ഈന്തപ്പന മഹോത്സവം : ഈന്തപ്പഴങ്ങളും പ്രദര്‍ശിപ്പിക്കും

November 20th, 2014

liwa-dates-festival-ePathram
അബുദാബി : അന്താരാഷ്ട്ര ഈന്തപ്പന മഹോത്സവം നവംബര്‍ 24 മുതല്‍ 29 വരെ അബുദാബിയില്‍ നടക്കും. വിവിധ തരം ഈന്തപ്പന കളും പന യുടെ പ്രത്യേകതകളും വ്യത്യസ്ത ഇന ങ്ങളിലുള്ള ഈന്തപ്പഴ ങ്ങളുമെല്ലാം ആറു ദിവസ ങ്ങളിലായി നടക്കുന്ന പൈതൃക പ്രദര്‍ശന ത്തിന്റെ ഭാഗമാവും.

ഇരുപതോളം രാജ്യങ്ങളില്‍ നിന്നായി 25,000 ത്തോളം സന്ദര്‍ശകരെ ആണ് ഇത്തവണ മേളയുടെ ഭാഗ മായി പ്രതീക്ഷിക്കുന്നത്. ആറ് ദിവസം നീളുന്ന മേളയിലൂടെ 7൦൦൦ ടണ്‍ ഈന്തപ്പഴം വില്‍ക്കാന്‍ സാധിക്കും എന്നും ഈന്തപ്പഴം കൊണ്ടുണ്ടാക്കുന്ന വിവിധയിനം പലഹാരങ്ങളും പാനീയങ്ങളും മേള യില്‍ പ്രദര്‍ശിപ്പി ക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വ ത്തില്‍ ആണ് മേള സംഘടിപ്പിക്കുന്നത്.

- pma

വായിക്കുക: ,

Comments Off on ഈന്തപ്പന മഹോത്സവം : ഈന്തപ്പഴങ്ങളും പ്രദര്‍ശിപ്പിക്കും

ക്വിസ്നോസ് അബുദാബി അല്‍ വഹ്ദ യില്‍ ആരംഭിച്ചു

September 26th, 2014

opening-of-quiznos-fast-food-ePathram
അബുദാബി : ഫാസ്റ്റ് ഫുഡ് ശൃംഖല യായ ക്വിസ്നോസ്, അബുദാബി അല്‍ വഹ്ദ മാളിലെ ഫുഡ്‌ കോര്‍ട്ടില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

അന്താരാഷ്‌ട്ര തല ത്തിൽ അറിയപ്പെടുന്ന ക്വിസ്നോസിന്റെ യു. എ. ഇ. യിലെ ആദ്യ ശാഖയാണ് അബുദാബി യില്‍ തുടങ്ങിയത് എന്നും അധികം വൈകാതെ തന്നെ ദുബായ് അടക്കം വിവിധ എമിരേറ്റുകളിലു മായി ക്വിസ്നോസിന്റെ 70 ശാഖകൾ ആരംഭിക്കുമെന്നും ഉത്ഘാടന ത്തോട്‌ അനുബന്ധിച്ചു നടത്തിയ വാത്താ സമ്മേളന ത്തില്‍ റോയല്‍ ബണ്‍ കഫേ ഗ്രൂപ്പ് മേധാവി സയീദ്‌ അല്‍ ജാബ്റി അറിയിച്ചു.

അബുദാബി കേന്ദ്ര മായി പ്രവര്‍ത്തിക്കുന്ന ബിസിനസ് സംരംഭ കരായ റോയല്‍ ബണ്‍ കഫേ, തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പി ക്കുന്നതിന്റെ ഭാഗ മായി ക്വിസ്നോസ് സബ് എന്ന പേരില്‍ 40 രാജ്യ ങ്ങളിലായി 2020 നുള്ളിൽ ആയിരം ശാഖ കളാണ് തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നത്. 1981 ൽ ആരംഭിച്ച ക്വിസ്നോസിന് ഇപ്പോൾ 25 രാജ്യ ങ്ങളിൽ ശാഖകള്‍ ഉണ്ട്.

- pma

വായിക്കുക: ,

Comments Off on ക്വിസ്നോസ് അബുദാബി അല്‍ വഹ്ദ യില്‍ ആരംഭിച്ചു

ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

September 25th, 2014

model-school-destiny-club-inauguration-ePathram
അബുദാബി : മുസ്സഫ മോഡല്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളുടെ നേതൃത്വ ത്തില്‍ തുടക്കം കുറിച്ച ഡസ്റ്റിനി ക്ളബ്ബിന്റെ ഉത്ഘാടനം യൂണി വേഴ്സല്‍ ആശുപത്രി എം. ഡി. ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട് നിര്‍വ്വഹിച്ചു.

സാമൂഹിക പ്രതിബദ്ധത യുള്ള വിഷയ ങ്ങള്‍ കുട്ടികളുടെ ശ്രദ്ധ യിലേക്ക് എത്തിക്കുന്ന തിനും പൊതു പ്രവര്‍ത്തന രംഗത്ത്‌ കൃത്യമായ ദിശാബോധം നല്‍കുവാനും അതിലൂടെ സാമൂഹിക ജീവ കാരുണ്യ മനോഭാവം വളര്‍ത്തുക യുമാണ് ഡസ്റ്റിനി ക്ളബ്ബിന്റെ ലക്ഷ്യം.

സാമൂഹിക പ്രവര്‍ത്ത കനായ എം. കെ. അബ്ദുള്ള, മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ വി. വി. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ്‌ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ടി. ഡി. റസ്സല്‍, ആഷിക് താജുദ്ധീന്‍, സലിം സുലൈമാന്‍ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on ഡസ്റ്റിനി ക്ളബ്ബിനു തുടക്കമായി

അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍

September 24th, 2014

abudhabi-police-warning-misusing-social-media-ePathram
അബുദാബി : ഒാണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ്, കുട്ടികളെ വ്യക്തിഹത്യ നടത്തുക, അവഹേളനം, കവര്‍ച്ച, ബ്ലാക്ക് മെയിലിംഗ്, ഇന്റര്‍നെറ്റ് വഴി രഹസ്യം ചോര്‍ത്തല്‍, സോഷ്യല്‍ മീഡിയ കള്‍ വഴിയുള്ള കയ്യേറ്റം തുടങ്ങിയ വിവിധ കേസുകളായി 2013 ജനുവരി മുതല്‍ ഈ വര്‍ഷം ജൂലായ്‌ വരെ യുള്ള പത്തൊന്‍പതു മാസ ത്തിനിടെ അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.

ഇതില്‍ കൂടുതലും കുട്ടികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 179 എണ്ണം കഴിഞ്ഞ വര്‍ഷം ലഭിച്ചതാണ്. ഇക്കൊല്ലം ജൂലൈ വരെ മാത്രം 150 കേസുകള്‍ പൊലീസിനു ലഭിച്ചു. ഈ കേസു കളുടെ അന്വേഷണ ത്തിനായി 6795 കംപ്യൂട്ടറുകളും സാങ്കേതിക ഉപകരണങ്ങളും പരിശോധിച്ചു എന്നും അബുദാബി സി. ഐ. ഡി. ഡയറക്ടര്‍ കേണല്‍ ഡോക്ടര്‍ റാഷിദ് മുഹമ്മദ് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍

ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍

September 22nd, 2014

new-sign-board-in-abudhabi-street-ePathram
അബുദാബി : തലസ്ഥാന നഗരി യില്‍ തെരുവു കള്‍ക്ക് ജി. പി. എസ്. സംവിധാന വുമായി യോജിപ്പിച്ച് നല്‍കിയ പുതിയ പേരു കള്‍ ഉള്‍ക്കൊള്ളിച്ച ബോര്‍ഡ് സ്ഥാപിക്കല്‍ അന്തിമ ഘട്ട ത്തില്‍ എത്തി. ഓരോ സ്ഥല ത്തിനും, മേല്‍ വിലാസ ത്തിനും പ്രത്യേകം ബാര്‍ കോഡുകളും നല്‍കി യിട്ടുണ്ട്.

യാത്ര പുറപ്പെടുന്ന സ്ഥലത്ത് നിന്നും വാഹന ത്തില്‍ ജി. പി. എസ്. സംവിധാന ത്തില്‍ ബാര്‍ കോഡ് നല്‍കി യാല്‍ വാഹനം ലക്ഷ്യ സ്ഥാനത്ത് എത്തുന്നതിന് എളുപ്പമാകും. ദൂര സ്ഥല ങ്ങളില്‍ നിന്ന് അബുദാബി യില്‍ വരുന്നവര്‍ക്ക് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന തിന് ഈ സംവിധാനവും ഏറെ പ്രയോജനപ്പെടും.

അബുദാബി യില്‍ റോഡു കള്‍ നമ്പറു കളിലൂടെ യാണ് അറിയ പ്പെട്ടിരുന്നത്. നഗര പരിധി യിലെ പ്രധാന സ്ഥല ങ്ങളി ലെല്ലാം പുതിയ ബോര്‍ഡു കള്‍ സ്ഥാപിച്ചു കഴിഞ്ഞു. പഴയ കാല നേതാക്ക ളുടേയും ഭരണാധി കാരികളുടേയും പേരു കള്‍ അവരോടുള്ള ആദര സൂചക മായി നല്‍കി ക്കഴിഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ജി. പി. എസ്. സംവിധാന വുമായി ബന്ധിപ്പിച്ച് പുതിയ സ്ഥല നാമങ്ങള്‍


« Previous Page« Previous « ട്രാഫിക് പിഴ തവണകളായി അടക്കാനുള്ള കാലാവധി നീട്ടി
Next »Next Page » അക്ഷരം സാംസ്‌കാരിക വേദി വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine