അബുദാബി : രാജ്യത്ത് തണുപ്പ് കൂടുതല്‍ ശക്തമാകുന്നു എന്ന മുന്നറി യിപ്പു മായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും ചാറ്റല്‍ മഴയും.
അബുദാബി നഗര പ്രദേശത്തും കോര്‍ണീഷ് ഭാഗ ങ്ങളിലും വ്യാഴാഴ്ച ആരം ഭിച്ച കാറ്റി നോടു കൂടെ തണുപ്പും ശക്തി യായി. പല ഭാഗ ങ്ങളിലും ശക്ത മായ പൊടി ക്കാറ്റും ചാറ്റല്‍ മഴയും ഉണ്ടായി. രാവിലെ മുതല്‍ കാറ്റു ണ്ടായിരുന്നു എങ്കിലും രാത്രി യോടെ യാണ് മഴ പെയ്തത്. പല ഭാഗത്തും രാവിലെ മുതല്‍ മൂടി ക്കെട്ടിയ അന്തരീക്ഷ മായി രുന്നു.
വടക്കു പടിഞ്ഞാറൻ കാറ്റാണ് വീശി ക്കൊണ്ടിരി ക്കുന്നത്. തീര പ്രദേശ ങ്ങ ളിൽ താപ നില 23 ഡിഗ്രി സെൽഷ്യസ് വരെ യാകും. കാറ്റിന്റെ ഗതി മണി ക്കൂറിൽ 40 കിലോ മീറ്റർ വരെ ആയി രിക്കും. ഉൾ പ്രദേശ ങ്ങളിലെ ഏറ്റവും ഉയർന്ന താപ നില 25 ഡിഗ്രി സെൽഷ്യ സും കുറഞ്ഞ താപ നില 14 മുതൽ 18 വരെ ഡിഗ്രി സെൽഷ്യസു മായിരിക്കും.
വടക്കന്‍ എമിറേറ്റു കളില്‍ വെള്ളിയാഴ്ച വൈകു ന്നേര ത്തോടെ ശക്ത മായ മഴ പെയ്യും എന്നാണ് മുന്നറിയിപ്പ്. പര്‍വ്വ ത പ്രദേശ ങ്ങളില്‍ താപ നില പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും താഴെ എത്തും. അടുത്ത ആഴ്ച യോടെ താപ നില സാധാ രണ സ്ഥിതി യിലേയ്ക്ക് മാറും എന്നും ദേശീയ കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു.