Monday, October 15th, 2012

ഗള്‍ഫിലെ ഉന്നത സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ എം. എ. യൂസഫലി

ma-yousufali-epathram
അബുദാബി : ഗള്‍ഫിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരില്‍ ഒന്നാമന്‍ എം. കെ. ഗ്രൂപ്പിന്റെ സാരഥി എം. എ. യൂസഫലി ആണെന്ന് അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ വെളിപ്പെടുത്തി. ഗള്‍ഫിലെ ബിസ്സിനസ് മേഖല യിലും സാമൂഹിക രംഗത്തും സ്വാധീനം ചെലുത്തുന്ന 100 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് എം. എ. യൂസഫലി ഒന്നാം സ്ഥാനത്തെത്തിയത്. ഈ സര്‍വ്വേ യില്‍ രണ്ടാം തവണയാണ് എം. എ. യൂസഫലി ഒന്നാം സ്ഥാനത്ത് വരുന്നത്.

ജി. സി. സി. രാഷ്ട്ര ങ്ങളിലെ ഭരണാധി കാരികളില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വ്യക്തി, അബുദാബി ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ ഡയറക്ടറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഏഷ്യക്കാരന്‍ എന്നീ നിലകളില്‍ എല്ലാം അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ ഇദ്ദേഹത്തിന്റെ പ്രാധാന്യത്തെ വില യിരുത്തുന്നു.

എയര്‍ടെല്ലിലെ പ്രധാന നിക്ഷേപകനും കമ്യൂണിക്കേഷന്‍ രംഗത്തെ പ്രമുഖനും ദുബായില്‍ നിക്ഷേപ ശൃംഖലയുമുള്ള രഘുവിന്ദര്‍ കത്താരിയ രണ്ടാം സ്ഥാനത്തും ഗള്‍ഫിലെ ജഫ്ജഫ്‌കോ ബ്രാന്‍ഡിന്റെ ഉടമസ്ഥനും മീറ്റ് എക്‌സ്‌പോര്‍ട്ട റുമായ ഫിറോഷ് അല്ലാന മൂന്നാം സ്ഥാനത്തും മലയാളി യായ രവി പിള്ള നാലാം സ്ഥാനത്തും ലാന്‍ഡ് മാര്‍ക്ക് ഗ്രൂപ്പിന്റെ നിക്കി ജഗത്തിയാനി അഞ്ചാം സ്ഥാനത്തുമുണ്ട് എന്ന് അറേബ്യന്‍ ബിസ്സിനസ് മാഗസിന്‍ പറയുന്നു.

യു. എ. ഇ. യില്‍ നിന്നുള്ള നിക്ഷേപം ഇന്ത്യയില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതും ടീകോമിന്റെ കൊച്ചി യിലെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതി, എം. എ. യൂസഫലി യുടെ നേതൃത്വ ത്തിലുള്ള മറ്റ് നിക്ഷേപങ്ങള്‍, എയര്‍ കേരളയെ ക്കുറിച്ചുള്ള ആശയങ്ങള്‍ മുതലായവ ഇതില്‍പ്പെടും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ഗള്‍ഫിലേക്ക് ഇറക്കുമതി ചെയ്യുന്നതിലും എം. എ. യൂസഫലിക്ക് പ്രമുഖ സ്ഥാനമുണ്ട്.

ഗള്‍ഫിലെ സാമൂഹിക രംഗത്തും ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളിലും യൂസഫലി നിര്‍ണായക പങ്കുവഹിക്കുന്നു. തന്റെ സ്ഥാപന ങ്ങളിലൂടെ 29 രാജ്യങ്ങളിലെ 29,000 ആളുകള്‍ക്ക് എം. എ. യൂസഫലി തൊഴില്‍ നല്‍കുന്നുണ്ട്. ഇതില്‍ 22,000 പേര്‍ മലയാളികള്‍ ആണെന്നതും ശ്രദ്ധേയമാണ്.

- കറസ്പോണ്ടന്റ്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • റാഷിദ് പൂമാട ത്തിന്ന് അലിഫ് മീഡിയ മാധ്യമ പുരസ്കാരം
 • മൃതദേഹം കൊണ്ടു പോകുന്ന തിനുള്ള നിരക്കു വര്‍ദ്ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു
 • കണ്ണൂർ ഷെരീഫിന്റെ മെഹ്ഫിൽ അബുദാബി യിൽ
 • അബൂന സായിദ് : അബ്ദു സമദ് സമദാനി മുഖ്യ പ്രഭാഷണം നടത്തും
 • സാമൂഹ്യ സംഗീത നാടകം ‘മഴവില്ലഴക്’ അരങ്ങില്‍ എത്തുന്നു
 • സുപ്രീം കോടതി നിർദ്ദേശം സ്വാഗതാർഹം : ഐ. എം. സി. സി.
 • വാഹന അപകടം : ചിത്ര ങ്ങളും ദൃശ്യ ങ്ങളും പകര്‍ത്തി യാല്‍ വന്‍ പിഴ
 • ഇടവാ സൈഫിനു യാത്രയയപ്പ് നല്‍കി
 • ഹണ്ടിംഗ് ആൻഡ് ഇക്വ സ്ട്രിയൻ പ്രദർശനം അബു ദാബി യില്‍
 • സായിദ് വർഷാചരണം : ഇസ്‌ലാഹി സെന്റർ എക്സിബിഷൻ
 • വ​ല കു​രു​ങ്ങി​യ ഒാ​റി​ക്​​സി​നെ ശൈ​ഖ്​ ഹം​ദാ​ൻ ര​ക്ഷി​ച്ചു : വീഡിയോ വൈറല്‍
 • സാന്ത്വനം : അങ്ക മാലി ക്കൊരു കൈത്താങ്ങ് ധന സഹായ വിതരണം
 • യു. എ. ഇ. തല ദഫ് മുട്ട് മത്സരം ഇസ്ലാമിക് സെന്റ റിൽ
 • സമാജം ഫോട്ടോ ഗ്രാഫി മത്സരം ഒക്ടോബര്‍ 19 ന്
 • അനധികൃത ടാക്‌സി : കര്‍ശ്ശന നടപടി കളു മായി പോലീസ്
 • പൊതു നിര ത്തിൽ മാലിന്യം എറിഞ്ഞാൽ 1000 ദിർഹം പിഴ
 • വിരമിച്ച പ്രവാസി കൾക്ക് ഉപാധി കളോടെ അഞ്ചു വർഷത്തെ വിസ
 • യു. എ. ഇ. യിൽ വാട്സാപ്പ് കോൾ അനുവദിച്ചിട്ടില്ല : ടി. ആർ. എ
 • ഇന്ത്യൻ എംബസ്സി യുടെ അംഗീ കാരം നേടിയ എം.​ എം. നാ​സ​റി​നെ ആ​ദ​രി​ച്ചു
 • സമാജം നാടക ക്കളരിക്കു തുടക്കമായി • കിയാല്‍ മറുപടി പറയണം : വെ...
  എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
  ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
  പ്രവാസി ക്ഷേമനിധി പ്രായ പ...
  സിറിയ : വെടിനിർത്തൽ അടുക്...
  സമാജം യുവജനോത്സവം : ഗോപിക...
  ജലീല്‍ രാമന്തളി യുടെ നേര്...
  ഭൂമിക്കായി ഒരു മണിക്കൂര്‍...
  അബുദാബി പുസ്തക മേളക്ക് തു...
  ജലീല്‍ രാമന്തളി യുടെ നോവല...
  മാധ്യമങ്ങള്‍ സത്യ ത്തിന്റ...
  ഇ. എം. എസ്. ആഗ്രഹിച്ച രീത...
  ഇന്ത്യന്‍ എംബസി യിലെ കമ്യ...
  ഷാര്‍ജയില്‍ തീ : മലയാളിയു...
  ഖത്തര്‍ : ലോകത്തെ ഏറ്റവും...
  യു.എ.ഇ.യില്‍ ആനയുടെ കാല്‍...
  ഏറ്റവും ആദരിക്കുന്ന നേതാവ...
  ഇന്ത്യന്‍ സിനിമകള്‍ ജീവിത...
  ബഷീര്‍ അനുസ്മരണവും സാഹിത്...
  സൌദിയില്‍ അറസ്റ്റിലായ ഗായ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine