അബുദാബി : അര്‍ബുദ രോഗ ചികിത്സാ രംഗത്ത് നവീന സൌകര്യ ങ്ങള്‍ ഒരുക്കി പ്രവര്‍ത്തനം തുടങ്ങിയ വി. പി. എസ്. ഹെല്‍ത്ത് കെയറിന്റെ സഹകരണ ത്തോടെ അബുദാബി യില്‍ രണ്ടാമത് അന്താരാഷ്ട്ര ഓങ്കോളജി സമ്മേളനം നടന്നു.
യു. എ. ഇ. സാംസ്കാരിക- യുവ ജന ക്ഷേമ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, ഓങ്കോളജി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അബുദാബി സാദിയാത്ത് ഐലന്‍റിലെ സെന്‍റ് റെജിസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വിവിധ ലോക രാജ്യ ങ്ങളില്‍ നിന്നും 30 അര്‍ബുദ രോഗ വിദഗ്ധരും യു. എ. ഇ. ക്ക് പുറമെ ഇന്ത്യ, ബ്രിട്ടണ്‍, കൊറിയ, ജര്‍മനി, ജപ്പാന്‍, സ്വീഡന്‍, സ്പെയിന്‍, സൗദി അറേബ്യ, ഈജിപ്ത് എന്നിവിട ങ്ങളില്‍ നിന്ന് 600 ഓളം പ്രതിനിധി കളും സംബന്ധിച്ചു.
അര്‍ബുദ രോഗത്തെ പ്രതിരോധി ക്കാനും ഫല പ്രദമായ മരുന്നു കള്‍ കണ്ടു പിടിക്കാനും യു. എ. ഇ കഠിന പരിശ്രമ ങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യ പരിരക്ഷക്ക് രാജ്യം മുന്തിയ പരിഗണന യാണ് നല്‍കുന്നത്. നേരത്തെ കണ്ടു പിടിച്ച് അര്‍ബുദ ത്തെ ചെറുക്കുക എന്ന തത്വം പ്രാവര്‍ത്തിക മാക്കുക യാണ് വേണ്ടത് എന്ന് സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ പറഞ്ഞു.
മൂന്നിലൊന്ന് അര്‍ബുദവും നേരത്തെ കണ്ടത്തെിയാല്‍ ചികിത്സിച്ച് ഭേദമാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന യുടെ പഠന ങ്ങള്‍ വ്യക്തമാക്കുന്നു. അര്‍ബുദത്തെ ചെറുക്കാന്‍ ദീര്‍ഘ വീക്ഷണ ത്തോടെ യുള്ള പ്രവര്‍ത്തന ങ്ങള്‍ ആവശ്യ മാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
വിവിധ തരം അര്‍ബുദ ങ്ങളെ ക്കുറിച്ച് സമ്മേളന ത്തില്‍ ചര്‍ച്ച നടന്നു. ഗര്‍ഭാശയ മുഖ കാന്‍സര്‍, ശ്വാസ കോശ അര്‍ബുദം, സ്തനാര്‍ ബുദം, തൈറോയിഡ് കാന്‍സര്‍ എന്നിവയെ ക്കുറിച്ച് വിദഗ്ധരായ ഡോക്ടര്‍ മാര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു.
കാൻസർ രോഗം മുൻകൂട്ടി കണ്ടെത്തി അനുയോജ്യ മായ ചികിത്സാ രീതികൾ ചെയ്യുന്നതി നായുള്ള നവീന സജ്ജീകരണ ങ്ങൾ ഉൾക്കൊള്ളിച്ച് പുതിയ വി. പി. എസ്. ആശുപത്രി അബുദാബി യിൽ ഉടന്‍ തുറന്നു പ്രവർത്തനം ആരംഭിക്കും എന്നും സമ്മേളന ത്തില്‍ പങ്കെടുത്തു ഡോ. ഷംസീർ വയലിൽ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, ജീവകാരുണ്യം, യു.എ.ഇ.