ഷോര്‍ട്ട് ഫിലിം മല്‍സരം

January 19th, 2014

short-film-competition-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ യു എ ഇ അടിസ്ഥാന ത്തില്‍ ഹ്രസ്വ ചലചിത്ര മല്‍സരം സംഘടി പ്പിക്കുന്നു.

മാര്‍ച്ച് ആദ്യ വാര ത്തില്‍ നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന ഹ്രസ്വ സിനിമാ മല്‍സര ങ്ങളിലേക്കുള്ള ചിത്രങ്ങള്‍ മാര്‍ച്ച് 1നു മുമ്പ് കെ. എസ്. സി. ഓഫീസില്‍ എത്തിച്ചിരിക്കണം.

സിനിമ യുടെ കുറഞ്ഞ സമയ ദൈര്‍ഘ്യം 5 മിനിറ്റും കൂടിയ സമയ ദൈര്‍ഘ്യം 10 മിനിറ്റു മാണ്. പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച മലയാള ത്തില്‍ ഉള്ള ചിത്രം മാത്രമേ പരിഗണിക്കാന്‍ കഴിയൂ.

അഭിനേതാക്കളും സാങ്കേതിക രംഗത്ത് പ്രവര്‍ത്തി ക്കുന്നവരും അടക്കം എല്ലാവരും പൂര്‍ണ്ണമായും യു. എ. ഇ. റസിഡന്‍റ് വിസ ഉള്ളവര്‍ ആയിക്കണം.

നല്ല ചിത്രം, സംവിധായകന്‍, തിരക്കഥ, നല്ല നടന്‍, നടി, ബാല താരം, സംഗീതം, എഡിറ്റിംഗ് എന്നീ വിഭാഗ ങ്ങള്‍ക്ക് സമ്മാനം നല്‍കും.

വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക 02 – 631 44 56, 055 – 43 16 860

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് പുരസ്‌കാരം

January 18th, 2014

wcrc-leaders-award-for-gulf-medical-univercity-ePathram
അജ്മാന്‍ : അജ്മാനിലെ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിക്ക് ഏഷ്യന്‍ എഡ്യുക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്.

ഏഷ്യ യിലെ മികച്ചതും അതി വേഗം വളരുന്നതു മായ നൂറ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ പ്രവര്‍ത്തന മികവ് സംബന്ധിച്ച് ഡബ്ല്യു. സി. ആര്‍. സി. ലീഡേഴ്‌സ് ഏഷ്യാ മാഗസിന്‍ നടത്തിയ സര്‍വേ യിലാണ് ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയും പുരസ്‌കാര ത്തിന് അര്‍ഹ മായത്.

ന്യൂഡല്‍ഹി യില്‍ നടന്ന ചടങ്ങില്‍ യൂണി വേഴ്‌സിറ്റിക്കു വേണ്ടി പ്രൊഫ. ഗീതാ അശോക്‌ രാജ് പുരസ്‌കാരം ഏറ്റു വാങ്ങി. ഏഷ്യ യിലെ ഏറ്റവും മികച്ച നൂറ് സ്ഥാപന ങ്ങളില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞത് ഏറെ അഭിമാന കരമാണെന്ന് യൂണിവേഴ്‌സിറ്റി സ്ഥാപക പ്രസിഡന്‍റ് തുമ്പൈ മൊയ്തീന്‍ അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ വാഹനാപകടം : അമ്പതോളം പേര്‍ക്ക് പരിക്ക്

January 17th, 2014

accident-epathram
അല്‍ഐന്‍ : അബുദാബി – അല്‍ഐന്‍ റോഡിലെ അബു സംറ യില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹന അപകട ത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഒന്നിനു മേലെ ഒന്നായി അറുപതോളം വാഹന ങ്ങളാണ് കൂട്ടിയിടിച്ചത്. രാവിലെ ഉണ്ടായ കനത്ത മൂടല്‍ മഞ്ഞു മൂലം സംഭവിച്ച അപകടം ആയിരിക്കും എന്നു കരുതുന്നു.

അപകട ത്തില്‍ പരിക്കേറ്റ വരെ തൊട്ടടുത്ത ആശൂപത്രി യില്‍ പ്രവേശിപ്പിച്ചു.

വാഹന ങ്ങള്‍ തമ്മില്‍ വ്യക്ത മായ അകലം പാലിക്കാത്ത താണ് കൂടുതല്‍ വാഹനങ്ങള്‍ അപകട ത്തില്‍ പെടാന്‍ കാരണമെന്ന് അല്‍ഐന്‍ ഗതാഗത വിഭാഗം പറഞ്ഞു. മൂടല്‍മഞ്ഞുള്ള സമയ ങ്ങളില്‍ വാഹനം ഓടിക്കുന്നതിനായി പ്രത്യേകം കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അനധികൃത ഹൂക്ക : അബുദാബിയില്‍ പരിശോധന കര്‍ശനമാക്കുന്നു

January 16th, 2014

hookah-pipes-sheesha-bann-in-abudhabi-ePathram
അബുദാബി : സിഗരറ്റി നെക്കാള്‍ അപകട കാരി യായ ഹൂക്ക വലി യില്‍ നിന്നും പുതു തലമുറയെ മാറ്റി നിര്‍ത്തുക എന്ന ഉദ്ധേശ ത്തോടെ അബുദാബി സര്‍ക്കാര്‍, ഹൂക്ക കട കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെ ടുത്താന്‍ ഒരുങ്ങുന്നു. അടുത്ത മാസം മുതല്‍ ആയിരിക്കും ഇതു പ്രാബല്യത്തില്‍ വരിക.

