അബുദാബി : പ്രവാസി കളുടെ മനസ്സ് തൊട്ടറിഞ്ഞ് അവരുടെ ആകുലതകളും വ്യഥകളും ചിത്രീകരിച്ച ഹൃസ്വ ചിത്രമായ ‘ മുസാഫിര്‍ ‘ വീണ്ടും പുരസ്‌കാര നിറവില്‍. ചെന്നൈ യില്‍ നടന്ന ‘ ഷോര്‍ട്ട് ഫിലിം ഗാല ‘യുടെ ദേശീയ നിലവാരമുള്ള ഹൃസ്വ ചലച്ചി ത്രോത്സവ ത്തില്‍ മികച്ച ചിത്ര സംയോജകനുള്ള അവാര്‍ഡ് നേടി മുജീബ് കുമരനെല്ലൂര്‍ ആണ് ഇത്തവണ ‘ മുസാഫിറി ‘നു നേട്ടമുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നടത്തിയ ഹ്രസ്വ സിനിമാ മത്സര ത്തി ലും മുജീബിന് മികച്ച രണ്ടാമത്തെ ഫിലിം എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. എടപ്പാള്‍ കുമരനെല്ലൂര്‍ സ്വദേശിയായ മുജീബ് കഴിഞ്ഞ കുറേ വര്‍ഷ ങ്ങളായി അബുദാബി യില്‍ വിഷ്വല്‍ മീഡിയ പ്രവര്‍ത്തന ങ്ങളുമായി ബന്ധപ്പെട്ടു ജോലി ചെയ്തു വരികയാണ്. ഇതിനോടകം നിരവധി പുരസ്‌കാര ങ്ങള്‍ ചിത്ര സംയോജന മികവിന് ഈ യുവാവ് നേടിക്കഴിഞ്ഞു.
കെ. എസ്. സി. ചലച്ചിത്ര മേളയ്ക്കു പുറമെ, കോഴിക്കോട് അല ചലച്ചിത്ര മേള, അല്‍ഐന്‍ ഐ. എസ്. സി. ഫിലിം ഫെസ്റ്റ്, പാലക്കാട് ഹൈക്കു ഫിലിം ഫെസ്റ്റ്, തുടങ്ങിയ മേള കളില്‍ നിരവധി അവാര്‍ഡു കള്‍ കരസ്ഥമാക്കി. ഹോബി വിഷന്‍ നിര്‍മ്മിച്ച് അബുദാബി യിലെ പ്രവാസി കലാകാരന്‍ ഷംനാസ് പി. പി. സംവിധാനം ചെയ്തു ഇരട്ട വേഷ ത്തില്‍ അഭിനയിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിട്ടുള്ളത് മുജീബിന്റെ സഹോദരനും അബുദാബിയിലെ അറിയപ്പെടുന്ന ക്യാമറാമാനും ചലച്ചിത്ര നടനുമായ ഹനീഫ് കുമരനെല്ലൂര്‍ ആണ് .