ദുബായ് : പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ സ്വരുമ ദുബായ് ഒന്‍പതാം വാര്‍ഷികം വിവിധ പരിപാടി കളോടെ ആഘോഷിച്ചു. പ്രസിഡണ്ട് ഹുസ്സൈനാര്‍ പി. എടച്ചകൈ യുടെ അദ്ധ്യക്ഷത യില്‍ നടന്ന യോഗം ഇന്ത്യന്‍ വെല്‍ഫയര്‍ കമ്മറ്റി പ്രസിഡണ്ട് കരീം വെങ്കിടങ്ങ് ഉല്‍ഘാടനം ചെയ്തു.
പിന്നണി ഗായകന്‍ വി. ടി. മുരളി മുഖ്യ അഥിതി ആയിരുന്നു. യു. ഏ. ഇ. യിലെ കല – സാംസ്‌കാരിക രംഗത്തെ പ്രഗത്ഭരായ വരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. കൂടാതെ ഈ കഴിഞ്ഞ സി. ബി. എസ്. സി. പത്താം തരം പരീക്ഷ യില്‍ ഉയര്‍ന്ന വിജയം കൈവരിച്ച തൌഫീകുല്‍ അസലാം, സഫവാന അബ്ദുല്‍ മജീദ് എന്നീ രണ്ടു വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു.
എന്‍. പി. രാമചന്ദ്രന്‍, ഇബ്രാഹിം മുറിചാണ്ടി, പുന്നക്കന്‍ മുഹമ്മദാലി, ബാബു പീതാംബരന്‍, കെ. എ. ജബ്ബാരി, നാസര്‍ പരദേശി, പോള്‍ ജോസഫ്, പ്രേമാനന്ദന്‍ കുനിയില്‍, ബല്കീസ് മുഹമ്മദാലി എന്നിവര്‍ ആശംസ നേര്‍ന്നു.
സുബൈര്‍ വെള്ളിയോടു, റഫിക് വാണിമേല്‍, പ്രവീണ്‍ ഇരിങ്ങല്‍, മുഹമ്മദാലി പഴശ്ശി, അന്ഷാദ് വെഞ്ഞറമൂട്, സജ്ജാദ്, സുബൈര്‍, അസീസ് വടകര എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
റീന സലിം സ്വാഗതവും എസ്. പി. മഹമൂദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗായകന്‍ ജാവേദിന്റെ മെഹഫില്‍ സന്ധ്യയും ഉണ്ടായിരുന്നു.