അബുദാബി : തലസ്ഥാന നഗരിയിൽ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഖസര്‍ അല്‍ ഹോസന്‍ ഫെസ്റ്റിവല്‍ വ്യാഴാഴ്ച തുടക്കമാവും. ഇതിന്റെ ഭാഗമായി നഗര ത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാവും.
നഗര ത്തിലെ ഏറ്റവും പുരാതന മായ കെട്ടിടമായ അല്‍ ഹോസന്‍ കോട്ട യുടെ ഇരുനൂറ്റി അമ്പതാം വാര്‍ഷിക ആഘോഷ ങ്ങളാണ് ഖസര്‍ അല്‍ ഹോസന്‍ ഫെസ്റ്റിവല്‍ എന്ന പേരില്‍ പത്ത് ദിവസ ങ്ങളിലായി അബുദാബി യില്‍ നടക്കുക.
കര കൌശല വസ്തുക്കളുടെ നിര്‍മ്മാണവും പ്രദര്‍ശന വും പരമ്പരാ ഗത കല കളുടെ അവതരണ വും ഈ ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷക ഘടക മായിരിക്കും.
ഫെസ്റ്റിവലിന്റെ ഭാഗമായി നഗര ത്തില്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടു ത്തിയ തായും സംഘാടകര്‍ അറിയിച്ചു.
ഹംദാന്‍ സ്ട്രീറ്റ്, ഇലക്ട്ര (സായിദ് ഫസ്റ്റ് സ്ട്രീറ്റ്), എയര്‍പോര്‍ട്ട് റോഡ്, (ഹംദാന്‍ സ്ട്രീറ്റ് മുതല്‍ അല്‍ഫലാ സ്ട്രീറ്റ് വരെയുള്ള ഭാഗം), ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ് എന്നിവ യാണ് അടയ്ക്കുക.
ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് എട്ടു മണി വരെ ആയി രിക്കും റോഡുകള്‍ അടയ്ക്കു ന്നത്.
അബുദാബി യുടെ ചരിത്രവും സംസ്കാര പാരമ്പര്യവും അവതരി പ്പിച്ചു കൊണ്ട് സംഘടി പ്പിക്കുന്ന ഖസര്‍ അല്‍ ഹോസന്‍ ഫെസ്റ്റിവലില്‍ ഖവാലിയ എന്ന പേരിലുള്ള ആശ്വ മേള യും അവതരിപ്പിക്കും.