അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കിയ വിവിധ സംസ്ഥാന ങ്ങളുടെ പ്രാദേശിക പുതു വര്‍ഷ ആഘോഷങ്ങള്‍ പരിപാടി കളുടെ വിത്യസ്തത യാല്‍ ശ്രദ്ധേയ മായി.
ഭാരത ത്തിന്റെ നാനാത്വ ത്തില്‍ ഏകത്വം എന്ന സന്ദേശം വിളിച്ചോതി ക്കൊണ്ട് ‘ഫെസ്റ്റിവല്‍സ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ വിഷു, ബൈശാഖി, ഉഗാദി, വര്‍ഷ പ്പിറപ്പ്, നബ ബര്‍ഷ, ബിഹു എന്നിങ്ങനെ വിവിധ സംസ്ഥാന ങ്ങളുടെ നവ വല്സര ആഘോഷ ങ്ങള് വിവിധ കലാ പരിപാടി കളോടെ അരങ്ങേറി.
ഐ. എസ് . സി. പ്രസിഡണ്ട് ജോയ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി പി. സത്യ ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം. എ. വഹാബ്, കലാ വിഭാഗം സെക്രട്ടറി എലിയാസ് പടവെട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. നൃത്തങ്ങള്‍ ചിട്ട പ്പെടുത്തിയ അദ്ധ്യാപകരെ ആദരിച്ചു.