സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

September 4th, 2014

new-uniform-for-abudhabi-school-drivers-and-escorts-ePathram അബുദാബി : പുതിയ സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് നിയമ ത്തിന്റെ ഭാഗ മായി ബസ് ഡ്രൈവര്‍മാര്‍, വാഹന ങ്ങളില്‍ കുട്ടികള്‍ക്ക് അകമ്പടി പോകുന്നവര്‍ എന്നിവര്‍ അടങ്ങിയ സ്‌കൂള്‍ ബസ് ജീവന ക്കാര്‍ക്ക് പുതിയ യൂണിഫോം നടപ്പാക്കു ന്നതായി അബുദാബി എക്‌സിക്യൂട്ടീവ് സ്‌കൂള്‍ ട്രാന്‍സ്‌ പോര്‍ട്ട് കമ്മിറ്റി അറിയിച്ചു.

ബസ് ജീവന ക്കാരെ എളുപ്പ ത്തില്‍ തിരിച്ചറിയാന്‍ കൂടി ലക്ഷ്യ മിട്ടാണ് പുതിയ യൂണിഫോം നടപ്പാക്കുന്നത്. സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് രംഗത്ത് രാജ്യാന്തര നിലവാര ത്തിലേക്ക് എത്തി ക്കുവാന്‍ സുരക്ഷാ സംബന്ധമായ പുതിയ നിയമങ്ങൾ സഹായ കമാവും എന്നും കമ്മിറ്റി അറിയിച്ചു.

- pma

വായിക്കുക: , , , ,

Comments Off on സ്‌കൂള്‍ ബസ് ജീവനക്കാര്‍ക്ക് പുതിയ യൂണിഫോം

പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

August 26th, 2014

indian-passport-cover-page-ePathram
അബുദാബി : ഇന്ത്യൻ പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ ഉടൻ തന്നെ എംബസിയിലോ കോണ്‍സുലേറ്റിലോ എത്തിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. എംബസി യിലോ കോണ്‍സുലേറ്റി ലോ എത്തിച്ചേരു വാന്‍ കഴിയുന്നവര്‍ നേരിട്ട് അധികൃതരുടെ കയ്യിലും അതിനു സാധിക്കാത്തവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലും ഏല്‍പ്പിക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഇതോടൊപ്പം പാസ്സ്പോർട്ട് നഷ്ടപ്പെട്ടവരും വിവരം എംബസിയെ അറിയിക്കണം. ഇത് സംബന്ധിച്ചു അടുത്ത കാലത്തായി നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. പാസ്സ്പോർട്ട് കണ്ടു കിട്ടുന്നവർ എംബസിയിലോ കോണ്‍സുലേറ്റിലോ വിവരം അറിയിച്ചാല്‍ മാത്രമേ വിവരം അവകാശി കളെ അറിയിക്കുവാന്‍ കഴിയുക യുള്ളു.

യു. എ. ഇ. യിലെ നിയമം അനുസരിച്ച് പോലീസ് സ്റ്റേഷനിലും പരാതി നല്‍കേണ്ടതുണ്ട്. പത്ര പരസ്യം വഴി ഇത് പൊതു ജന ങ്ങളെയും അറിയിക്കണം. അതിന് ശേഷ മാണ് പകരം പാസ്സ്പോര്‍ട്ടിന് നയ തന്ത്ര കാര്യാലയ ത്തില്‍ അപേക്ഷി ക്കേണ്ടത്.

നഷ്ടപ്പെട്ട പാസ്സ്പോര്‍ട്ടിന് പകരം എങ്ങിനെ അപേക്ഷിക്കണം എന്ന് പോലും പലർക്കും അറിയില്ല. ഇതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മലയാളം അടക്കമുള്ള പ്രധാന ഭാഷ കളിൽ എംബസ്സി യുടെ വെബ്സൈറ്റിൽ പ്രസിദ്ധീ കരിച്ചിട്ടുണ്ട്. മാത്രമല്ല വെബ്സൈറ്റിൽ എംബസ്സി യുമായി ബന്ധപ്പെടാനുള്ള വിലാസവും ഫോണ്‍ നമ്പരും അടക്കമുള്ള വിവരങ്ങൾ ലഭ്യമാണ്.

കളഞ്ഞു കിട്ടിയ പാസ്‌പോര്‍ട്ട് ചിലര്‍ ദുരുപയോഗം ചെയ്യുന്ന തായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെതിരെ യുള്ള ബോധ വത്കരണം ശക്തി പ്പെടുത്തും എന്നും എംബസി അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on പാസ്സ്പോർട്ട് കളഞ്ഞു കിട്ടിയാല്‍ നയതന്ത്ര കാര്യാലയത്തില്‍ അറിയിക്കണം

സംസ്ഥാനത്തെ മദ്യ നിരോധത്തില്‍ പ്രവാസികള്‍ക്കും ആഹ്ളാദം

August 24th, 2014

c-sadik-ali-in-anti-liquor-campaign-in-abudhabi-ePathram
അബുദാബി : കേരള ത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന സമ്പൂര്‍ണ മദ്യ നിരോധ ത്തില്‍ ആഹ്ളാദം പങ്കിടുക യാണ് അബുദാബി യിലെ ഒരു കൂട്ടം മലയാളികള്‍. കേരള ത്തില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യാസക്തി യില്‍ ആശങ്ക യിലായിരുന്ന പ്രവാസി കള്‍ക്ക് ആശ്വാസം പകരുന്ന തായിരുന്നു സര്‍ക്കാര്‍ തീരുമാനം.

