ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു

May 24th, 2014

അബുദാബി : യു. എ. ഇ. യിലെ പ്രമുഖ ഹോട്ടല്‍ ശൃംഖല യായ ടേബിള്‍സ് ഫുഡ് കമ്പനി തങ്ങളുടെ പ്രവർത്തനം വ്യാപിപ്പി ക്കുന്ന തിന്റെ ഭാഗ മായി ദക്ഷിണാഫ്രിക്ക യിലെ റസ്റ്റോറന്റ് ശൃംഖല യായ ‘ഗാലിട്ടോ’ യുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണയായി. അബുദാബി യിൽ നടന്ന ചടങ്ങിൽ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പു വെച്ചു.

യു. എ. ഇ. യിലെ ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ മെംപെറ്റ് ജുനെയുടെ സാന്നിധ്യ ത്തിലാണ് ടേബിള്‍സിന്റെ സി. ഇ. ഒ. ഷഫീന യൂസഫലിയും ഗാലിട്ടോ സി. ഇ. ഒ. ലൂയിസ് ജെര്‍മിഷ്യസും കരാർ ഒപ്പിട്ടത്.

മിഡില്‍ ഈസ്റ്റ്, ഇന്ത്യ, ശ്രീലങ്ക എന്നീ രാജ്യ ങ്ങളിലേക്ക് ഗാലിട്ടോ ബ്രാന്‍ഡിനെ എത്തിക്കുന്നതിന്റെ ഭാഗമായാണ്‌ ടേബിള്‍സ് ഫുഡ് കമ്പനി ഈ ദൌത്യം ഏറ്റെടുത്തത് എന്നും കൊച്ചി യിൽ ആദ്യ റസ്റ്റോറന്റ് ഉടൻ തന്നെ പ്രവർത്തനം തുടങ്ങും എന്നും സി. ഇ. ഒ. ഷഫീന യൂസഫലി പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മനോജ് കാനക്ക് സ്വീകരണം നല്കി

May 24th, 2014

manoj-kana-epathram

അബുദാബി : ദേശീയ അന്തർദേശീയ തലങ്ങളിൽ നിരവധി അംഗീകാര ങ്ങൾ നേടിയ ‘ചായില്യം’ എന്ന സിനിമ യുടെ സംവിധായകൻ മനോജ്‌ കാനക്ക് പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്ടർ സ്വീകരണം നൽകി.

പയ്യന്നൂർ സൗഹൃദ വേദി പ്രസിഡന്റ്‌ വി. ടി. വി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഗോപാലകൃഷ്ണൻ, കെ. ടി. പി. രമേശ്‌, വി. കെ. ഷാഫി, എം. അബ്ദുൽ സലാം, ഇ. ദേവദാസ്, ജനാർദ്ദന ദാസ് കുഞ്ഞിമംഗലം, സുരേഷ് ബാബു, ജയന്തി ജയരാജ്, സുമേഷ് എന്നിവർ പ്രസംഗിച്ചു.

സൗഹൃദ വേദി യുടെ ഉപഹാരം ഏറ്റു വാങ്ങിയ മനോജ്‌ കാന സ്വീകരണ ത്തിന് നന്ദി പറഞ്ഞു. കെ. കെ. അനിൽ കുമാർ സ്വാഗതവും ഷിജു കാപ്പാടൻ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നിയമ ലംഘനം : ഇരുചക്ര യാത്രക്കാർക്ക് മുന്നറിയിപ്പ്

May 24th, 2014

motor-cycle-in-abudhabi-ePathram
അബുദാബി : നിയമം ലംഘിക്കുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി അബുദാബി ട്രാഫിക് പോലീസ്.

കഴിഞ്ഞ വര്‍ഷം രാജ്യത്ത് സംഭവിച്ച 210 ബൈക്ക് അപകട ങ്ങളില്‍ 16 പേരുടെ മരണ ത്തിന് കാരണ മായത് ഇരുചക്ര യാത്രക്കാരുടെ അശ്രദ്ധ യായിരുന്നു എന്ന് തെളിഞ്ഞു. ഡ്രൈവർമാരുടെ അശ്രദ്ധ യാണ് രാജ്യത്ത് അപകട ങ്ങള്‍ കൂടാന്‍ കാരണം എന്നും വാഹനം ഓടിക്കുമ്പോൾ മറ്റു യാത്ര ക്കാരെ ക്കുറിച്ചും ഓരോരുത്തരും ബോധവാൻമാർ ആയിരിക്കണം എന്നും ഗതാഗത വകുപ്പ് അധികൃതർ മുന്നറിയിപ്പ് നല്കി.

വലിയ വാഹനങ്ങളെ മറി കടക്കു മ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ ഏറെ കരുതൽ എടുക്കേണ്ട തുണ്ട്. വാഹന ങ്ങളുടെ തിരക്കില്‍ ഇരു ചക്ര വാഹനങ്ങളെ കാണാന്‍ കഴിയാത്തതും അപകട ത്തിനു കാരണമാവും.

ഡെലിവറി ജീവനക്കാരുടെ ബൈക്കുകളുടെ പിന്നിലുള്ള പെട്ടി കാരണം കണ്ണാടിയിലൂടെ പിറകില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കാണാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് മുഖ്യ കാരണ മാകുന്നുണ്ട് എന്നും അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

May 24th, 2014

crime-epathram

ജിദ്ദ: നിലമ്പൂര്‍ ആകംമ്പാടം ആര്‍ക്കോണത്ത് അനസ് പുതുവീട്ടില്‍ (24) എന്ന മലയാളി യുവാവ് സൌദിയിലെ മക്കയില്‍ വെടിയേറ്റ് മരിച്ചു. കഴുത്തിനും നെഞ്ചിലുമായി നാലിടത്ത് വെടിയേറ്റിട്ടുണ്ട്. ഈ മാസം ആദ്യത്തിലാണ് അനസ് ഡ്രൈവര്‍ വിസയില്‍ സൌദിയില്‍ എത്തിയത്. സ്‌പോണ്‍സറുടെ മകനാണ് വെടി വെച്ചത് എന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടത്തിയയാളെ പോലീസ് അറസ്റ്റു ചെയ്തു. അനസിന്റെ മൃതദേഹം മക്കയിലെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ സുക്ഷിച്ചിരിക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

1 അഭിപ്രായം »

ചാവക്കാട് നിവാസികളുടെ സംഗമം അജ്മാനിൽ

May 22nd, 2014

dubai-chavakkad-pravasi-forum-ePathram
അജ്മാൻ : യു. എ. ഇ. യിലെ ചാവക്കാട് നിവാസികളുടെ കൂട്ടായ്മ യായ ‘ചാവക്കാട് പ്രവാസി ഫോറം’ സംഘടി പ്പിക്കുന്ന കുടുംബ സംഗമം മെയ് 23 വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി മുതൽ അജ്മാൻ അൽ റയാൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.

കുടുംബ സംഗമ ത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തിൽ വെച്ച് പ്രവാസ ലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ച പ്രമുഖരെ ആദരിക്കും.

തുടർന്ന് കുട്ടികൾക്കും മുതിർന്ന വർക്കുമായി കലാകായിക മത്സരങ്ങൾ, ഫൺ ഗെയിമു കൾ, കോമഡി സ്കിറ്റുകൾ എന്നിവയും ചാവക്കാട് പ്രവാസി ഫോറം ഗായക സംഘ മായ ‘വോയിസ് ഓഫ് ചാവക്കാട്’ ഒരുക്കുന്ന ഗാനമേള യും അരങ്ങേറും.

കൂടുതൽ വിവര ങ്ങൾക്ക് 055 956 38 19, 055 694 94 39

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലുലു ഗ്രൂപ്പ് മലേഷ്യയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുന്നു
Next »Next Page » സൌദിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു »



  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine