സ്വർണ്ണം കടത്താൻ ശ്രമിച്ച പ്രവാസി ഷാർജയിൽ പിടിയിലായി

January 13th, 2014

gold-biscuits-epathram

ഷാർജ: സ്വർണ്ണ ബിസ്കറ്റുകൾ ഒളിച്ചു കടത്താൻ ശ്രമിച്ച ഇന്ത്യാക്കാരൻ ഷാർജ വിമാനത്താവളത്തിൽ വെച്ച് ഷാർജ പോലീസിന്റെ പിടിയിലായി. 12 സ്വർണ്ണ ബിസറ്റുകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത് എന്ന് ഷാർജ പോലീസ് അറിയിച്ചു. തന്റെ രാജ്യത്തെ നികുതി വെട്ടിച്ച് സ്വർണ്ണത്തിന്റെ പൂർണ്ണമായ വില ലഭിക്കാൻ വേണ്ടിയാണ് താൻ ഈ സാഹസത്തിന് മുതിർന്നത് എന്ന് പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് എതിരെ ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നൃത്തോല്‍സവം ശ്രദ്ധേയമായി

January 13th, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ‘യുവ ജനോല്‍സവം 2013-14’ ലെ നൃത്തോല്‍സവം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയ മായി.

യുവ ജനോല്‍സവ ത്തിലെ ഏറ്റവും ശ്രദ്ധേയ മായ ഭരത നാട്യം, മോഹിനി യാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം തുടങ്ങിയ ഇന ങ്ങളാണ് നൃത്തോല്‍സവ ത്തില്‍ ഉള്‍പ്പെട്ടിരി ക്കുന്നത്. ഇരുന്നൂറോളം കുട്ടി കളാണ് നാല് ഗ്രൂപ്പു കളില്‍ നിന്നായി മല്‍സരിക്കാന്‍ എത്തിയത്. ഓരോ മല്‍സരവും രാത്രി മൂന്നു മണി യോളം നീണ്ടു പോയിരുന്നു.

ഭരത നാട്യം 6-9 വിഭാഗ ത്തില്‍ ഒന്നാം സമ്മാനം സുകൃതി ബാബു. രണ്ടാം സമ്മാനം നാദിയ സക്കീര്‍. മൂന്നാം സമ്മാനം ശാഗുണ്‍ സ്നേഹ കിഷന്‍.

9-12 വിഭാഗ ത്തില്‍ ഒന്നാം സമ്മാനം അനുഷ്ക വിജു. രണ്ടാം സമ്മാനം ശ്രിയ സാബു. മൂന്നാം സമ്മാനം തീര്‍ഥ ദിനേഷ്.

12-15 വിഭാഗ ത്തില്‍ ഒന്നാം സമ്മാനം ഐശര്യ ഗൌരി നാരായണ്‍, രണ്ടാം സമ്മാനം പായല്‍ മേനോന്‍ മൂന്നാം സമ്മാനം തീര്‍ഥ വിനോദ് എന്നിവര്‍ക്കാണ്.

മോഹിനി യാട്ടം 9-12 വിഭാഗ ത്തില്‍ ഒന്നാം സമ്മാനം അനുഷ്ക വിജു. രണ്ടാം സമ്മാനം പൂജ പ്രവീണ്‍. മൂന്നാം സമ്മാനം ശ്രിയ സാബു.

12-15 വിഭാഗ ത്തില്‍ ഒന്നാം സമ്മാനംനേഹ സുനില്‍ രണ്ടാം സമ്മാനംദേവിക അനില്‍ മൂന്നാം സമ്മാനം വൃന്ദ മോഹന്‍ എന്നിവര്‍ക്കാണ്.

കുച്ചിപ്പുടി 12-15 വിഭാഗത്തില്‍ ഒന്നാം സമ്മാനം നേഹ സുനില്‍, പായല്‍ മേനോന്‍. രണ്ടാം സമ്മാനം വൃന്ദ മോഹന്‍, മാളവിക ചിദംബത് മൂന്നാം സമ്മാനം ശ്രീലക്ഷ്മി പ്രകാശ്.

നാടോടി നൃത്തം 6-9 വിഭാഗ ത്തില്‍ ഒന്നാം സമ്മാനം പ്രണവ് ശ്രീകുമാര്‍. രണ്ടാം സമ്മാനം സുകൃതി ബാബു. മൂന്നാം സമ്മാനം കാര്‍ത്തിക് ബാനര്‍ജി.

9-12 വിഭാഗ ത്തില്‍ ഒന്നാം സമ്മാനം സ്നേഹ ദിലീപ് രണ്ടാം സമ്മാനം അനുഷ്ക വിജു, ശ്രിയ ബാബു. മൂന്നാം സമ്മാനം നവമി കൃഷ്ണ, മഹാലക്ഷ്മി, റീത്തു രാജേഷ്.

