അബുദാബി : മരുന്നു കളുമായി യു. എ. ഇ. യിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാക്കാർ ജാഗ്രത പുലര്‍ത്തണം എന്ന് ഇന്ത്യന്‍ എംബസി യുടെ മുന്നറിയിപ്പ്.
യു. എ. ഇ. യില്‍ നിരോധിച്ചതും നിയന്ത്രിത ഉപയോഗ ത്തിലുള്ളതുമായ മരുന്നുകളുമായി ഒരു കാരണ വശാലും യാത്ര ചെയ്യരുത് എന്നും അബുദാബി യിലെ ഇന്ത്യൻ എംബസി യുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
നിലവില്‍ 374 മരുന്നുകള്‍ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് ഭാഗികമായോ പൂര്‍ണമായോ നിരോധിക്ക പ്പെട്ടിരിക്കുകയാണ്. യു. എ. ഇ. യിലേക്ക് മരുന്നുകള്‍ കൊണ്ടു വരുന്ന തിനുള്ള ഒമ്പത് ഇന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇന്ത്യ യില്‍ വ്യാപകമായി ഡോക്ടര്‍മാര്‍ എഴുതുന്ന ചില മരുന്നുകൾ, യു. എ. ഇ. യില്‍ നിരോധിച്ചതാണ്. അത് കൊണ്ട് തന്നെ ഇവിടേയ്ക്ക് വരുന്നവർ യു. എ. ഇ. യില്‍ നിയമ വിധേയമായ മരുന്നു കളാണ് കൊണ്ടു വരുന്നതെന്ന് ഉറപ്പാക്കണം.
യാത്രാ വേളയില്‍ കയ്യില്‍ കൊണ്ടു വരുന്ന സാധനങ്ങളെ ക്കുറിച്ച് പൂര്‍ണമായ അറിവ് യാത്ര ചെയ്യുന്ന ആള്‍ക്കുണ്ടാവണം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനായി മറ്റുള്ളവര്‍ തന്നയയ്ക്കുന്ന പാര്‍സലുകള്‍തുറന്ന് പരിശോധിച്ച ശേഷമേ യാത്ര തിരിക്കാവൂ എന്നും എംബസ്സി മുന്നറിയിപ്പ് തരുന്നു.
മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവാവ് അബുദാബി വിമാന ത്താവള ത്തില്‍ പോലീസ് പിടിയിൽ ആയതിന്റെ പശ്ചാത്തല ത്തിലാണ് എംബസ്സിയുടെ മുന്നറിയിപ്പ്.
ആരോഗ്യ പരമായ കാരണ ങ്ങളാല്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കേണ്ട മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ രോഗ വുമായി ബന്ധപ്പെട്ട രേഖകളും, യു. എ. ഇ. യിലെ അംഗീകൃത ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രിസ്ക്രിപ്ഷൻ കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തണം.
നിരോധിച്ച മരുന്നു കളുടെ പൂര്‍ണ മായ വിവരം ദുബായ് കസ്റ്റംസ് വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില മരുന്നുകള്‍ കൊണ്ടു വരാനുള്ള അനുമതി ഉണ്ടെങ്കിലും അതിന്റെ അളവ് രേഖ പ്പെടുത്തി യിട്ടുണ്ട്. യാത്രയ്‌ക്കൊരുങ്ങുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി, യു.എ.ഇ., സാമൂഹ്യ സേവനം