കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ ഉംറ സംഘം ഏപ്രില്‍ 20ന്

March 23rd, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : കുവൈത്ത് കേരള ഇസ് ലാഹി സെന്ററിന്റെ ഈ വര്ഷത്തെ അഞ്ചാമത്തെ ഉംറ സംഘത്തിന്റെ ബുക്കിംഗ് ആരംഭിച്ചതായി സെന്റര്‍ ഹജ്ജ് ഉംറ സിക്രട്ടറി സക്കീര്‍ കൊയിലാണ്ടി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

സംഘം ഏപ്രില്‍ 20ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും. പരിചയ സമ്പന്നനായ അമീര്‍ പ്രസ്തുത സംഘത്തിന് നേതൃത്വം നല്കുന്നതാണ്. പരിശുദ്ധ ഹറമുകള്ക്ക് സമീപത്താണ് താമസ സൌകര്യം ഏര്പ്പെടുത്തിയിട്ടുള്ളത്. പോകാന്‍ താല്പര്യമുള്ളവര്‍ പാസ്പോര്ട്ട് കോപ്പി, വൈറ്റ് ബാക്ക്ഗ്രൌണ്ടുള്ള ഫോട്ടോ, സിവില്‍ ഐ. ഡി. കോപ്പി തുടങ്ങിയവ ഏപ്രില്‍ 8ന് മുന്പ് ഇസ് ലാഹി സെന്ററിന്റെ കീഴില്‍ മലയാള ഖുത്ബ നടക്കുന്ന പള്ളികളിലെ കൌണ്ടറുകളിലോ, യൂനിറ്റ് ഭാരവാഹികളെയോ, കുവൈത്ത് സിറ്റിയിലെ കേന്ദ്ര ഓഫീസിലോ ഏല്പിക്കേണ്ടതാണ്.

ഇസ് ലാഹി സെന്ററിന്റെ മൂന്നാമത്തെയും നാലാമത്തെയും സംഘങ്ങള്‍ മാര്ച്ച് 23 ബുധനാഴ്ച വൈകിട്ട് 6.30ന് അബ്ബാസിയ മസ്ജിദ് ബല്ഖീസ് പരിസരത്ത് നിന്നു പുറപ്പെടുന്നതാണെന്നും, പ്രസ്തുത സംഘങ്ങള്ക്ക് അബ്ദുസ്സലാം സ്വലാഹി കോട്ടയം, ഹാഫിദ് സ്വാലിഹ് സുബൈര്‍ ആലപ്പുഴ എന്നിവര്‍ നേതൃത്വം നല്കുന്നതാണെന്നും പത്രക്കുറിപ്പില്‍ അറിയിച്ചു. വിശദ വിവരങ്ങള്ക്ക് 99816810, 97926172, 22432079 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്ലാഹി സെന്‍റര്‍ ഏകദിന പഠന ക്യാമ്പ്‌

February 16th, 2011

kuwait-kerala-islahi-centre-logo-epathramകുവൈറ്റ്‌ : കേരള ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന ഏകദിന പഠന ക്യാമ്പ്‌ ഫെബ്രുവരി 17 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. മലയാള ഖുതുബ നടക്കുന്ന പള്ളിക്ക് സമീപ മുള്ള സാല്‍മിയ പ്രൈവറ്റ്‌ എഡ്യുക്കേഷന്‍ ഹാളില്‍ ഒരുക്കുന്ന പഠന ക്യാമ്പില്‍ ‘ഖുര്‍ആനില്‍ നിന്ന്‍’ (മുജീബ്‌ സ്വലാഹി), ‘ആത്മ പരിശോധന’ (സിദ്ധീഖ്‌ പാലത്തോള്‍), ‘പ്രവാചക സ്നേഹം’ (അബ്ദുസ്സലാം സ്വലാഹി), ‘നിത്യ ജീവിത ത്തിലെ സുന്നത്തുകള്‍’ ( സ്വലാഹുദ്ദീന്‍ സ്വലാഹി) എന്നീ വിഷയ ങ്ങളില്‍ ക്ലാസ്സുകള്‍ നടക്കും.

‘മുഹമ്മദ്‌ (സ്വ) : വിമര്‍ശനങ്ങളും വസ്തുതകളും’ എന്ന വിഷയ ത്തില്‍ സുബൈര്‍ പീടിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തും.

കുവൈത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സെന്‍റര്‍ ദഅവ സെക്രട്ടറി റഫീഖ്‌മൂസ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: 224 320 79, 23 9152 17, 2434 2948, 24 34 06 34

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇസ്ലാഹി സെന്‍റര്‍ നിശാ ക്യാമ്പ് അബ്ബാസിയയില്‍

December 28th, 2010

kuwait-kerala-islahi-centre-logo-epathramകുവൈറ്റ് : “അറിവ് സമാധാനത്തിന്” എന്ന തലക്കെട്ടില്‍ ജനുവരി 7, 8, 9 തിയ്യതികളില്‍ എം. എസ്. എം. കോട്ടക്കലില്‍ സംഘടിപ്പിക്കുന്ന കേരള സ്റ്റുഡന്‍സ് കോണ്ഫറന്‍സിന്റെ പ്രചരണാര്‍ത്ഥം കുവൈറ്റ് കേരള ഇസ്ലാഹി സെന്‍റര്‍ അബ്ബാസിയ വെസ്റ്റ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 31ന് വെള്ളിയാഴ്ച വൈകിട്ട് നിശാ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് അബ്ബാസിയ ഉക്കാശ മസ്ജിദില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പഠനം, ദുആ പഠനം, വിശ്വാസ പഠനം, ചരിത്ര പഠനം, ഉദ്ബോധനം എന്നിവയ്ക്ക് യഥാക്രമം ഹാഫിദ് മുഹമ്മദ് അസ്ലം, മൌലവി അബ്ദുല്ല കാരക്കുന്ന്‍, മുജീബുറഹ്മാന്‍ സ്വലാഹി, അഷ്റഫ് എകരൂല്‍, പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. പരിപാടിയിലേക്ക് എല്ലാ സഹോദരീ സഹോദരന്‍മാരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 24342948, 97476250, 97399287 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « വേള്‍ഡ് മലയാളി കൌണ്‍സില്‍ : കുടുംബ സംഗമം
Next » ലോക മലയാളി സംഗമം കൌണ്‍സില്‍ അറിയാതെ »



  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം
  • ഐ. എസ്. സി. ഇന്ത്യാ ഫെസ്റ്റ് സീണണ്‍-13 : ജനുവരി 24, 25, 26 തിയ്യതികളില്‍
  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine