വ്യക്തിത്വം തന്റെ ഗുരുനാഥനായി കണക്കാക്കുന്ന നമ്മുടെ രാഷ്ട്ര പിതാവിന്റെ ആദര്‍ശങ്ങളും ചിന്തകളും ലോകം മുഴുവന്‍ വരുംകാല ങ്ങളില്‍ വ്യാപിക്കും എന്നതിന് ഒരു സംശയവുമില്ല എന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.

ടി. എ. അബ്ദുള്‍ സമദ്, അനില്‍ സി. ഇടിക്കുള, ഡോ. ഷബീര്‍ നെല്ലിക്കോട്, വി. ടി. വി. ദാമോദരന്‍, മൊയ്തു ഹാജി കടന്നപ്പള്ളി, ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

indian-media-abu-dhabi-gandhi-jayanthi-celebration-epathram

തുടര്‍ന്ന് അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ വിവിധ കലാ പരിപാടികളും അബുദാബി ഗാന്ധി സാഹിത്യ വേദി അവതരി പ്പിച്ച മഹാത്മ എന്ന ചിത്രീകരണവും അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സർവീസ് ഒളിംപ്യൻ അവാർഡ്‌ യു. എ. ഇ. എക്സ്ചേഞ്ചിന്

October 6th, 2013

uae-exchange-winner-of-service-olympian-award-2013-ePathram
ദുബായ് : ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ സർവീസ് ഒളിംപ്യൻ പുരസ്കാര ത്തിന്, ലോക പ്രശസ്ത ധന വിനിമയ സ്ഥാപന മായ യു. എ. ഇ.എക്സ്ചേഞ്ച് അർഹമായി.

ദുബായിൽ നടന്ന ചടങ്ങിൽ, ഇന്റർനാഷണൽ കസ്റ്റമർ സർവീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്‌ ഫിൽ ഫോറസ്റ്റിൽ നിന്ന് യു. എ. ഇ.എക്സ്ചേഞ്ച് കണ്‍ട്രി ഹെഡ് വർഗീസ്‌ മാത്യു അവാർഡ്‌ ഏറ്റുവാങ്ങി.

ഉപഭോക്തൃ സേവന ത്തിൽ ആഗോള മാനദണ് ഡങ്ങൾ ഏറ്റവും ഫല പ്രദമായി നടപ്പി ലാക്കിയതിനുള്ള ‘പീപ്പിൾ ചോയ്സ്’ അവാർഡാണ് യു. എ. ഇ. എക്സ്ചേഞ്ച് നേടിയത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇശല്‍ വിരുന്ന് ബ്രോഷര്‍ പ്രകാശനം

October 6th, 2013

brochure-release-ishal-virunnu-ePathram
അബുദാബി : ബലി പെരുന്നാളിനോട് അനുബന്ധിച്ച് കാസര്‍ഗോഡ് ജില്ലാ കെ എം സി സി സര്‍ഗധാര സംഘടിപ്പിക്കുന്ന ഈദ് സംഗമ ത്തിന്റെയും മാപ്പിളപ്പാട്ട് രംഗത്ത് പ്രശസ്തരായ ഗായകരെ പങ്കെടുപ്പിച്ച് ഇശല്‍ വിരുന്ന് എന്ന പേരില്‍ നടത്തുന്ന സംഗീത പരിപാടി യുടെയും ബ്രോഷര്‍ പ്രകാശനം ന്യുന പക്ഷ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി നിര്‍വ്വഹിച്ചു.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി., പി. ബാവ ഹാജി, ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോഗോ പ്രകാശനം ചെയ്തു

October 5th, 2013

indian-media-abudhabi-logo-release-by-sheikh-nahyan-ePathram
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ)യുടെ പുതിയ ലോഗോ പ്രകാശനം ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ നിര്‍വഹിച്ചു.

ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ കേരള സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ. എം. എ. യൂസഫലി, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്‍റ് അബ്ദുള്‍ സമദ്, സെക്രട്ടറി അനില്‍ സി. ഇടിക്കുള, വൈ. സുധീര്‍കുമാര്‍ ഷെട്ടി, അദീബ് അഹമ്മദ്, ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്, കെ. മുരളീധരന്‍ ഇന്ത്യന്‍ എംബസ്സി യിലെ ആനന്ദ് ബര്‍ദന്‍, കലാ-സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സമാധാന പൂര്‍ണമായ ലോകം സാദ്ധ്യമാകും എന്ന്‍ ഗാന്ധിജി യുടെ ജീവിതം പഠിപ്പിച്ചു : ശൈഖ് നഹ്യാന്‍
Next »Next Page » ഇശല്‍ വിരുന്ന് ബ്രോഷര്‍ പ്രകാശനം »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine