അബുദാബി : സി. ബി. എസ്. ഇ. പത്താം തരം പരീക്ഷാ ഫലം പ്രഖ്യാപിച്ച പ്പോൾ യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂളു കൾക്ക് മികച്ച വിജയം.
അബുദാബി മുസ്സഫയിലെ മോഡൽ സ്കൂൾ, എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി, അൽ നൂർ ഇന്ത്യൻ സ്കൂൾ എന്നിവിട ങ്ങളിലാണ് നൂറു ശതമാനം വിജയവുമായി മുന്നിൽ നില്ക്കുന്നത്.
മോഡൽ സ്കൂളിൽ നിന്നും 30 ആണ്‍ കുട്ടികളും 47 പെണ്‍ കുട്ടികളുമാണ് സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ എഴുതിയത്.
ഈ 77 പേരിൽ 27 വിദ്യാർത്ഥികൾ 90 ശതമാന ത്തിനു മുകളിൽ മാർക്ക് നേടിയപ്പോൾ 8 പേർ എല്ലാ വിഷയ ങ്ങളിലും A ഗ്രേഡ് നേടി നേടി ഒന്നാമതെത്തി.
ഇതിലൂടെ ഈ വർഷവും നൂറു ശതമാനം വിജയ വുമായി മോഡൽ സ്കൂൾ കിരീടം നില നിർത്തി.
എമിരേറ്റ്സ് ഫ്യൂച്ചർ ഇന്റർ നാഷണൽ അക്കാദമി (EFIA) യിലെ 124 കുട്ടികളും ഉയർന്ന മാർക്കോടെ വിജയം നേടി. ഇതിൽ11 പേർ A ഗ്രേഡ് നേടി കരസ്ഥമാക്കി.
തുടർച്ച യായ പത്താം വർഷവും മുഴുവൻ വിദ്യാർഥി കളെയും വിജയി പ്പിച്ച് അൽ നൂർ ഇന്ത്യൻ സ്കൂൾ വിജയ കിരീടം നില നിർത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പ്രവാസി, ബഹുമതി, വിദ്യാഭ്യാസം