ഇതിനിടയില്‍ വി. എം. സുധീര ന്‍െറ നേതൃത്വ ത്തില്‍ ആരംഭിച്ച മദ്യ വിരുദ്ധ ബോധവല്‍കരണ പരിപാടി യില്‍ പങ്കെടു ക്കാനും മദ്യ ത്തിന്‍െറ വിപത്തും ആപത്തും സുഹൃത്തു ക്കളില്‍ എത്തിക്കുവാനും പ്രവാസി കള്‍ രംഗത്ത് വന്നിരുന്നു.

അബുദാബിയിലെ മീനാ മത്സ്യ മാര്‍ക്കറ്റില്‍ വി. എം. സുധീരന്‍െറ ഫോട്ടോ ഉയര്‍ത്തി പിടിച്ചു മത്സ്യ തൊഴിലാളികളായ മലയാളി കൾ കൂട്ടായ്മ മദ്യ ത്തിനും ലഹരിക്കും എതിരെ പ്രതിജ്ഞ എടുത്തത് മാധ്യമ ശ്രദ്ധ പിടിച്ചു പ റ്റിയിരുന്നു. ഇപ്പോൾ സമ്പൂര്‍ണ മദ്യ നിരോധം പ്രഖ്യപിച്ചപ്പോള്‍ മധുരം വിതരണം ചെയ്താണ് ഇവര്‍ സന്തോഷം പങ്കുവെച്ചത്.

മീന മത്സ്യ മാര്‍ക്കറ്റില്‍ സംഘടിപ്പിച്ച പരിപാടി സാമൂഹിക പ്രവർത്ത കനായ സി. സാദിഖ് അലി ഉദ്ഘാടനം ചെയ്തു. നതീര്‍ തിരുവത്ര, സബീല്‍ എ. ബി, റാഫി കെ. സി, സുലൈമാന്‍ വേങ്ങര, മനാഫ് വളാഞ്ചേരി, ഹൈദര്‍ പി. എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on സംസ്ഥാനത്തെ മദ്യ നിരോധത്തില്‍ പ്രവാസികള്‍ക്കും ആഹ്ളാദം

മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

August 22nd, 2014

അബുദാബി : കേരള ത്തില്‍ മദ്യ ലഭ്യത കുറച്ചു കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം എന്ന്‍ അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായ പ്പെട്ടു.

പടിപടി യായി സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയ ത്തിലേക്ക് എത്തിച്ചേരാന്‍ പുതിയ നിയമ സംവിധാന ത്തിന് സാധിക്കട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പി. അബൂബക്കര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പ, നാസര്‍ മാസ്റ്റര്‍, സലാം മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി, സിദ്ദിഖ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ

August 20th, 2014

prasakthi-independence-day-painting-ePathram
അബുദാബി : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ ‘പ്രസക്തി’ യുടെ ആഭിമുഖ്യ ത്തില്‍ “ഭാരത സ്വാതന്ത്ര്യ ത്തിന്റെ 67വർഷങ്ങൾ” എന്ന പേരിൽ ആഗസ്റ്റ്‌ 22 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ അബുദാബി കേരള സോഷ്യല്‍ സെന്റററില്‍ സാംസ്കാരിക കൂട്ടായ്മ സംഘടി പ്പിക്കും.

5 മണിക്ക് ആർട്ടിസ്റ്റ ആർട്ട്‌ ഗ്രൂപ്പിലെ കലാകാരന്മാരുടെ സംഘ ചിത്ര രചന യോടെ തുടക്കമാവുന്ന കൂട്ടായ്മ യിൽ യു. എ. ഇ യിലെ ശ്രദ്ധേയ രായ ചിത്ര കാരന്മാർ രചന നിർവ്വഹിക്കും.

‘ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ’ എന്ന വിഷയ ത്തില്‍ 7 മണിക്ക് നടക്കുന്ന സെമിനാര്‍, സാംസ്കാരിക പ്രവർത്തകനും ഗാന്ധി സാഹിഹ്യ വേദി പ്രസിഡണ്ടു മായ വി. ടി. വി. ദാമോദരൻ ഉദ്ഘാടനം ചെയ്യും. രമേശ്‌ നായർ അദ്ധ്യക്ഷത വഹിക്കും. സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു സംസാരിക്കും

- pma

വായിക്കുക: , , ,

Comments Off on ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ


« Previous Page« Previous « ധീര ജവാന്മാരെ അബുദാബിയില്‍ ആദരിച്ചു
Next »Next Page » വേനല്‍ തുമ്പികള്‍ ശ്രദ്ധേയമാവുന്നു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine