സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി

August 18th, 2014

tp-seetharam-meet-saif-abdullah-al-shafar-ePathram
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മിൽ സുരക്ഷാ മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്ത മാക്കേണ്ടതിന്‍െറ ആവശ്യ കതയെ കുറിച്ച് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം, യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ സൈഫ് അബ്ദുള്ള അല്‍ ഷഫാറുമായി ചർച്ച നടത്തി.

രണ്ട് രാജ്യ ങ്ങളുടെയും സുരക്ഷാ സാഹചര്യ ങ്ങള്‍ കൂടുതല്‍ കുറ്റമറ്റ താക്കുന്നത് അടക്കം ഇരു രാജ്യ ങ്ങള്‍ക്കും പൊതു താത്പര്യം ഉള്ള നിരവധി വിഷയ ങ്ങളില്‍ ചര്‍ച്ച നടന്നു.

ആഭ്യന്തര മന്ത്രാല ത്തിലെ അന്താ രാഷ്ട്ര സഹകരണ വകുപ്പ് തലവന്‍ ലഫ്റ്റനന്റ് കേണല്‍ അഹമ്മദ് സയീദ്‌ അല്‍ മസ്റൂയി, ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അലി അല്‍ സുവൈദി എന്നിവരും സംബന്ധിച്ചു.

ഫോട്ടോ കടപ്പാട് : WAM

- pma

വായിക്കുക: , , , ,

Comments Off on സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16th, 2014

indian-ambassedor-to-uae-on-independence-day-flag-hosting-ePathram
അബുദാബി : ഇന്ത്യൻ എംബസ്സി യിൽ വിപുല മായ പരിപാടി കളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു.

ഈ ദിനം അഭിമാന ത്തോടെ നാം ആഘോഷി ക്കുമ്പോൾ സ്വാതന്ത്ര്യ ത്തിനു വേണ്ടി പോരാടിയ രാജ്യ സ്നേഹി കളെ ആദര വോടെ നാം സ്മരിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നമൃത കുമാർ, എംബസ്സി ഉദ്യോഗസ്ഥര്‍, അബുദാബി യിലെ അംഗീകൃത – അമേച്ചർ സംഘടനാ പ്രതി നിധികള്‍, പൌര പ്രമുഖർ, വിദ്യാർഥി കൾ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിൽ ഉള്ള വരും ചടങ്ങു കളിൽ സംബന്ധിച്ചു.

തുടർന്ന് ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

അബുദാബി പോലീസിന് പുതിയ വാനുകളും

August 15th, 2014

new-mersedez-van-for-abu-dhabi-police-ePathram
അബുദാബി : മെഴ്‌സിഡസ് ബെന്‍സ് വാനുകളിലും അബുദാബി പോലീസിനെ ഇനി മുതല്‍ കാണാം. ജന ങ്ങള്‍ക്ക് മികച്ച സേവന ങ്ങള്‍ ലഭ്യമാക്കുന്നതിനും പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിത പ്പെടുത്തുന്ന തിനും വേണ്ടി അബുദാബി പോലീസ് പുതിയ മെഴ്‌സിഡസ് വാനുകള്‍ നിരത്തിൽ ഇറക്കി.

അപകട ങ്ങളില്‍ പെട്ടെന്ന് ആവശ്യ മായി വരുന്ന സുരക്ഷാ സജ്ജീ കരണ ങ്ങള്‍ ഒരുക്കിയാണ് അത്യാഹിത സന്ദര്‍ഭ ങ്ങളില്‍ പെട്ടെന്ന് എത്തുവാനും അബുദാബി കമ്യൂണിറ്റി പോലീസിന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കും നഗര ത്തിലെ റോഡുകളില്‍ പുതിയ വാനുകള്‍ ഇറക്കിയത്. വാനിന്റെ വശ ങ്ങളില്‍ പതിച്ച ബോധ വത്കരണ സന്ദേശ ങ്ങള്‍ കൂടുതല്‍ ആളു കളിലേക്ക് എത്താന്‍ ഉപകരിക്കും വിധ മാണ്.

- pma

വായിക്കുക: , , ,

Comments Off on അബുദാബി പോലീസിന് പുതിയ വാനുകളും

മലയാളി വിദ്യാർത്ഥി യെ കാണാതായി

August 14th, 2014

orumanayoor-fayiz-shajudheen-ePathram അബുദാബി : മുസഫ യിലെ മോഡല്‍ സ്‍കൂളില്‍ എട്ടാം ക്ളാസ്സ് വിദ്യാർത്ഥി യായ ഫായിസിനെ ചൊവ്വാഴ്ച രാത്രി മുതല്‍ കാണാനില്ല. അബുദാബി അല്‍ മസൂദില്‍ ജോലി ചെയ്യുന്ന ചാവക്കാട് ഒരുമനയൂര്‍ സ്വദേശി ഷാജുദ്ധീന്റെ മകനാണ് ഫായിസ്.

ചൊവ്വാഴ്ച രാത്രി എട്ടര യ്ക്ക് അബുദാബി മുശ്രിഫ് മാളിന് സമീപമുള്ള വീട്ടില്‍ നിന്നു പുറത്തു പോയതില്‍ പിന്നെ യാണ് കുട്ടിയെ കാണാ തായത്. 12 വര്‍ഷമായി മാതാ പിതാക്കള്‍ ക്കൊപ്പം യു. എ. ഇ. യിലാണ് താമസം. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്ന വര്‍ 00971 50 561 51 60 എന്ന നമ്പറില്‍ അറിയിക്കണം എന്ന് ബന്ധു ക്കള്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on മലയാളി വിദ്യാർത്ഥി യെ കാണാതായി

കുറ്റാന്വേഷണ വിഭാഗം പുതിയ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു

August 12th, 2014

sheikh-saif-bin-zayed-open-new-cid-office-abu-dhabi-ePathram
അബുദാബി : ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള കുറ്റാന്വേഷണ വിഭാഗം പുതിയ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു.

യു. എ. ഇ. ആഭ്യന്തര മന്ത്രിയും ഉപ പ്രധാന മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാൻ, കുറ്റാന്വേഷണ വിഭാഗ ത്തിന്റെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തു.

അല്‍ സആദ സ്ട്രീറ്റില്‍ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു സമീപ ത്താണ് എട്ടു നില കളില്‍ ഏറ്റവും ആധുനികമായ സാങ്കേതിക സൗകര്യ ങ്ങളോടു കൂടിയ പുതിയ ആസ്ഥാനം നിര്‍മിച്ചി രിക്കുന്നത്.

നഗര ത്തിന്റെ ഏതു ഭാഗത്തു നിന്നും എളുപ്പ ത്തില്‍ എത്തി പ്പെടാ വുന്ന സ്ഥല ത്താണ് ഈ കെട്ടിടം. രാജ്യത്തുള്ള സ്വദേശി കളും വിദേശി കളുമായ മുഴുവൻ ആളു കളുടെയും സുരക്ഷക്ക് ആഭ്യ ന്തര മന്ത്രാ ലയം പ്രതിജ്ഞാ ബദ്ധമാണെന്ന് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു കൊണ്ട് ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാൻ പറഞ്ഞു.

കുറ്റാന്വേഷണ വുമായി ബന്ധപ്പെട്ട വിവിധ വിഭാഗ ങ്ങളും ലാബു കളും ഉദ്ഘാടന ശേഷം ശൈഖ് സൈഫ് നോക്കി ക്കണ്ടു. കുറ്റ കൃത്യ ങ്ങളുടെ അന്വേഷണ ങ്ങള്‍ക്കായുള്ള ഇലക്‌ട്രോണിക് ലാബ്, സാങ്കേതിക സൗകര്യ ങ്ങള്‍ എന്നിവ ആഭ്യന്തര മന്ത്രി നിരീക്ഷിച്ചു.

പുതിയ സാഹചര്യ ത്തിലെ ഏതുതരം കുറ്റ കൃത്യ ങ്ങളും തെളിയി ക്കുന്ന തില്‍ പോലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാന ങ്ങളും ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു.

ആഭ്യന്തര മന്ത്രി യുടെ ഓഫീസ് സെക്രട്ടറി ജനറല്‍ ബ്രിഗേഡിയര്‍ നാസര്‍ ലഖ്‌രീബാനി അല്‍ നുഐമി, പോലീസ് ഓപറേഷന്‍ അസി. ഡയറക്ടര്‍ ജനറല്‍ മേജര്‍ ഉമൈര്‍ അല്‍ മുഹൈരി, അബുദാബി പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുറശീദ് തുടങ്ങി പ്രമുഖ ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കടപ്പാട് – : UAE interact – Photo

- pma

വായിക്കുക: , , ,

Comments Off on കുറ്റാന്വേഷണ വിഭാഗം പുതിയ ആസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ചു


« Previous Page« Previous « സൈനിക സേവനം വിശുദ്ധമായ കര്‍ത്തവ്യം : ശൈഖ ഫാത്തിമ
Next »Next Page » കണ്ണൂര്‍ ഷെരീഫിനെ അല്‍ ഐനില്‍ ആദരിച്ചു »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine