ദുബായ് : സ്വരുമ കലാ സാംസ്‌കാരിക വേദി ഇഫ്താര്‍ സംഗമം നടത്തി. ബര്‍ ദുബായ് നൂര്‍ജഹാന്‍ റെസ്റ്റോറണ്ടില്‍ വെച്ച് നടന്ന സംഗമത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രതിനിധി ഹസൈനാര്‍ അടിമാലി മുഖ്യ പ്രഭാഷണം നടത്തി.

സ്വരുമ ഇഫ്താര്‍ സംഗമത്തില്‍ അതിഥികള്‍
സ്വരുമ പ്രസിഡണ്ട് ഹുസൈനാര്‍. പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ച യോഗ ത്തില്‍ മാധ്യമ പ്രവര്‍ത്ത കരായ ഫൈസല്‍ ബിന്‍ അഹ്മദ്, നാസര്‍ ബേപ്പൂര്‍, രഹന ഫൈസല്‍ എന്നിവരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പുന്നക്കന്‍ മുഹമ്മദാലി, സലാം പാപ്പിനിശ്ശേരി, അജിത്ത്, മുഹമ്മദ് റസ്വാന്‍, രഞ്ജിത്ത് എന്നിവരും സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സുബൈര്‍ വെള്ളിയോട് സ്വാഗതവും സക്കീര്‍ ഒതളൂര്‍ നന്ദിയും പറഞ്ഞു.