അബുദാബി : മലേഷ്യൻ സർക്കാരിന്റെ കീഴിലുള്ള ഫെൽഡ അഥവാ മലേഷ്യൻ ഫെഡറൽ ലാൻഡ് ഡവലപ്മെന്റ് അഥോറി റ്റിയും ലുലു ഗ്രൂപ്പും സംയുക്തമായി മലേഷ്യ യിൽ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നു.
ആധുനിക സൗകര്യങ്ങളോട് കൂടിയ ലുലു ഹൈപ്പർ മാർക്കറ്റുകൾ തുടങ്ങുന്നതിനുള്ള ധാരണാ പത്ര ത്തിൽ ഒപ്പ് വെച്ചു. അബുദാബി ദൂസിത്താനി ഹോട്ടലിൽ വെച്ചു നടന്ന ചടങ്ങിൽ മലേഷ്യൻ പ്രധാന മന്ത്രി മുഹമ്മദ് നാജിബ് തുൻ അബ്ദുൽ റസാഖി ന്റെ സാന്നിധ്യ ത്തിൽ ഫെൽഡ ഡയരക്ടർ ജനറൽ ദാത്തോ ഫൈസൽ അഹമ്മദും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ എം. എ. യൂസഫലിയും ചേർന്ന് കരാർ ഒപ്പ് വെച്ചു.
ഫെൽഡ ഉല്പാദി പ്പിക്കുന്ന ഭക്ഷ്യ ഇനങ്ങൾ ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റു കളിലൂടെ വിതരണം ചെയ്യുന്ന തിനുമുള്ള കരാറും ആയിട്ടുണ്ട്.
2016 ഓടെ അഞ്ചു മാളുകൾ മലേഷ്യയിൽ തുറന്നു പ്രവർത്തനം ആരംഭിക്കും. ഇതിലൂടെ പ്രത്യക്ഷമായും പരോക്ഷ മായും ഏകദേശം അയ്യായിരം മലേഷ്യ ക്കാർക്ക് ജോലി നല്കാൻ സാധിക്കും എന്നും എം. എ. യൂസഫലി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യൂസഫലി, വ്യവസായം, സാമ്പത്തികം