അബുദാബി :പിറന്ന നാടിന്റെ തനിമ നില നിര്‍ത്തി കൊണ്ട് കേരള സോഷ്യൽ സെന്റര്‍ അങ്കണത്തില്‍ ഓണാഘോഷങ്ങള്‍ നടന്നു. മുഖ്യാതിഥി കളോടൊപ്പം എത്തിയ മാവേലിയെ താലപ്പൊലി യോടെയാണ് വനിതകളും കുട്ടികളും സ്വീകരിച്ച് ആനയിച്ചത്.
ചെണ്ടമേളം, പുലിക്കളി, കാവടിയാട്ടം തുടങ്ങിയവ ഉള്‍ക്കൊള്ളിച്ച വിപുലമായ ഘോഷ യാത്രയോടെ ആയിരിരുന്നു ഓണാഘോഷ ങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
പത്തനാപുരം മുന്‍ എം. എൽ. എ. പ്രകാശ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. ഗണേഷ് ബാബു, വി. എസ്. തമ്പി എന്നിവര്‍ മുഖ്യതിഥികളായിരുന്നു.
മോഹിനിയാട്ടം, തിരുവാതിര ക്കളി, തായമ്പക, സംഘ ഗാനം, നാടകം, കവിതാവിഷ്കാരം, സംഘ നൃത്തം, നാടൻപാട്ട് തുടങ്ങി വൈവിധ്യ മാര്‍ന്ന കലാ പരിപാടികളും അരങ്ങേറി.
ഓണാഘോഷത്തിന്റെ തുടർച്ചയായി വനിതകൾക്കും കുട്ടികൾക്കുമായി സെപ്തംബര്‍ 28 ശനിയാഴ്ച പൂക്കള മത്സരംവും ഒക്ടോബർ 4,വെള്ളിയാഴ്ച മൂവായിരത്തോളം പേര്‍ക്കായി ഒരുക്കുന്ന ഓണ സദ്യയും ഉണ്ടായിരിക്കും എന്ന്‍ ഭാരവാഹികൾ അറിയിച്ചു.
കെ. എസ്. സി. പ്രസിഡണ്ട് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാർ, കലാ വിഭാഗം സെക്രട്ടറി രമേശ് രവി തുടങ്ങിയവര്‍ പരിപാടി കൾക്ക് നേതൃത്വം നല്കി.