ശീഷ എന്ന പേരില്‍ അറബി നാടു കളില്‍ അറിയപ്പെടുന്ന ഹൂക്ക വലിക്കാനായി പ്രത്യേകം ഷോപ്പുകള്‍ ഗള്‍ഫില്‍ എങ്ങും ഉണ്ട്. എന്നാല്‍ ഇവയില്‍ പലതും അനധികൃത മാണ് എന്നു കണ്ടെത്തി യതിനെ തുടര്‍ന്നാണ് ആരോഗ്യ മന്ത്രാലയം പുതിയ നടപടി കൈ ക്കൊള്ളുന്നത്.

കോഫി ഷോപ്പിനു ലൈസന്‍സ് വാങ്ങി ചില സ്ഥാപന ങ്ങള്‍ ശീഷ ഉപയോഗി ക്കാന്‍ ആളു കള്‍ക്ക് അവസരം നല്‍കുന്ന തായും ഇവ യില്‍ അധികവും പുകയില പ്രതി രോധ നിയമ ങ്ങളും നിര്‍ദേശ ങ്ങളും മറി കടന്നാണു പ്രവര്‍ത്തി ക്കുന്നത് എന്നു അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

കോഫി ഷോപ്പ് എന്ന പേരില്‍ ലൈസന്‍സ് എടുക്കുന്ന പ്രവണത കഴിഞ്ഞ പത്തു വര്‍ഷ ത്തിനിടെ വര്‍ധിച്ച തായാണ് വില യിരുത്തല്‍. പ്രത്യേക പെര്‍മിറ്റ് വാങ്ങാതെ യാണു പല സ്ഥാപന ങ്ങളും പുക വലിക്കാന്‍ കട കളില്‍ അവസരം നല്‍കുന്നത്. ഇത്തരം സ്ഥാപന ങ്ങള്‍ അടപ്പി ക്കണം എന്നും നടത്തിപ്പു കാര്‍ക്കു രണ്ടു വര്‍ഷം വരെ തടവു നല്‍കണം എന്നുമാണ് പുതിയ നിയമം.

സര്‍ക്കാര്‍ സ്ഥാപന ങ്ങളുമായി സഹകരിച്ചാണു കോഫി ഷോപ്പു കള്‍ക്കെ തിരെ അടുത്ത മാസം മുതല്‍ നിയമ നടപടി കള്‍ക്ക് ഒരുങ്ങുന്നത്.

ശീഷ കട കള്‍ക്ക് നിയന്ത്രണം വരുന്ന തോടെ പുകവലി ക്കാരില്‍ നിന്നും മറ്റുള്ള വര്‍ക്കുണ്ടാവുന്ന ബുദ്ധി മുട്ടും ആരോഗ്യ പ്രശ്‌ന ങ്ങളും ഒഴിവാക്കാനായി മുന്‍ കരുതലുകള്‍ എടുക്കും എന്നും അധികൃതര്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബിദിനാഘോഷം ശ്രദ്ധേയമായി

January 16th, 2014

അബുദാബി : ഐ. സി. എഫ് അബുദാബി യില്‍ സംഘടിപ്പിച്ച നബിദിനാഘോഷം പഴയ പാസ്സ്പോര്‍ട്ട് റോഡിലെ അബ്ദുല്‍ ഖാലിക് മസ്ജിദില്‍ വെച്ച് നടന്നു.

നബിദിനാഘോഷ ത്തിന്റെ പ്രധാന ഭാഗമായ അന്ന ദാന ത്തിന്നായി ഐ. സി. എഫ്. കമ്മിറ്റി യുടെ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ രാവിലെ മുതല്‍ പരിശ്രമി ച്ചിട്ടാണ് എഴായിര ത്തോളം പേര്‍ക്കുള്ള ഭക്ഷണം പാകം ചെയ്തു വിതരണം നടത്തിയത്.

അബ്ദുല്‍ ഖാലിക് മസ്ജിദില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ സദസ്സിനു എസ്. എസ്. എഫ്.സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നേതൃത്വം നല്‍കി. സയ്യിദ് ഹസ്സന്‍ ഹദ്ദാദ് അന്നദാനം ഉല്‍ഘാടനം ചെയ്തു. മൗലിദ് പാരായണം, കൂട്ടു പ്രാര്‍ത്ഥന എന്നിവ നബിദിന പരിപാടി യുടെ ഭാഗമായി സംഘടിപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശീയ അജണ്ട പുറത്തിറക്കി
Next »Next Page » അനധികൃത ഹൂക്ക : അബുദാബിയില്‍ പരിശോധന കര്‍ശനമാക്കുന്നു »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine