അബുദാബി : പ്രസക്തി, അബുദാബി കേരള സോഷ്യൽ സെന്ററില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സംഗമം, സ്ത്രീകള്‍ക്കു നേരെ ഇന്ത്യയില്‍ ഭയാനകമായ തോതില്‍ പെരുകി വരുന്ന അതിക്രമങ്ങള്‍ ക്കെതിരെയുള്ള പ്രവാസി സമൂഹത്തിന്റെ രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രകടന വേദിയായി മാറി. സമൂഹത്തില്‍ ജീര്‍ണ്ണതകള്‍ ഇത്രമേല്‍ ശക്തമായിട്ടും കര്‍ക്കശമായ നടപെടികളെടുക്കാന്‍ മടിക്കുന്ന ഭരണാധികാരി കള്‍ക്കെതിരായ താക്കീതു കൂടിയായിരുന്നു വനിതകളും, പെണ്‍കുട്ടികളും, കവികളും, ചിത്രകാരന്മാരും, ബഹുജനങ്ങളും പങ്കെടുത്ത സ്ത്രീ സുരക്ഷാ സംഗമം.
സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു. പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു.
കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ഷൈലജ നിയാസ്, കവികളായ അസ്മോ പുത്തന്‍ചിറ, ടി. എ. ശശി, ആശാ സബീന, വിവിധ വനിതാ നേതാക്കളായ രമണി രാജന്‍, ഷക്കീല സുബൈര്‍, ഷാഹ്ദാനീ വാസു, റൂഷ് മെഹര്‍, കെ.എസ്. സി. ബാല സമിതി പ്രസിഡന്‍റ് ഐശ്വര്യ ഗൌരി നാരായണന്‍, അഷ്‌റഫ് ചെമ്പാട്, ചിത്രകാരന്‍ രാജീവ് മുളക്കുഴ, മുഹമ്മദ് അസ്ലാം, അബ്ദുള്‍ നവാസ് എന്നിവര്‍ പ്രസംഗിച്ചു.
സുഹാന സുബൈര്‍, ഒ. എന്‍. വി. യുടെ കവിത ആലപിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഐശ്വര്യ ദേവി അനില്‍, മുഹമ്മദ് രാസ്സി, സുഹാന സുബൈര്‍, ഐശ്വര്യ ഗൌരി നാരായണന്‍ എന്നിവര്‍ വരച്ച ചിത്രങ്ങള്‍ ഭാവി തലമുറയുടെ ആശങ്കകള്‍ പങ്കു വയ്ക്കുന്നതായി മാറി.
ഇസ്മയില്‍ കൊല്ലം, ബാബു തോമസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.