നൃത്തോല്‍സവം, കലോല്‍സവം, സാഹിത്യോല്‍സവം എന്നിങ്ങനെ തരം തിരിച്ചാണ് മല്‍സര ങ്ങള്‍ നടക്കുക. യു എ ഇ യിലെ തന്നെ ഈറ്റവും കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന പ്രധാന യുവ ജനോല്‍സവ മാണ് ഇത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കളിവീട് 2014 സംഘടിപ്പിച്ചു

January 13th, 2014

ദുബായ് : ‘കളിവീട്’ എന്ന പേരില്‍ യുവ കലാ സാഹിതി ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു.

കുട്ടി കളിലെ വ്യക്തിത്വ വികസനം, നല്ല ശീലങ്ങള്‍, ജീവിത മൂല്യങ്ങള്‍, സാമൂഹികാവ ബോധം, അഭിനയ മികവ് തുടങ്ങിയവ വളര്‍ത്താന്‍ ഉതകുന്ന വിവിധ പരിപാടി കളാണ് ക്യാമ്പിന്റെ ഭാഗമായി നടന്നത്.

വിവിധ കളി കളും മത്സര ങ്ങളും കുട്ടി കള്‍ക്കായി സംഘടി പ്പിച്ചു. പത്ര പ്രവര്‍ത്തകന്‍ വി. എം. സതീഷ്, നാടക നടനും സംവിധായ കനു മായ സഞ്ജു മാധവ്, നടനും കവി യുമായ സുഭാഷ് ദാസ്, അധ്യാപക രായ രഘുനന്ദന്‍, സുഭാഷ് പന്തല്ലൂര്‍ എന്നിവര്‍ ക്ലാസ് എടുത്തു.

യുവ കലാ സാഹിതി യു. എ. ഇ. സെക്രട്ടറിയും കവി യുമായ ശിവ പ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വേണു ഗോപാല്‍ സ്വാഗതവും സത്യന്‍ മാറഞ്ചേരി നന്ദിയും രേഖ പ്പെടുത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘അമ്മയ്‌ക്കൊരുമ്മ’ ബ്രോഷര്‍ പ്രകാശനം 16 ന്

January 13th, 2014

samadani-iuml-leader-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. ഒരുക്കുന്ന ‘അമ്മയ്‌ക്കൊരുമ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം ജനുവരി 16 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും. ചടങ്ങില്‍ പ്രമുഖ വാഗ്മിയും എം. എല്‍. എ. യുമായ എം. പി. അബ്ദുള്‍ സമദ് സമദാനി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

മലപ്പുറം ജില്ലയിലെ വിവിധ മണ്ഡല ങ്ങളിളില്‍ നിന്നായി തെരഞ്ഞെടുക്ക പ്പെടുന്ന അഞ്ഞൂറോളം അബല കള്‍ക്ക് സഹായം എത്തിക്കുന്ന പദ്ധതി യാണ് അമ്മയ്‌ക്കൊരുമ്മ.

പരിപാടി യുടെ ഭാഗ മായി ജില്ല യിലെ നാല് മേഖല കളില്‍വെച്ച് അവബോധന സദസ്സു കള്‍ സംഘടിപ്പിക്കും എന്ന് കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ സമ്മാന്‍ ഡോക്ടര്‍ ഷംസീര്‍ ഏറ്റു വാങ്ങി

January 10th, 2014

doctor-shamseer-vayalil-receiving-pravasi-bharatheeya-samman-ePathram
അബുദാബി : പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം ഡോക്ടർ വി. പി. ഷംസീറിന് ലഭിച്ചു. അബുദാബി ബുര്‍ജീല്‍, എൽ. എൽ. എച്ച്. എന്നീ ആശു പത്രി ഗ്രൂപ്പു കളുടെ ചെയര്‍മാനും കൊച്ചി ലേക് ഷോര്‍ ആശുപത്രി യുടെ വൈസ് ചെയര്‍മാനുമായ ഡോ. വി. പി. ഷംസീര്‍, പ്രമുഖ വ്യവസായി യും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരുമായ എം. എ. യൂസഫലി യുടെ മരുമകനാണ്.

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ഗള്‍ഫില്‍ നിന്ന് മൂന്ന് പേര്‍ക്ക് ലഭി ച്ചിട്ടുണ്ട്. ശംസീറിനെ കൂടാതെ സൌദി അറേബ്യ യിലെ ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിഹാബ് കൊട്ടുകാട്, ബഹ്റൈനിലെ വ്യവസായി വര്‍ഗീസ് കുര്യന്‍ എന്നിവർ അടക്കം 14 പേരെ യാണ് അവാർഡി നായി ഇപ്രാ വശ്യം തെരഞ്ഞെടുത്തത്.

2010 – 2011 വർഷ ങ്ങളിൽ ആരോഗ്യ മേഖല യിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ക്ക്  എൽ. എൽ. എച്ച്. ആശുപത്രിക്ക് ശൈഖ് ഖലീഫ എക്സലന്‍സ്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി യുടെ വിവിധ മേഖല കളിലേക്കു പുതിയ ബസ്സ്‌ റൂട്ടുകൾ
Next »Next Page » ‘അമ്മയ്‌ക്കൊരുമ്മ’ ബ്രോഷര്‍ പ്രകാശനം 16 ന് »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine