
ഷാർജ : സാംസ്കാരിക കൂട്ടായ്മ പെരുമ പയ്യോളി യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു.സാജിദ് പുറത്തൂട്ട് (പ്രസിഡണ്ട്), സുനിൽ പാറേമ്മൽ (ജനറല്‍ സെക്രട്ടറി), ഷമീർ കാട്ടടി (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

രാജൻ കൊളാവിപ്പാലം, ബഷീർ തിക്കോടി, ഇസ്മായിൽ മേലടി, അസിസ് മേലടി, അബ്ദുറഹിമാൻ അങ്ങാടി കടവത്ത്, സഹദ് പുറക്കാട് (രക്ഷാധികാരികൾ). അഡ്വ. മുഹമ്മദ് സാജിദ്, ജ്യോതിഷ് ഇരിങ്ങൽ, സുരേഷ് പള്ളിക്കര (വൈസ് പ്രസിഡണ്ട്). കരീം വടക്കയിൽ, ശ്രീജേഷ് കൊടക്കാട്, ഷഹനാസ് തിക്കോടി (ജോയിന്‍റ് സെക്രട്ടറി). വേണു പുതുക്കുടി (ജോയിന്‍റ് ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു.
ചടങ്ങിൽ അസീസ് മേലടി, പ്രമോദ് തിക്കോടി, ബിജു പണ്ടാരപ്പറമ്പിൽ, ഷാജി ഇരിങ്ങൽ, സതീശൻ പള്ളിക്കര, റമീസ് മേലടി, റിയാസ് കാട്ടടി, സത്യൻ പള്ളിക്കര, മൊയ്തീൻ പട്ടായി, ഷാമിൽ മൊയ്തീൻ, ഷാജി പള്ളിക്കര എന്നിവർ സംസാരിച്ചു. ബാബു വയനാട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



ഷാർജ : കലാ – സാഹിത്യ – സാംസ്‌കാരിക കൂട്ടായ്‌മ മെഹ്‌ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന ‘മെഹ്‌ഫിൽ മേരെ സനം’ എന്ന സംഗീത നിശയും കലാ വിരുന്നും 2022 നവംബർ 19 ന് വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. ഇന്തോ – അറബ് വീഡിയോ ഫെസ്റ്റും വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരിക്കും. കൂടാതെ, ഡോക്യു മെന്‍ററി പ്രദർശനവും സംഗീത കലാ – സാഹിത്യ പരിപാടികളും അരങ്ങേറും.




























