യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും

August 18th, 2014
sand-storm-2014-in-abudhabi-ePathram
അബുദാബി : യു. എ . ഇ  യുടെ തലസ്ഥാന നഗര മായ അബുദാബി യിലും പരിസര പ്രദേശ ങ്ങളിലും ഞായറാഴ്ച വീശിയടിച്ച പൊടി ക്കാറ്റ് ജന ജീവിതം ദുസ്സഹ മാക്കി.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ  ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ഇത് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി യിട്ടുണ്ട്.

വരും ദിവസ ങ്ങളിലും ഈ കാലാവസ്ഥ തുടരും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. ഞായറാഴ്ച ഉച്ച യോടെ  യു. എ . ഇ യുടെ വിവിധ ഭാഗ ങ്ങളിലും ഹരിത നഗരമായ അല്‍ ഐനിലും  ചാറ്റൽ മഴ യും  പെയ്തു.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ നൈജീരിയന്‍ യുവതി അബുദാബിയില്‍ മരിച്ചു

August 18th, 2014

അബുദാബി : ചികിത്സാ ആവശ്യാര്‍ത്ഥം ഇന്ത്യ യിലേക്ക് പോവുക യായിരുന്ന നൈജീരിയ സ്വദേശിയായ മുപ്പത്തി അഞ്ചുകാരി അബുദാബി വിമാന ത്താവള ത്തില്‍ വെച്ച് മരിച്ചു. അര്‍ബുദ ത്തിനുള്ള ചികിത്സ യ്ക്കായിട്ടാണ് ഇവര്‍ ഇന്ത്യയി ലേക്ക് തിരിച്ചത് എന്നും അബുദാബി ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചു.

അബുദാബി യില്‍ വിമാനം മാറി ക്കയറുന്ന തിനിടയില്‍ അസുഖം മൂര്‍ച്ഛിച്ചു. അതിനെ തുടര്‍ന്നാ യിരുന്നു മരണം. സ്ത്രീക്ക് എബോള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി യതായും സംശയി ക്കുന്നതിനാല്‍ രോഗി യുടെ കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവി നെയും അവരെ ശുശ്രൂഷിച്ച അഞ്ച് പേരെയും അബുദാബി യില്‍ വിദഗ്ധ പരിശോധന യ്ക്ക് വിധേയ രാക്കി.

എന്നാല്‍ അവരില്‍ എബോള രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്തി യിട്ടില്ല എന്നും അബുദാബി ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചതായി വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ നൈജീരിയന്‍ യുവതി അബുദാബിയില്‍ മരിച്ചു

സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി

August 18th, 2014

tp-seetharam-meet-saif-abdullah-al-shafar-ePathram
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മിൽ സുരക്ഷാ മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്ത മാക്കേണ്ടതിന്‍െറ ആവശ്യ കതയെ കുറിച്ച് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം, യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ സൈഫ് അബ്ദുള്ള അല്‍ ഷഫാറുമായി ചർച്ച നടത്തി.

രണ്ട് രാജ്യ ങ്ങളുടെയും സുരക്ഷാ സാഹചര്യ ങ്ങള്‍ കൂടുതല്‍ കുറ്റമറ്റ താക്കുന്നത് അടക്കം ഇരു രാജ്യ ങ്ങള്‍ക്കും പൊതു താത്പര്യം ഉള്ള നിരവധി വിഷയ ങ്ങളില്‍ ചര്‍ച്ച നടന്നു.

ആഭ്യന്തര മന്ത്രാല ത്തിലെ അന്താ രാഷ്ട്ര സഹകരണ വകുപ്പ് തലവന്‍ ലഫ്റ്റനന്റ് കേണല്‍ അഹമ്മദ് സയീദ്‌ അല്‍ മസ്റൂയി, ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അലി അല്‍ സുവൈദി എന്നിവരും സംബന്ധിച്ചു.

ഫോട്ടോ കടപ്പാട് : WAM

- pma

വായിക്കുക: , , , ,

Comments Off on സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി

ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16th, 2014

indian-ambassedor-to-uae-on-independence-day-flag-hosting-ePathram
അബുദാബി : ഇന്ത്യൻ എംബസ്സി യിൽ വിപുല മായ പരിപാടി കളോടെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം ദേശീയ പതാക ഉയര്‍ത്തി. തുടർന്ന് രാഷ്ട്രപതി യുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു.

ഈ ദിനം അഭിമാന ത്തോടെ നാം ആഘോഷി ക്കുമ്പോൾ സ്വാതന്ത്ര്യ ത്തിനു വേണ്ടി പോരാടിയ രാജ്യ സ്നേഹി കളെ ആദര വോടെ നാം സ്മരിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ നമൃത കുമാർ, എംബസ്സി ഉദ്യോഗസ്ഥര്‍, അബുദാബി യിലെ അംഗീകൃത – അമേച്ചർ സംഘടനാ പ്രതി നിധികള്‍, പൌര പ്രമുഖർ, വിദ്യാർഥി കൾ തുടങ്ങി സമൂഹത്തിലെ നാനാ തുറകളിൽ ഉള്ള വരും ചടങ്ങു കളിൽ സംബന്ധിച്ചു.

തുടർന്ന് ദേശഭക്തി ഗാനങ്ങളും അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

അബുദാബി പോലീസിന് പുതിയ വാനുകളും

August 15th, 2014

new-mersedez-van-for-abu-dhabi-police-ePathram
അബുദാബി : മെഴ്‌സിഡസ് ബെന്‍സ് വാനുകളിലും അബുദാബി പോലീസിനെ ഇനി മുതല്‍ കാണാം. ജന ങ്ങള്‍ക്ക് മികച്ച സേവന ങ്ങള്‍ ലഭ്യമാക്കുന്നതിനും പോലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിത പ്പെടുത്തുന്ന തിനും വേണ്ടി അബുദാബി പോലീസ് പുതിയ മെഴ്‌സിഡസ് വാനുകള്‍ നിരത്തിൽ ഇറക്കി.

അപകട ങ്ങളില്‍ പെട്ടെന്ന് ആവശ്യ മായി വരുന്ന സുരക്ഷാ സജ്ജീ കരണ ങ്ങള്‍ ഒരുക്കിയാണ് അത്യാഹിത സന്ദര്‍ഭ ങ്ങളില്‍ പെട്ടെന്ന് എത്തുവാനും അബുദാബി കമ്യൂണിറ്റി പോലീസിന്റെ സാമൂഹിക ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്കും നഗര ത്തിലെ റോഡുകളില്‍ പുതിയ വാനുകള്‍ ഇറക്കിയത്. വാനിന്റെ വശ ങ്ങളില്‍ പതിച്ച ബോധ വത്കരണ സന്ദേശ ങ്ങള്‍ കൂടുതല്‍ ആളു കളിലേക്ക് എത്താന്‍ ഉപകരിക്കും വിധ മാണ്.

- pma

വായിക്കുക: , , ,

Comments Off on അബുദാബി പോലീസിന് പുതിയ വാനുകളും


« Previous Page« Previous « മലയാളി വിദ്യാർത്ഥി യെ കാണാതായി
Next »Next Page » ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine