“കസവുതട്ടം” മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ

April 19th, 2012

kasavuthattom-epathram

മാപ്പിളപ്പാട്ട് ആസ്വാദകർക്കായി പൂര്‍ണ്ണമായും ഗള്‍ഫില്‍ നിന്നുള്ള ഗായകരെ ഉള്‍പ്പെടുത്തി “കസവുതട്ടം” മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ അണിയിച്ചൊരുക്കുന്നു. നൂറോളം വരുന്ന മത്സരാർത്ഥികളില്‍ നിന്ന് തിരഞ്ഞെടുത്ത ഇരുപത് പേരാണ് നാല് റൌണ്ടുകളടങ്ങിയ ആദ്യ വിഭാഗത്തില്‍ പങ്കെടുക്കുന്നത്. ട്രഡീഷണൽ, ഫിലിം സോങ്ങ്സ്, ഡിവോഷണല്‍, നൊസ്റ്റാളജിക് എന്നീ വിഭാഗത്തില്‍ മാറ്റുരച്ച് പതിനാറ് പേരാണ് അടുത്ത വിഭാഗത്തില്‍ കടക്കുക.

ഷിബി, സുചിത്ര, നിസാം, സജീന, അഷ്‌റഫ്‌, ജലീല്‍, അലിമോന്‍, അബ്ദുല്‍ ജവാദ്, ജസ്ന, ജിമ്സി ഖാലിദ്‌ (ദോഹ), മുഹമ്മദ്‌ സൈദ്‌, ഷിറിന്‍ ഫാത്തിമ, ഇസ്മയില്‍ സുബു, ജയന്‍ , ഹാഷിം, റഫീഖ്, അബ്ദു റഹ് മാന്‍ , ജാക്കി റഹ് മാന്‍ , സാദിഖ്, മിറാഷ് തുടങ്ങിയവര്‍ മാറ്റുരയ്ക്കുന്ന പരിപാടിയുടെ അവതാരക ലക്ഷ്മിയും, ഗ്രൂമിങ്ങ് പ്രശസ്ത മാപ്പിള ഗാന സംഗീതജ്ഞനായ വി. എം. കുട്ടിയുടെ മകനും ഗാന രചയിതാവുമായ അഷ്‌റഫ്‌ പുളിക്കലും, പ്രശസ്ത ഗായിക മുക്കം സാജിതയുമാണ്. .

ഓർക്കസ്ട്ര ബൈജു നാദബ്രഹ്മം. കോ – ഓര്‍ഡിനേഷന്‍ ജിതേഷ്, നാസര്‍ ബേപ്പൂര്‍. സംവിധാനം മഥനൻ .

നെല്ലറയും, സാന്‍ഫോഡും പ്രായോജകരായ “കസവുതട്ടം” അണിയിച്ചൊരുക്കുന്നത് ഷിബു ചക്രവര്‍ത്തിയാണ്. തികച്ചും വ്യത്യസ്തമായ റൌണ്ടുകളുമായി വരുന്ന ഈ പരിപാടി മെയ്‌ ആദ്യ വാരത്തില്‍ പ്രേക്ഷകരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട്, ദോഹ – ഖത്തര്‍

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മൈലാഞ്ചി രാവ്‌ ബ്രോഷര്‍ പ്രകാശനം ചെയ്തു

April 12th, 2012

ishal-emirates-brochure-release-thikkodi-ePathram
അബുദാബി : ഇശല്‍ എമിരേറ്റ്സ് വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഒരുക്കുന്ന ‘ മൈലാഞ്ചി രാവ്‌ ‘ വീഡിയോ ആല്‍ബ ത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു. ഫാര്‍ എവേ ഗ്രൂപ്പ്‌ എം. ഡി. റസാഖ്‌ ചാവക്കാട്, എ. ഇ. ഗ്രൂപ്പ്‌ എം. ഡി. അബ്ദുല്‍ റഹിമാന് നല്‍കി യാണ് ബ്രോഷര്‍ പ്രകാശനം ചെയ്തത്. ഇശല്‍ മര്‍ഹബ എന്ന  കലാ പരിപാടിക്കു ശേഷം ഫാര്‍ എവേ ഗ്രൂപ്പ്‌ കലാ സ്വാദകര്‍ക്ക് സമ്മാനിക്കുന്ന ദൃശ്യാവിഷ്കാരമാണ് മൈലാഞ്ചി രാവ്‌.

brochure-mylanchi-ravu-ishal-thikkodi-ePathram

ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍, പ്രസ്സ്‌ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍, ഗായകന്‍ ജമാല്‍ തിരൂര്‍, ബഷീര്‍ തിക്കോടി, അനില്‍ കുമ്പനാട്, ലത്തീഫ്‌ തിക്കോടി, നര്‍ത്തകിയും ഈ ആല്‍ബ ത്തിലെ അഭിനേത്രിയുമായ സനാ അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിച്ചു.

‘ഈദിന്‍ ഖമറൊളി’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിനു ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന മൈലാഞ്ചി രാവ്‌ ഈ കൂട്ടായ്മ യുടെ പതിനഞ്ചാമത് കലോപ ഹാരമാണ്.

കേരള ത്തിലും ഗള്‍ഫി ലുമായി ചിത്രീകരി ക്കുന്ന ഈ സംഗീത ശില്‍പം മലയാള ത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൈരളിയില്‍ ‘ഖവ്വാലി ഇശല്‍’

November 5th, 2011

usra-qatar-qawali-ishal-ePathram
ദോഹ : ഉസ്റ ഖത്തര്‍ അവതരിപ്പിക്കുന്ന ബലി പെരുന്നാള്‍ ഉപഹാരം ‘ഖവ്വാലി ഇശല്‍’ എന്ന സംഗീത പരിപാടി, നവംബര്‍ 6 , 7 (ഞായര്‍, തിങ്കള്‍) ദിവസ ങ്ങളില്‍ ഖത്തര്‍ സമയം ഉച്ചക്ക്‌ 1 മണിക്ക് ( ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന്) കൈരളി പീപ്പിള്‍ ചാനലില്‍ സംപ്രേഷണം ചെയ്യും.

ഖത്തറിലെ വാടാനപ്പിള്ളി ഇസ്ലാമിയാ കോളേജ്‌ പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കൂട്ടായ്മയാണ് ഉസ്റ. മാപ്പിള പ്പാട്ടുകളില്‍ നിന്നും തെരഞ്ഞെടുത്ത ഖവ്വാലികള്‍ അവതരിപ്പി ക്കുന്നത് നാദിര്‍ അബ്ദുല്‍ സലാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പെരുന്നാളിന് ‘ഈദിന്‍ ഖമറൊളി’ കൈരളി വി ചാനലില്‍

November 5th, 2011

ishal-emirates-eid-programme-ePathramഅബുദാബി : ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഇശല്‍ എമിരേറ്റ്സ് അബുദാബി ഒരുക്കുന്ന പതി നാലാമത്‌ കലോപഹാരമായ ‘ഈദിന്‍ ഖമറൊളി’ എന്ന സംഗീത ദൃശ്യ വിരുന്ന് നവംബര്‍ 7 തിങ്കളാഴ്ച രാവിലെ യു. എ. ഇ. സമയം 11.30ന് ( ഇന്ത്യന്‍ സമയം ഉച്ചക്ക്‌ ഒരു മണിക്ക്) ‘കൈരളി വി’ ചാനലില്‍ സംപ്രേഷണം ചെയ്യും.

മാപ്പിളപ്പാട്ട് ഗാന ശാഖയിലെ പ്രശസ്തരായ മൂസ എരഞ്ഞോളി, രഹന, കണ്ണൂര്‍ ശരീഫ്‌ എന്നിവ രോടൊപ്പം പ്രവാസ ലോകത്തെ ശ്രദ്ധേയനായ ഗായകന്‍ ബഷീര്‍ തിക്കോടി ഇശല്‍ എമിറേറ്റ്സ് പരിചയ പ്പെടുത്തുന്ന പുതുമുഖ ഗായകന്‍ ജമാല്‍ തിരൂര്‍ എന്നിവരും പാട്ടുകള്‍ പാടി. സബ്രീന ഈസ അവതാരക ആയിട്ടെത്തുന്നു.

‘സ്നേഹ നിലാവ്’ എന്ന മാപ്പിളപ്പാട്ട് ആല്‍ബ ത്തിനു ശേഷം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സെക്രട്ടറി ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന ‘ഈദിന്‍ ഖമറൊളി’ ക്ക് വേണ്ടി ഓ. എം. കരുവാര ക്കുണ്ട്, മൂസ എരഞ്ഞോളി, സത്താര്‍ കാഞ്ഞങ്ങാട്, അന്‍വര്‍ പഴയങ്ങാടി എന്നിവര്‍ പാട്ടുകള്‍ എഴുതി. ലത്തീഫ്‌, മുസ്തഫ അമ്പാടി എന്നിവര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു.

poster-ishal-emirates-ePathram

താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം, ജമാല്‍ തിരൂര്‍, അഷ്‌റഫ്‌ കാപ്പാട്, അഷ്‌റഫ്‌ പട്ടാമ്പി, പി. എം. അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

ക്യാമറ, എഡിറ്റിംഗ് : അനസ്‌, ഫാസില്‍ അബ്ദുല്‍ അസീസ്‌. സ്റ്റുഡിയോ ഒലിവ്‌ മീഡിയ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജീവന്‍ ടി.വി.യില്‍ “പെരുന്നാള്‍ നിലാവ്”

November 4th, 2011

perunnal-nilavu-jeevan-tv-epathram

ദോഹ : ഈ ബലി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാന്‍ ജീവന്‍ ടി.വി. അവതരിപ്പിക്കുന്ന “പെരുന്നാള്‍ നിലാവ്” എന്ന പരിപാടിയില്‍ ദോഹ – ഖത്തറിലെ പ്രശസ്ത ഗായകരായ അന്ഷാദ് തൃശ്ശൂര്‍, റിയാസ് തലശ്ശേരി, ജിമ്സി ഖാലിദ്‌, നിധി രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്ന് നവംബര്‍ 6 ന് രാത്രി ഖത്തര്‍ സമയം 10 മണിക്ക് ജീവന്‍ ടി.വി.യില്‍ പ്രക്ഷേപണം ചെയ്യുന്നു. ഭക്തി സാന്ദ്രമായ മാപ്പിളപ്പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള ഈ പരിപാടി സംഗീത ആസ്വാദകര്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

കെ. വി. അബ്ദുല്‍ അസീസ്‌ – ചാവക്കാട് – ദോഹ – ഖത്തര്‍

-

വായിക്കുക: , ,

1 അഭിപ്രായം »

4 of 5345

« Previous Page« Previous « സൌജന്യ മെഡിക്കല്‍ ക്യാമ്പ് ദുബായില്‍
Next »Next Page » ഇശല്‍ സന്ധ്യ 2011 »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine