ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 110 മണിക്കൂര്‍ സംഗീത യജ്ഞ ത്തിനു തുടക്കമായി

February 17th, 2015

singer-paravur-sudheer-singing-for-guinness-book-of-world-record-ePathram
അബുദാബി : ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് യുവ ഗായകന്‍ പറവൂര്‍ സുധീര്‍ അവതരി പ്പിക്കുന്നസംഗീത യജ്ഞ ത്തിനു ഫെബ്രുവരി 16 തിങ്കളാഴ്ച രാത്രി 9 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തുടക്ക മായി.

തുടര്‍ച്ച യായി 110 മണിക്കൂര്‍ നിര്‍ത്താതെ നടത്തുന്ന സംഗീത യജ്ഞത്തിൽ മലയാളം, ഹിന്ദി, തമിഴ് ഭാഷ കളിലെ സിനിമാ പാട്ടു കളാണ് പാടുന്നത്. പരിപാടി യുടെ ഔപചാരിക ഉദ്ഘാടനം ഇന്ത്യന്‍ എംബസി കമ്യൂണിറ്റി അഫയര്‍ കോണ്‍സുലര്‍ ആനന്ദ് ബര്‍ദന്‍ നിര്‍വഹിച്ചു.

ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ്, പരിപാടി യുടെ പ്രായോജകരായ എവർസെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടർ എം. കെ. സജീവന്‍, ഒയാസിസ്‌ ഗ്രൂപ്പ് എം. ഡി. ഷാജഹാന്‍, കെ. കെ. മൊയ്തീന്‍ കോയ, മുഹസീന്‍ എന്നിവര്‍ സംബന്ധിച്ചു.

നിലവിൽ ഏറ്റവും കൂടുതല്‍ സമയം പാട്ട് പാടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചിരി ക്കുന്നത് 105 മണിക്കൂര്‍ തുടര്‍ച്ച യായി പാടിയ നാഗ്പുര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ യുടെ പേരിലാണ്.

ഫെബ്രുവരി 21 ഉച്ച വരെ നടക്കുന്ന സംഗീത പരിപാടി മുഴുവനായി റെക്കോഡ് ചെയ്ത ശേഷം ഗിന്നസ് അധികാരികള്‍ക്ക് സമര്‍പ്പിക്കും. ഇതോടെ 110 മണിക്കൂര്‍ പാടി സുധീര്‍ ഗിന്നസ് ബുക്കി ലേക്ക് പ്രവേശിക്കും.

- pma

വായിക്കുക: , , ,

Comments Off on ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് 110 മണിക്കൂര്‍ സംഗീത യജ്ഞ ത്തിനു തുടക്കമായി

ഗിന്നസ് ബുക്കില്‍ ഇടം നേടാനായി 110 മണിക്കൂര്‍ പാട്ടുപാടാന്‍ സുധീര്‍ അബുദാബിയില്‍

February 13th, 2015

singer-sudheer-paravur-for-guinness-book-record-ePathram
അബുദാബി : നൂറ്റി പത്ത് മണിക്കൂര്‍ തുടര്‍ച്ചയായി 1500 സിനിമാ പാട്ടുകള്‍ പാടി ക്കൊണ്ട് പുതിയ ഒരു ലോക റെക്കോര്‍ഡ് സ്ഥാപി ക്കാനുള്ള ഒരുക്ക ത്തിലാണ് പറവൂര്‍ സ്വദേശി സുധീര്‍. അഞ്ചര ദിവസം നീളുന്ന പരിപാടി ക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വേദി യാവുന്നു.

ഫെബ്രുവരി16 മുതല്‍ 21 വരെ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ സുധീര്‍ ആലപിക്കുന്ന ത്തില്‍ ഏറെയും ഗാന ഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാട്ടുകള്‍ ആയിരിക്കും എന്നത് മറ്റൊരു സവിശേഷതയാണ് എന്നും തിങ്കളാഴ്ച രാത്രി 7 മണിക്ക് സംഗീത യജ്ഞം ആരംഭിക്കും എന്നും I S C യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സംഘാടകര്‍ അറിയിച്ചു.

എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശി യായ സുധീര്‍ തന്‍റെ പതിനൊന്നാം വയസ്സി ലാണ് പാടി തുടങ്ങിയത്.

കേരള ത്തില്‍ നിരവധി വേദികളില്‍ പാടി ശ്രദ്ധേയനായി കഴിഞ്ഞ തിനു ശേഷ മാണ് ഗിന്നസ് ബുക്കിലേക്ക് പ്രവേശന ത്തിനു ശ്രമിക്കുന്നത്. ഇതിനു മുന്നോടിയായി 2011 ല്‍ തൃശൂര്‍ ജില്ല യിലെ മാള മഹോത്സവ ത്തില്‍ തുടര്‍ച്ച യായി 12 മണിക്കൂര്‍ കൊണ്ട് 185 പാട്ടുകള്‍ പാടുകയും ചെയ്തു. 2012 ജനുവരി 1 ന് സ്വദേശ മായ പറവൂരില്‍ വെച്ച് 385 സിനിമാ ഗാനങ്ങള്‍ 24 മണിക്കൂര്‍ തുടര്‍ച്ച യായി പാടി ക്കൊണ്ട് അതിന്റെ വീഡിയോ ഗിന്നസ് ബുക്ക്‌ അധികൃതര്‍ക്ക് അയച്ചു കൊടുത്ത് ഗിന്നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി

നിലവില്‍ ഏറ്റവും കൂടുതല്‍ സമയം പാട്ടു പാടി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരി ക്കുന്നത് 105 മണിക്കൂര്‍ പാടിയ നാഗ്പൂര്‍ സ്വദേശി രാജേഷ് ബുര്‍ബുറെ എന്ന ഗായകനാണ്.

ഈ റെക്കോര്‍ഡിനെ മറികടക്കാനായി നൂറ്റി പത്ത് മണിക്കൂര്‍ പാടുവാനായി സുധീര്‍ ഒരുങ്ങുമ്പോള്‍ എല്ലാ സഹായ സഹകരണ ങ്ങളും നല്‍കി അബുദാബി യില്‍ വേദി ഒരുക്കി യിരിക്കുന്നത് എവര്‍ സെയ്ഫ് ഗ്രൂപ്പ് എം. കെ. സജീവനും ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചര്‍ സെന്ററും ചേര്‍ന്നാണ്.

I S C വൈസ് പ്രസിഡന്റ് ബിജി. എം. തോമസ്‌, ജനറല്‍ സെക്രട്ടറി ആര്‍. വിനോദ്, വിനോദ വിഭാഗം സെക്രട്ടറി മാത്യു ജോസ് മാത്യു, എവര്‍സെയ്ഫ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ എം. കെ. സജീവന്‍, ഗായകന്‍ സുധീര്‍, പ്രോഗ്രാം കോഡിനേറ്റര്‍ മാരായ കെ. കെ. അബ്ദുള്ള, മുഹ്സിന്‍ എന്നിവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗിന്നസ് ബുക്കില്‍ ഇടം നേടാനായി 110 മണിക്കൂര്‍ പാട്ടുപാടാന്‍ സുധീര്‍ അബുദാബിയില്‍

ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവൽ : വർണ്ണാഭമായ തുടക്കം

February 12th, 2015

rulers-of-uae-in-qasr-al-hosn-festival-2015-ePathram
അബുദാബി : യു. എ. ഇ. യുടെ പൗരാണികതയും സാംസ്കാരിക പൈതൃകവും വിളിച്ചോതി ‘ഖസ്ര്‍ അല്‍ ഹുസ്ന്‍’ ഫെസ്റ്റിവലിന് വര്‍ണ്ണാഭമായ തുടക്കമായി.

അബുദാബി യുടെ ഹൃദയ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന അല്‍ മന്‍ഹാല്‍ പാലസില്‍ നിന്നും അല്‍ ഹുസ്ന്‍ കോട്ട യിലേക്ക് നടന്ന ഘോഷ യാത്ര യോടെ ‘ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍’ എന്ന പേരില്‍ അറിയപ്പെടുന്ന സാംസ്‌കാരിക പൈതൃകോത്സവ ത്തിനു തുടക്കമായത്.

qasr-al-hosn-festival-2015-ePathram
യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം, അബുദാബി കീരിട അവകാശിയും യു. എ. ഇ. സായുധ സേനയുടെ ഡപ്യുട്ടി കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ ഘോഷ യാത്രക്ക്‌ നേതൃത്വം നല്‍കി.

ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രി യുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, സാംസ്‌കാരിക യുവ ജന ക്ഷേമ സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍, ആഭ്യന്തര വകുപ്പ് മന്ത്രിയും ഉപ പ്രധാന മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദുബായ് കിരീടാ വകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മക്തൂം എന്നിവര്‍ മുന്‍ നിരയില്‍ അണി നിരന്നു.

വിവിധ എമിരേറ്റുകളിലെ ഭരണാധി കാരികള്‍, മന്ത്രിമാര്‍, മറ്റു രാജ കുടുംബാംഗങ്ങളും പൌര പ്രമുഖരും, ആയിരക്കണക്കിന് സ്വദേശി യുവാക്കളും വിദ്യാര്‍ത്ഥികളും ഘോഷയാത്ര യില്‍ സംബന്ധിച്ചു. പരമ്പരാഗത പോലീസ് വേഷ ങ്ങളും ഘോഷ യാത്രക്ക് മാറ്റ് കൂട്ടി. തുടര്‍ന്ന് പരമ്പരാഗത സാംസ്കാരിക – കലാ – സംഗീത -നൃത്ത പരിപാടികള്‍ അവതരിപ്പിച്ചു.

അബുദാബി ടൂറിസം ആന്‍ഡ് കള്‍ചറല്‍ അതോറിറ്റിയുടെ ആഭിമുഖ്യ ത്തിലാണ് പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സംഘടി പ്പിച്ചി രിക്കുന്നത്.

ദിവസവും വൈകീട്ട് നാലു മണി മുതല്‍ രാത്രി പതിനൊന്നു വരെയാണ് യു എ ഇ യുടെ പൗരാണികതയും പാരമ്പര്യവും വരച്ചു കാട്ടുന്ന കലാ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിക്കുക.

അവധി ദിവസങ്ങളില്‍ വനിത കള്‍ക്കും 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും മാത്രമാണ് ഫെസ്റ്റിവല്‍ കാണാനുള്ള പ്രവേശനം അനുവദി ക്കുക. തുടര്‍ന്നുള്ള ദിവസ ങ്ങളില്‍ പൊതു ജന ങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കും എന്ന് അബുദാബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി അറിയിച്ചു.

Photo Courtesy : The National daily

- pma

വായിക്കുക: , ,

Comments Off on ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവൽ : വർണ്ണാഭമായ തുടക്കം

ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ – അബുദാബിയിൽ റോഡുകള്‍ അടച്ചിടും

February 11th, 2015

al-hosn-fort-in-1964-qasr-al-hosn-festival-ePathram
അബുദാബി : ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ ബുധനാഴ്ച ആരംഭിക്കും. ഉദ്ഘാടന ചടങ്ങുകളും അതുമായി ബന്ധപ്പെട്ട് നടക്കുന്ന ആഘോഷ പരിപാടി കളും രാജ കുടുംബാംഗ ങ്ങളും ഭരണ കര്‍ത്താക്കളും പങ്കെടുക്കുന്ന ഘോഷ യാത്രയും കണക്കി ലെടുത്ത് തലസ്ഥാന നഗരി യിലെ പ്രധാന റോഡുകള്‍ എല്ലാം ബുധനാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ വൈകിട്ട് 6 മണി വരെ അടച്ചിടും. മറ്റു ഭാഗ ങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.

- pma

വായിക്കുക: , , , ,

Comments Off on ഖസ്ര്‍ അല്‍ ഹുസ്ന്‍ ഫെസ്റ്റിവല്‍ – അബുദാബിയിൽ റോഡുകള്‍ അടച്ചിടും

ലുലുവിൽ ഈജിപ്ഷ്യൻ ഫെസ്റ്റിവലിന് തുടക്കമായി

February 6th, 2015

logo-lulu-festival-of-egypt-2015-ePathram

അബുദാബി : ഈജിപ്തില്‍ നിര്‍മ്മിച്ച ഭക്ഷ്യ വിഭവങ്ങള്‍ അടക്കമുള്ള സാധന സാമഗ്രി കളെ പരിചയ പ്പെടുത്താന്‍ ‘ഫെസ്റ്റിവല്‍ ഓഫ് ഈജിപ്റ്റ്‌ ‘ എന്ന പേരില്‍ യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റു കളിൽ തുടക്കം കുറിച്ച ഈജിപ്ഷ്യൻ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം അബുദാബി മുഷിരിഫ് മാളിൽ നടന്ന ചടങ്ങിൽ യു. എ. ഇ. യിലെ ഈജിപ്ഷ്യൻ അംബാസിഡർ എഹാബ് ഹമൂദ, ലുലു ഗ്രൂപ്പ് സി. ഒ. ഒ. വി. ഐ. സലിം, ഈജിപ്ത് എംബസി കോമേഷ്യൽ മിനിസ്റ്റർ മഹർ എൽ ഷെരിഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

lulu-egypt-fest-2015-inauguration-ePathram

യു. എ. ഇ. യും ഈജിപ്തും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തി പ്പെടുത്താനും ഈജിപ്ഷ്യൻ തനത് ഭക്ഷ്യ വിഭവ ങ്ങൾ യു. എ. ഇ. യിലെ എല്ലാ ഭാഗ ങ്ങളില്‍ ഉള്ള വർക്കും ലഭ്യമാക്കാനും ഇതു കൊണ്ട് സാധിക്കും എന്ന് ഈജിപ്ഷ്യൻ അംബാസിഡർ എഹാബ് ഹമൂദ പറഞ്ഞു.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന മേളയില്‍ നൂറ്റി ഇരുപതോളം ഈജിപ്ഷ്യൻ ഉല്‍പ്പന്നങ്ങള്‍ ലുലുവിൽ വിപണനം ചെയ്യുക. ഈജിപ്ഷ്യൻ ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ച് നടക്കുന്ന നറുക്കെടുപ്പിൽ കൈറോ വിലേക്കുള്ള വിമാന ടിക്കറ്റുകളും സമ്മാനമായി നൽകുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് ലുലു വില്‍ ഈജിപ്ഷ്യൻ ഫെസ്റ്റിവൽ സംഘടി പ്പിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിന്ത രവി സ്മാരക ഹ്രസ്വ ചലച്ചിത്ര മേള
Next »Next Page » ബാഡ്മിന്റൻ ടൂർണമെന്റിനു തുടക്കമായി »



  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine