അബുദാബി : അല്‍ഐന്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റ് സമാപിച്ചു.
ഇന്ത്യയുടെ സാംസ്‌കാരിക ത്തനിമയും പാരമ്പര്യവും വിദേശി കള്‍ക്കു കൂടി അനുഭവ ഭേദ്യ മാക്കാനും വിവിധ സംസ്ഥാന ങ്ങളില്‍ നിന്നുള്ള രുചി വൈവിധ്യ ങ്ങള്‍ പരിചയ പ്പെടുത്തുന്ന സ്റ്റാളു കളും ഒരുക്കി സംഘടി പ്പിച്ച ഇന്ത്യാ ഫെസ്റ്റ് സമാപന സമ്മേളന ത്തില്‍ സെന്റര്‍ രക്ഷാ ധികാരികളായ പത്മശ്രീ എം. എ. യൂസഫലി, ഡോ. ജവഹര്‍ ഗംഗാ രമണി എന്നിവ രോടൊപ്പം വിവിധ മന്ത്രാല പ്രതിനിധി കളും പങ്കെടുത്തു.
വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ഹംദാന്‍ പുരസ്കാര ജേതാക്കളെ ചടങ്ങില്‍ ആദരിച്ചു.
ആകര്‍ഷക ങ്ങളായ കലാ പരിപാടി കളും അരങ്ങേറി.
പ്രസിഡന്റ് ജനക് കുമാര്‍ ഭട്ട്, ജനറല്‍ സെക്രട്ടറി ടി. വി. എന്‍. കുട്ടി എന്നിവര്‍ പരിപാടി കള്‍ക്കു നേതൃത്വം നല്‍കി.