അബുദാബി : വോട്ടര്‍ പട്ടിക യില്‍ തങ്ങളുടെ പേരും വിവര ങ്ങളും രേഖ പ്പെടുത്തുവാന്‍ പ്രവാസി കളായ ഇന്ത്യ ക്കാരോട് അബുദാബി ഇന്ത്യന്‍ എംബസി ആവശ്യ പ്പെട്ടു.
പോസ്റ്റല്‍ വോട്ടിങ്ങിനോ, ഓണ്‍ലൈന്‍ വോട്ടിങ്ങിനോ സാഹചര്യം ഇല്ലാ എങ്കിലും സമ്മതി ദാന അവകാശ മുള്ള മുഴുവന്‍ പ്രവാസി ഇന്ത്യക്കാരും ഓണ്‍ലൈന്‍ സംവിധാനം വഴി തങ്ങളു ടെ നിയോജക മണ്ഡല ത്തില്‍ രജിസ്റ്റര്‍ ചെയ്യുവാനുള്ള സാഹചര്യം ഉപയോഗപ്പെടുത്തണം.
ഇതിനായുള്ള അപേക്ഷാ ഫോറം ഇലക്ഷന്‍ കമ്മീഷന്റെ വെബ് പേജില്‍ ലഭ്യമാണ് എന്നും എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.
അപേക്ഷാ ഫോറം 6 എ യില്‍ വിവര ങ്ങള്‍ പൂരിപ്പിച്ച് വിസാ പേജ് അടക്ക മുള്ള പാസ് പോര്‍ട്ട് കോപ്പി സെല്‍ഫ് അറ്റസ്റ്റ് ചെയ്ത് അതതു നിയോജക മണ്ഡല ത്തിലെ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് അയച്ച് കൊടുക്കുക വഴിയാണ് രജിസ്ട്രേഷന്‍ പ്രവര്‍ത്തനം പൂര്‍ത്തിയാവുക.
വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ് സന്ദര്‍ശിക്കാം.
പ്രവാസി വോട്ടവകാശ ബില്‍ ലോക് സഭ അംഗീകരിച്ച തോടെ പ്രവാസ ലോകത്തെ രാഷ്ട്രീയ ആഭി മുഖ്യ മുള്ള സാംസ്കാരിക സംഘടന കള്‍ സജീവമായ പ്രവര്‍ത്തന ങ്ങള്‍ തുടങ്ങി വെച്ചി രുന്നു.
മൂന്നു മാസം മുന്‍പ് അബുദാബി യില്‍ വെച്ച് നടന്ന ക്യാമ്പില്‍ നിരവധി പേര്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ത്തിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി