മനാമ: ഹിന്ദുക്കള്‍ ദൈവത്തിന്റെ അവതാരമായി കരുതുന്ന രാമന്റേത് ഉള്‍പ്പെടെ അമ്പതോളം പേരുകള്‍ക്ക് സൌദിയില്‍ നിരോധനം. സംസ്കാരത്തിനും മതത്തിനും എതിരായ പേരുകള്‍ എന്ന് പറഞ്ഞ് നിരോധിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ആലീസ്,ലിന്‍ഡ, ബെന്യാമിന്‍, മായ തുടങ്ങി നോണ്‍ ഇസ്ലാമിക്-അറബിക് പേരുകളുംരാജസ്ഥാനവുമായി ബന്ധപ്പെട്ട ചില പേരുകളും നിരോധിത പേരുകളുടെ ലിസ്റ്റിലുണ്ട്. അബ്ദുള്‍ നസീര്‍, അബ്ദുള്‍ ഹുസൈന്‍ തുടങ്ങിയ ഇസ്ലാമിക പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. കുട്ടികള്‍ക്ക് ഇനി ഈ പേരുകള്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. പേരു നിരോധനം വിദേശികള്‍ക്കും ബാധകമാണ്. മുസ്ലിം ഇതര മതവിശ്വാസികളയ വിദേശികളും സൌദി നിയമം അനുശാസിക്കുന്ന വസ്ത്രധാരണ രീതികള്‍ പിന്തുടരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, പ്രവാസി, മതം, സാംസ്കാരികം
നിരോധിച്ച പേര് രാമനല്ല രമയാണ്
അബ്ദുല്‍ നാസര്‍ അല്ല അബ്ദുല്‍ നസീര്‍ ആണ്