അബുദാബി : അതി വേഗക്കാരെ പിടികൂടാനായി ഈ വര്‍ഷം ആദ്യ മൂന്ന് മാസ ങ്ങള്‍ക്കുള്ളില്‍ അബുദാബിയിലും അലൈനിലുമായി 185 റഡാര്‍ ക്യാമറകള്‍ സ്ഥാപി ച്ചതായി ഗതാഗത വകുപ്പ് അറിയിച്ചു.
അതിവേഗ ക്കാരെ കൂടാതെ ചുവന്ന സിഗ്നല്‍ മറി കടക്കുന്ന വരെയും പിടികൂടാന്‍ ഏറ്റവും മികച്ച കാര്യക്ഷമത യുള്ള ക്യാമറ കളാണ് സ്ഥാപിച്ചത്.
റോഡിലെ ഹാര്‍ഡ് ഷോള്‍ഡ റില്‍ പ്രവേശി ക്കുന്നതും വാഹന ങ്ങള്‍ക്കിട യില്‍ മതിയായ അകലം പാലിക്കാ ത്തതും ക്യാമറ യില്‍ രേഖപ്പെടുത്തും. ആയതു കൊണ്ടു തന്നെ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്നും അധികൃതര്‍ അറിയിച്ചു.
ഗതാഗത നിയമ ങ്ങള്‍ പാലിക്ക പ്പെടുകയും അതുവഴി വാഹനം ഓടിക്കുന്ന വരുടെയും യാത്ര ക്കാരുടേയും സുരക്ഷി തത്വം ഉറപ്പു വരുത്തു കയും ചെയ്യുന്നതിനും ഇതിലൂടെ രാജ്യത്ത് ഗതാഗത സുരക്ഷി തത്വം മെച്ച പ്പെടുത്തു ന്നതി നുള്ള സമഗ്ര പദ്ധതി യുടെ ഭാഗ മായാണ് കൂടുതല്‍ ക്യാമറ കള്‍ ഘടിപ്പിക്കുന്നത്.
അതിവേഗം ഗുരുതരമായ ഗതാഗത ലംഘനമാണ്. 2013-ല്‍ നടന്ന റോഡ് അപകട ങ്ങളില്‍ 15 ശതമാനവും അതിവേഗം കാരണം ഉണ്ടായ താണെന്നും ഗതാഗത, റോഡ് സുരക്ഷാ എന്‍ജി നീയറിംഗ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഖലീഫ ആല്‍ ഖൈലി അറിയിച്ചു.
- pma