അബുദാബി : ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ചവിട്ടി മെതിച്ചു കൊണ്ട് അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിച്ച് ഗാസയിലെ ജനങ്ങൾക്ക് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ യു.എ.ഇ. ശക്തമായി അപലപിച്ചു.
ഇരകള്‍ ആയവരില്‍ ബഹു ഭൂരിഭാഗവും സ്ത്രീകളും കുട്ടികളു മാണ്. അധിനിവേശ ഫലസ്തീന്‍ പ്രദേശത്തെ മനുഷ്യാവകാശ അവസ്ഥ സംബന്ധിച്ച് ജനീവയില്‍ ചേര്‍ന്ന ഐക്യ രാഷ്ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന്‍െറ പ്രത്യേക സമ്മേളനത്തിലാണ് യു. എ. ഇ. യുടെ നിലപാട് സ്ഥിരം സംഘ മേധാവി റാശിദ് അല്‍ ഹബ്സി വ്യക്തമാക്കിയത്.
അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് സിവിലിയന്‍മാരെ ആക്രമിച്ചു കൊണ്ടിരിക്കുന്നത്. മെഡിക്കല്‍ സംഘങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരെയും ബോധപൂര്‍വം ആക്രമിക്കുന്നതും അന്താരാഷ്ട്ര കുറ്റകൃത്യമാണ്.
മനുഷ്യത്വ രഹിത ആക്രമണം നടത്തിയവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണം. യു. എന്‍. ചാര്‍ട്ടര്‍, അന്താരാഷ്ട്ര നിയമം, അന്താരാഷ്ട്ര മാനുഷിക നിയമം, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം എന്നിവ കണക്കിലെടുത്ത് കിഴക്കന്‍ ജറൂസലമിലേത് അടക്കമുള്ള ഫലസ്തീന്‍ ജനതക്ക് അന്താരാഷ്ട്ര സമൂഹവും യു. എന്‍. മനുഷ്യാവകാശ കൗണ്‍സിലും സംരക്ഷണം ഉറപ്പു വരുത്തണം എന്നും യു. എ. ഇ. ആവശ്യപ്പെട്ടു.
ഇസ്രായേല്‍ നടത്തിയ എല്ലാ ക്രൂരതകളും നിയമ ലംഘന ങ്ങളും അന്താ രാഷ്ട്ര നിയമ ങ്ങള്‍ അനുസരിച്ച് അന്വേഷി ക്കുകയും കുറ്റ ക്കാരെ ശിക്ഷി ക്കുകയും വേണം. അന്വേഷണ ത്തിന് സ്വതന്ത്ര അന്താ രാഷ്ട്ര കമ്മീഷനെ നിയോഗിക്കണം.
യു. എന്‍. മനുഷ്യാ വകാശ കൗണ്‍സിലും അന്താ രാഷ്ട്ര സമൂഹവും പൂര്‍ണ ഉത്തര വാദിത്തം ഏറ്റെടുത്ത ഫലസ്തീന്‍ ജനതക്ക് സഹായം എത്തിക്കണമെന്നും ആക്രമണ ത്തില്‍ കടുത്ത ദുരിതം അനുഭവി ക്കുന്ന ഫലസ്തീന്‍ ജനതക്ക് അന്താ രാഷ്ട്ര സമൂഹ ത്തിന്‍െറ ഭാഗത്ത് നിന്ന് എല്ലാ വിധ ത്തിലുമുള്ള സഹായവും അടിയന്തര മായി എത്തിക്കണം എന്നും യു. എ. ഇ. പ്രതി നിധി ആവശ്യപ്പെട്ടു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യു.എ.ഇ.