അബുദാബി : ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗ ത്തിന്റെയും ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ. യുടെയും സംയുക്ത ആഭിമുഖ്യ ത്തില്‍ നടക്കുന്ന ത്രിദിന ഇന്ത്യന്‍ ചലച്ചിത്ര മേള ഏപ്രില്‍ 19 വ്യാഴാഴ്ച ഇന്ത്യന്‍ അംബാസഡര്‍ എം. കെ. ലോകേഷ് ഉദ്ഘാടനം ചെയ്യും.
അബുദാബി ഇന്ത്യന്‍ എംബസി ഓഡിറ്റോറിയ ത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന ചലച്ചിത്ര മേള യില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാളം), ഗിരീഷ് കാസറവള്ളി (കന്നട), ജബാര്‍ പട്ടേല്‍ (മറാത്തി), ഗൗതം ഘോഷ് (ബംഗാളി) എന്നിവരും അബുദാബി ഫിലിം ഫെസ്റ്റിവെല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സ്‌കാര്‍ലറ്റ്, അബുദാബി ഫിലിം കമ്മീഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ മാര്‍സല തുടങ്ങിയവരും പങ്കെടുക്കും.
നല്ല സിനിമയെ സ്‌നേഹിക്കുന്ന ഒരു കൂട്ടം പ്രവാസി ഇന്ത്യക്കാരുടെ കൂട്ടായ്മയായ ‘ഇന്ത്യന്‍ ഫിലിം സൊസൈറ്റി യു. എ. ഇ.’ യുടെ ലക്ഷ്യം നല്ല സിനിമ യെയും സിനിമാ അനുബന്ധ പ്രവര്‍ത്തന ങ്ങളെയും പ്രവാസ ജീവിത ത്തില്‍ അവതരിപ്പി ക്കുകയാണ്.
ഇന്ത്യയിലെ വിവിധ ഭാഷ കളില്‍ ഉണ്ടാവുന്ന മികച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക, ഇതര ഭാഷകളിലെ ചിത്ര ങ്ങളുടെ പ്രദര്‍ശനവും സംവാദവും നടത്താന്‍ അവസരം ഒരുക്കുക, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥി കള്‍ക്ക് ഹൃസ്വ ചിത്ര നിര്‍മാണ ത്തിന് വേദിയൊരുക്കുക തുടങ്ങി യവയാണ് ‘ഐ. എഫ്. എസ്. യു. എ. ഇ.’ യുടെ പ്രവര്‍ത്തനങ്ങള്‍.
ചലച്ചിത്ര മേള യുടെ ഉദ്ഘാടന ചിത്രം അടൂരിന്റെ വിഖ്യാത ചലച്ചിത്രമായ എലിപ്പത്തായ മാണ്. അന്തര്‍ ദേശീയമായ ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയും ലോകത്തെ ഒട്ടുമിക്ക മേള കളില്‍ പ്രദര്‍ശിപ്പി ക്കുകയും ചെയ്തിട്ടുള്ള ‘എലിപ്പത്തായ’ ത്തിന്റെ പുനര്‍ വായനയ്ക്കാണ് പ്രവാസികള്‍ക്ക് അവസരം ഒരുങ്ങുന്നത്.
ഏപ്രില്‍ 20 വെള്ളിയാഴ്ച ആറു മണിക്ക് എംബസി ഓഡിറ്റോറിയ ത്തില്‍ ‘കനസസ കുഡുരേയാഹരി’ യും (കന്നട-ഗിരീഷ് കാസറവള്ളി), എട്ടു മണിക്ക് ‘ഉംബര്‍ത്തോ’ യും (മറാത്തി- ജബാര്‍പട്ടേല്‍) പ്രദര്‍ശി പ്പിക്കും. സമാപന ദിവസം ഗൗതം ഘോഷിന്റെ ബംഗാളി ചിത്രമായ ‘മോനേര്‍’ ആണ് പ്രദര്‍ശി പ്പിക്കുക.
ഏപ്രില്‍ 20 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ രാവിലെ ഒമ്പതു മണി മുതല്‍ ചര്‍ച്ചകളും സെമിനാറുകളും നടക്കും.
‘ചലച്ചിത്ര വ്യവസായ ത്തിന്റെ സാദ്ധ്യതകള്‍ അബുദാബിയില്‍’ എന്ന വിഷയ ത്തെക്കുറിച്ച് അബുദാബി ഫിലിം കമ്മീഷന്‍ ഡെ. ഡയറക്ടര്‍ മാര്‍സെല്ല പ്രഭാഷണം നടത്തും.
10 മണിക്കുള്ള രണ്ടാം സെഷനില്‍ ‘ഇന്ത്യന്‍ സിനിമ ബോളിവുഡിനപ്പുറം’ എന്ന വിഷയ ത്തെക്കുറിച്ച് ജബാര്‍ പട്ടേല്‍ സംസാരിക്കും. അടൂര്‍ ഗോപാലകൃഷ്ണന്‍ മോഡറേറ്ററാകും.
ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ ‘ചലച്ചിത്ര നിര്‍മാണത്തിലെ പുത്തന്‍ സാങ്കേതികതകള്‍’ എന്ന വിഷയം ഗൗതം ഘോഷ് അവതരിപ്പിക്കും. ഗിരീഷ് കാസറവള്ളി മോഡറ്റേറാകും. തുടര്‍ന്ന് ‘ഇന്ത്യന്‍ സിനിമ ഇന്‍ ദ വേള്‍ഡ്’ എന്ന വിഷയ ത്തില്‍ അബുദാബി ഫിലിം ഫെസ്റ്റിവെല്‍ ഡയറക്ടര്‍ പ്രഭാഷണം നടത്തും.
‘സാഹിത്യവും സിനിമയും’ എന്ന വിഷയത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനും പ്രസംഗിക്കും. ‘സംവിധാനം എന്ന കല’ എന്ന വിഷയത്തില്‍ ഗിരീഷ് കാസറവള്ളിയും പ്രസംഗിക്കും.
ത്രിദിന ചലച്ചിത്ര മേളയില്‍ അറബിക് ഹൃസ്വ ചിത്രങ്ങള്‍ കാണാനും സംവിധായകരെയും അഭിനേതാ ക്കളെയും അടുത്തറിയാനും അവസരമുണ്ടാവും എന്ന് ഐ. എഫ്. എസ്. യു. എ. ഇ. യുടെ ചെയര്‍മാന്‍ ഷംനാദ് അറിയിച്ചു.
ചലച്ചിത്ര മേള യിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക