അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യില്‍ സംഘടിപ്പിച്ച ഈദ് ആഘോഷം പരിപാടിയുടെ മികവിനാല്‍ ശ്രദ്ധേയ മായി. “ഇശല്‍ മഴവില്ല്” എന്ന പേരില്‍ അവതരിപ്പിച്ച ഗാനമേള യില്‍ മാപ്പിള പ്പാട്ടു കാരായ സിന്ധു പ്രേംകുമാര്‍, സജിലി സലിം, ബാദുഷ, നസീബ് നിലമ്പൂര്‍, ആദില്‍ അത്തു, ഇസ്മായില്‍ തളങ്കര, മാസ്റ്റര്‍ അന്‍ഷാദ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
ആഘോഷ പരിപാടി കള്‍ കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു ഉദ്ഘാടനം ചെയ്തു. മാപ്പിള പ്പാട്ട് ഗാന രചയിതാവ് ഒ. എം. കരുവാരക്കുണ്ട്, എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍, മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
വടകര എന്‍. ആര്‍. ഐ. ഫോറം പ്രസിഡന്‍റ് രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍ സ്വാഗതവും ട്രഷറര്‍ പവിത്രന്‍ നന്ദിയും പറഞ്ഞു.