സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇമ്പനാഥന്‍ മരിച്ചു

March 16th, 2014

അബുദാബി : റുവൈസ് ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്കൂളിലെ പ്രിന്‍സിപ്പല്‍ ഇമ്പനാഥന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു.

സ്കൂള്‍ അവധി ആയതിനാല്‍ നാട്ടില്‍ പോയതാ യിരുന്നു അദ്ദേഹം. ഇന്നു രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ട് ആശുപത്രി യിലേക്ക് കൊണ്ടു പോകും മുന്‍പേ മരണം സംഭവിച്ചു.

ഭാര്യയും രണ്ടു മക്കളും മരണ സമയത്തു കൂടെ ഉണ്ടാ യിരുന്നു. തമിഴ് നാട്ടിലെ വെല്ലൂര്‍ സ്വദേശി യായ ഇമ്പനാഥന്‍ അബുദാബി മുസ്സഫ യിലെ സണ്‍ റൈസ് സ്കൂളിലും പ്രിന്‍സിപ്പലായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹ്രസ്വ സിനിമാ മല്‍സരം : ഡിമോളിഷ് മികച്ച ചിത്രം

March 16th, 2014

short-film-competition-epathram
അബുദാബി : അലൈന്‍ ഫിലിം ക്ലബ്ബ്സംഘടിപ്പിച്ച ഹ്രസ്വ സിനിമാ മത്സര ത്തില്‍ പതിനേഴു സിനിമ കള്‍ മാറ്റുരച്ചു.

ഈ മേള യില്‍ മികച്ച സിനിമ യായി തെരഞ്ഞെടുത്ത ഡിമോളിഷ് എന്ന ചിത്രം ഒരുക്കിയ അനു റാം മികച്ച സംവിധായകനും ഇതേ സിനിമ യിലെ പ്രകടന ത്തിലൂടെ സൂര്യപ്രകാശ് മികച്ച നടനും രൂപേഷ് തിക്കൊടി മികച്ച സിനിമാട്ടോ ഗ്രാഫറുമായി.

സജ്ജാദ് സംവിധാനം ചെയ്ത പ്രണയ കാലം മികച്ച രണ്ടാമത്തെ ചിത്രമായും മെറിന്‍ മികച്ച നടിയായും ദേവി അനില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.

നഫ്സ്, താരാട്ട് എന്നീ സിനിമ കളിലൂടെ സത്താര്‍ കാഞ്ഞങ്ങാട് മികച്ച തിരക്കഥക്കും അവാര്‍ഡ് നേടി. തേഡ് വേള്‍ഡ് വാറിലെ പ്രകടന ത്തിനു മാസ്റ്റര്‍ ഹരികൄഷ്ണ മികച്ച ബാലതാരമായി. ഇസ ത്തിലൂടെ മികച്ച സംഗീത ത്തിനുള്ള പുരസ്‌കാരം സാജന്‍ റാമും നേടി

ആഗിന്‍ കീപ്പുറം സംവിധാനം ചെയ്ത പൂമ്പാറ്റ യിലെ അഭിനയ ത്തിന് മികച്ച ബാല നടനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം മാസ്റ്റര്‍ ആദിത്യ ഷാജി കരസ്ഥമാക്കി.

അല്‍ ഐന്‍ ഫിലിം ക്ലബ്ബിന്റെ ഉല്‍ഘാടനത്തോട് അനുബന്ധിച്ച് യു. എ. ഇ. യൂണിവേഴ്സിറ്റി തിയ്യേറ്ററില്‍ സംഘടി പ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ പ്രമുഖ ചലച്ചിത്ര സംവിധായക നായ ഐ. വി. ശശി ജൂറിയായി എത്തി.

പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച മുപ്പതോളം സിനിമ കളില്‍ നിന്ന് തെരഞ്ഞെടുത്ത പതിനേഴ് സിനിമ കളാണ് മത്സര ത്തില്‍ പ്രദര്‍ശി പ്പിച്ചത്.

അല്‍ഐന്‍ ഫിലിം ക്ലബ്ബ് എക്‌സിക്യൂട്ടീവ് നൗഷാദ് വളാഞ്ചരി സ്വാഗതം പറഞ്ഞു. രക്ഷാധി കാരി മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. കെ. മൊയ്തീന്‍ കോയ, ജിമ്മി, റക്‌സ് ജോര്‍ജ്, അല്‍താഫ് എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എക്‌സിക്യുട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു

March 16th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പുന സംഘടിപ്പിച്ചു. ചെയര്‍മാനായി അബുദാബി കിരീടാ വകാശിയും യു. എ. ഇ. സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചു

യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഒരു പ്രത്യേക ഉത്തരവി ലൂടെയാണ് അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ ചെയര്‍മാനായി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ നിയമിച്ചത്.

ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനാണ് പുതിയ വൈസ് ചെയര്‍മാന്‍. ശൈഖ് ഹമദ് ബിന്‍ സായീദ് അല്‍ നഹ്യാന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് മേധാവി യായും നിയോഗിക്കപ്പെട്ടു.

ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍, ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂണ്‍ അല്‍ നഹ്യാന്‍, ഡോ. അഹമ്മദ് മുബാറക് അല്‍ മസ്റൂയി, ഖല്‍തൂണ്‍ ഖലീഫ അല്‍ മുബാറക്, ഹമദ് മുഹമ്മദ് അല്‍ സുവൈദി, നാസര്‍ അഹ്മദ് അല്‍ സുവൈദി, ഡോ. മുഹീര്‍ ഖമീസ് അല്‍ ഖായിലി, സയീദ് അല്‍ ഗാഫ്ലി, അലി മജീദ് അല്‍ മന്‍സൂറി, ഡോ. അമല്‍ അബ്ദുള്ള അല്‍ ഖുബൈസി, മുഹമ്മദ് ഖല്‍ഫാന്‍ അല്‍ റുമൈതി എന്നിവരാണ് പുന സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ അംഗ ങ്ങള്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രാമനും, ലിന്‍ഡക്കും, മായക്കും ഉള്‍പ്പെടെ നിരവധി പേരുകള്‍ക്ക് സൌധി അറേബ്യയില്‍ നിരോധനം

March 15th, 2014

മനാമ: ഹിന്ദുക്കള്‍ ദൈവത്തിന്റെ അവതാരമായി കരുതുന്ന രാമന്റേത് ഉള്‍പ്പെടെ അമ്പതോളം പേരുകള്‍ക്ക് സൌദിയില്‍ നിരോധനം. സംസ്കാരത്തിനും മതത്തിനും എതിരായ പേരുകള്‍ എന്ന് പറഞ്ഞ് നിരോധിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. ആലീസ്,ലിന്‍ഡ, ബെന്യാമിന്‍, മായ തുടങ്ങി നോണ്‍ ഇസ്ലാമിക്-അറബിക് പേരുകളുംരാജസ്ഥാനവുമായി ബന്ധപ്പെട്ട ചില പേരുകളും നിരോധിത പേരുകളുടെ ലിസ്റ്റിലുണ്ട്. അബ്ദുള്‍ നസീര്‍, അബ്ദുള്‍ ഹുസൈന്‍ തുടങ്ങിയ ഇസ്ലാമിക പേരുകളും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. കുട്ടികള്‍ക്ക് ഇനി ഈ പേരുകള്‍ നല്‍കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശമുണ്ട്. പേരു നിരോധനം വിദേശികള്‍ക്കും ബാധകമാണ്. മുസ്ലിം ഇതര മതവിശ്വാസികളയ വിദേശികളും സൌദി നിയമം അനുശാസിക്കുന്ന വസ്ത്രധാരണ രീതികള്‍ പിന്തുടരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , ,

1 അഭിപ്രായം »

ഇസ്ലാമിക് സാഹിത്യ മത്സരങ്ങൾ

March 14th, 2014

അബുദാബി : മലയാളി സമാജത്തിന്റെ ആഭിമുഖ്യ ത്തില്‍ ഇസ്ലാമിക സാഹിത്യ മത്സര ങ്ങള്‍ നടത്തുന്നു.

ഖുര്‍ ആന്‍ പാരായണം, ഇസ്ലാമിക് ക്വിസ്, പ്രസംഗം, ഭക്തി ഗാനാലാപന മല്‍സര ങ്ങള്‍ എന്നിവ യാണ് ഇതില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്.

മാർച്ച്‌ 17, 18, തിങ്കൾ, ചൊവ്വ എന്നീ ദിവസ ങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ മുസ്സഫ യിലെ സമാജ ത്തില്‍ നടക്കുന്ന മത്സര ങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് 02 55 37 600, 050 67 26 493 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം എന്നു സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എം. സി. സി. പരിപാടി കള്‍ മാറ്റി വെച്ചു
Next »Next Page » രാമനും, ലിന്‍ഡക്കും, മായക്കും ഉള്‍പ്പെടെ നിരവധി പേരുകള്‍ക്ക് സൌധി അറേബ്യയില്‍ നിരോധനം »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine