സാഹിത്യോല്‍സവ് 2014 : സാഗത സംഘം രൂപീകരിച്ചു

September 4th, 2014

അബുദാബി : രിസാല സ്റ്റഡി സർക്കിൾ ഒക്ടോബര്‍ 17 ന് മുസഫ്ഫ യിലെ എമിരേറ്റ്സ് ഫ്യൂ ച്ചര്‍ ഇന്റർ നാഷണൽ അക്കാദമി യിൽ വെച്ച് നടത്തുന്ന അബുദാബി സോണ്‍ സാഹിത്യോല്‍സവ് 2014 നുളള സാഗത സംഘം രൂപീകരിച്ചു.

മുസഫ്ഫ എം. സി. സി. യില്‍ ചേര്‍ന്ന മീറ്റിംഗ് നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ദാരിമി ഉല്‍ഘാടനം ചെയ്തു. പി. വി. അബൂ ബക്കര്‍ മുസ്ലിയാർ,‍ ഉസമാന്‍ സഖാഫി, ഹമീദ് സഅ്ദി, കബീര്‍ മുസ്ലിയാര്‍, ഫളലു മുഹമ്മദലി, ഹമീദ് പരപ്പ, ഖാസിം പുറത്തീല്‍, ഇസ്മാഈല്‍ സഅ്ദി, സമദ് സഖാഫി, സിദ്ദീഖ് പൊന്നാട്, യാസിര്‍ വേങ്ങര, ഹമീദ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.

- pma

വായിക്കുക: , ,

Comments Off on സാഹിത്യോല്‍സവ് 2014 : സാഗത സംഘം രൂപീകരിച്ചു

മിസ്റ്റർ ഐ. എസ്. സി. : ബോഡി ബിൽഡിംഗ് മത്സരങ്ങൾ

September 4th, 2014

mister-isc-body-building-2014-press-meet-ePathram
അബുദാബി : ഇന്ത്യാ സോഷ്യൽ സെന്റർ യു. എ. ഇ. തല ഓപ്പണ്‍ ബോഡി ബിൽഡിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മിസ്റ്റർ ഐ. എസ്. സി. പട്ടം നേടുന്നതിനായി 4 വിഭാഗ ങ്ങളിലായി ഡിസംബർ മാസം 19 ന് മത്സര ങ്ങൾ നടക്കും എന്ന് സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

യു. എ. ഇ. ബോഡി ബിൽഡിംഗ് അസോസി യേഷനുമായി ചേർന്നു സംഘടി പ്പിക്കുന്ന മത്സര ത്തിൽ യു. എ. ഇ. യിൽ താമസിക്കുന്ന എല്ലാ രാജ്യക്കാർക്കും മത്സര ത്തിൽ പങ്കെടുക്കാം. 150 ഓളം പേരെ യാണ് പ്രതീക്ഷി ക്കുന്നത്.

70 കിലോ വരെ യുള്ള വിഭാഗം, 70 നും 80 നും ഇടയിൽ, 80 നും 90 നും ഇടയിൽ, 90 നു മുകളിൽ എന്നിങ്ങനെ 4 വിഭാഗ ങ്ങളിലെ വിജയി കൾക്കായി മൊത്തം 50,000 ദിർഹ ത്തിന്റെ ക്യാഷ് അവാർഡുകൾ ആണ് സമ്മാന മായി നൽകുക.

വാർത്താ സമ്മേളന ത്തിൽ ഇന്ത്യാ സോഷ്യൽ സെന്റർ പ്രസിഡന്റ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി ജി. വിനോദ്, കായിക വിഭാഗം സെക്രട്ടറിമാരായ മാത്യു വർഗീസ്‌, നൗഷാദ് നൂർ മുഹമ്മദ്‌, സെക്ഷൻ സെക്രട്ടറി കുര്യാക്കോസ്. എം. ചെറിയാൻ, സ്പോണ്‍സർ ബിൻ സാഗർ ഗ്രൂപ്പിന്റെ പ്രതിനിധി കൾ സുരേന്ദ്ര നാഥ്‌, അമിൻ അബ്ദുൽ ഖാദർ തുടങ്ങിയവർ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on മിസ്റ്റർ ഐ. എസ്. സി. : ബോഡി ബിൽഡിംഗ് മത്സരങ്ങൾ

ദേശീയ പുരസ്കാര ജേതാവ് എസ്. ജെ. ജേക്കബിനെ ആദരിക്കുന്നു

September 4th, 2014

al-ameer-school-principal-sj-jacob-ePathram
അജ്മാന്‍ : മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്കാരം നേടിയ എസ്. ജെ. ജേക്കബിനെ അജ്മാനിലെ അല്‍ അമീര്‍ ഇംഗ്ളീഷ് സ്കൂളിൽ ഓണാഘോഷത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജ്മെന്റും വിവിധ സാംസ്കാരിക കൂട്ടായ്മകളും ആദരിക്കും.

സ്കൂള്‍ പ്രിന്‍സിപ്പല്‍ കൂടിയായ എസ്. ജെ. ജേക്കബ്, 2013-2014 അധ്യയന വര്‍ഷത്തെ മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതി യുടെ ദേശീയ പുരസ്കാരമാണ് കരസ്ഥ മാക്കിയത്.

അദ്ധ്യാപക ദിനത്തോട് അനുബന്ധിച്ച് ഇന്ത്യ യിലെ വിവിധ സംസ്ഥാന ങ്ങളിലെയും വിദേശ ത്തെയും ഇന്ത്യന്‍ വിദ്യാലയ ങ്ങളില്‍ നിന്ന് മികച്ച സേവനം കാഴ്ച വെക്കുന്ന അദ്ധ്യാപകരെ യാണ് രാഷ്ട്രപതി യുടെ ദേശീയ പുരസ്കാര ത്തിന് തെരഞ്ഞെടുക്കുന്നത്.

സി. ബി. എസ്. ഇ. വിഭാഗ ത്തിലാണ് എസ്. ജെ. ജേക്കബ് ദേശീയ അംഗീകാര ത്തിന് അര്‍ഹനായത്. തിരുമല എസ്. ഡി. എ സ്കൂളിലും കൊട്ടാരക്കര എസ്. ഡി. എ. സ്കൂളിലും സേവനം അനുഷ്ടിച്ചിട്ടുള്ള എസ്. ജെ. ജേക്കബ് തിരുവനന്തപുരം സ്വദേശിയാണ്.

1993 ലാണ് അജ്മാനിലെ അല്‍അമീര്‍ ഇംഗ്ളീഷ് സ്കൂളില്‍ ചേര്‍ന്നത്. പിന്നീട് ഇതേ സ്കൂളിലെ സൂപ്പര്‍വൈസറും 1997ല്‍ പ്രിന്‍സിപ്പലു മായി. ഭാര്യ സാലി ജേക്കബ്ബ് ഇതേ സ്കൂളില്‍ അദ്ധ്യാപി കയാണ്.

വിശദ വിവരങ്ങള്‍ക്ക് : 050 5478 691, 06 74 36 600

- pma

വായിക്കുക: , , , ,

Comments Off on ദേശീയ പുരസ്കാര ജേതാവ് എസ്. ജെ. ജേക്കബിനെ ആദരിക്കുന്നു

പാസ്സ്പോര്‍ട്ട് ബുക്ക്ലെറ്റുകൾ എത്തി തുടങ്ങി

September 3rd, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ എംബസ്സിയിൽ പാസ്സ്പോർട്ടുകളുടെ ക്ഷാമം തീരുന്നു. യു. എ. ഇ അടക്കമുള്ള ഗൾഫ് രാജ്യ ങ്ങളിൽ കഴിഞ്ഞ മൂന്ന് മാസമായി അനുഭവ പ്പെട്ടിരുന്ന ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ബുക്ക്ലെറ്റു കള്‍ക്കുള്ള ക്ഷാമം തീരുന്നു.

പാസ്സ്പോര്‍ട്ട് ക്ഷാമം ഏതാണ്ട് പൂര്‍ണമായും അവസാനിച്ചതായും ദിവസ ങ്ങള്‍ക്കകം സാധാരണ നിലയിലാകു മെന്നും യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം അറിയിച്ചു. പാസ്സ്പോര്‍ട്ട് അച്ചടി ക്കുന്നതിനുള്ള ലാമിനേഷന്‍ പേപ്പറിന് നേരിട്ട ക്ഷാമ ത്തെ തുടര്‍ന്നാണ് വിദേശ രാജ്യ ങ്ങളില്‍ അടക്കം ഇന്ത്യന്‍ പാസ്സ്പോര്‍ട്ടു കള്‍ക്ക് ക്ഷാമം നേരിട്ടത്.

മെഷീന്‍ റീഡബിള്‍ അല്ലാത്ത, കൈ കൊണ്ട് എഴുതിയ പാസ്സ്പോര്‍ട്ടു കള്‍ കാലാവധി ബാക്കി യുണ്ടെങ്കിലും എത്രയും വേഗം പുതുക്കണം എന്നും അംബാസഡര്‍ നിര്‍ദേശിച്ചു.

ഹാന്‍ഡ് റിട്ടണ്‍ പാസ്സ്പോര്‍ട്ടുകള്‍ എത്ര വര്‍ഷം കാലാവധി ബാക്കിയുണ്ടെങ്കിലും പുതുക്കാന്‍ സാധിക്കും.

- pma

വായിക്കുക: ,

Comments Off on പാസ്സ്പോര്‍ട്ട് ബുക്ക്ലെറ്റുകൾ എത്തി തുടങ്ങി

സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു

September 2nd, 2014

അബുദാബി : സ്കൂൾ ബസ് ഡ്രൈവർമാർക്കായി അബുദാബി പോലീസ് ഗതാഗത വിഭാഗം എമിറേറ്റ്സ് ട്രാൻസ്പോർട്ട് അതോറിറ്റി യുമായി ചേർന്ന് റോഡ്‌ സുരക്ഷാ ബോധ വത്കരണ പരിപാടി സംഘടിപ്പിച്ചു.

അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ അൽ തമയോസ് എലമെന്ററി സ്കൂൾ തീയറ്ററിൽ വച്ച് നടന്ന പരിപാടി യിൽ ബസ് സൂപ്പർ വൈസർമാരും ഡ്രൈവർ മാരും അടക്കം 1255 പേർ പങ്കെടുത്തു.

പുതിയ അദ്ധ്യയന വർഷം മുതൽ ഉള്ള പോലീസിന്റെ ‘ബാക്ക് ടു സ്കൂൾ’ പ്രോഗ്രാമിന്റെ ഭാഗ മായിട്ടാണ് ക്ളാസസു കൾ നടന്നത്. കുട്ടികൾക്കായി സേവനം നടത്തുന്ന വാഹന ഡ്രൈവർമാർ നിർബന്ധ മായും പാലിച്ചിരി ക്കേണ്ട കാര്യങ്ങൾ പരിപാടി യിൽ വിശദീകരിച്ചു.

പങ്കെടുത്തവരിൽ 975 പേർ അബുദാബി യിൽ നിന്നുള്ളവരും 280 പേർ അൽ ഐനിൽ നിന്നുള്ളവരും ആയിരുന്നു.

- pma

വായിക്കുക: , , ,

Comments Off on സ്കൂൾ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു


« Previous Page« Previous « വേനല്‍ തുമ്പികള്‍ക്ക് വര്‍ണാഭമായ പരിസമാപ്തി
Next »Next Page » പാസ്സ്പോര്‍ട്ട് ബുക്ക്ലെറ്റുകൾ എത്തി തുടങ്ങി »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine