അബുദാബി ടാക്‌സി യില്‍ ‘ടച്ച് സ്‌ക്രീന്‍’ സംവിധാനം ഒരുങ്ങുന്നു

January 15th, 2014

silver-taxi-in-abudhabi-ePathram
അബുദാബി : യാത്രക്കാര്‍ക്ക് പോകേണ്ട തായ സ്ഥല ത്തിന്റെ വിവര ങ്ങളോടൊപ്പം തന്നെ പരസ്യ ങ്ങളും വിനോദ ത്തിനാ യുള്ള സംവിധാന ങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ജി. പി. എസ്. സംവിധാനം ഒരുക്കി തല സ്ഥാനത്തെ ടാക്‌സി കളില്‍ ‘ടച്ച് സ്‌ക്രീന്‍’ സംവിധാനം വരുന്നു.

പുതിയ സ്ഥല ങ്ങളിലേക്ക് യാത്ര ചെയ്യുന്ന വരുടെ ആശങ്ക അകറ്റുന്ന തോടൊപ്പം യാത്ര യുടെ വിരസതയും കുറയ്ക്കും. പരീക്ഷണ അടി സ്ഥാന ത്തില്‍ 20 ടാക്‌സി കളില്‍ ഈ സംവി ധാനം സ്ഥാപിച്ചത് മികച്ച പൊതു ജന അഭിപ്രായം നേടി യിരുന്നു. ഈ മാസം തന്നെ കൂടുതല്‍ ടാക്സി കളില്‍ ഈ സംവിധാനം നടപ്പാക്കു മെന്ന് അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം അവസാന ത്തോടെ 5,000-ത്തോളം ടാക്‌സി കളില്‍ പുതിയ ടച്ച് സ്‌ക്രീന്‍ സംവിധാനം ഉള്‍പ്പെടുത്തും. 5 വര്‍ഷ ത്തില്‍ കൂടുതല്‍ പഴക്കമുള്ള ടാക്‌സികള്‍ മാറ്റി പുതിയവ യില്‍ ആയിരിക്കും ഈ സംവിധാനം നടപ്പാക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യുടെ വിവിധ മേഖല കളിലേക്കു പുതിയ ബസ്സ്‌ റൂട്ടുകൾ

January 10th, 2014

abudhabi-public-transport-bus-ePathram അബുദാബി : യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് അബുദാബി യുടെ വിവിധ മേഖല കളിലേക്കു കൂടുതല്‍ ബസ് സര്‍വീ സുകള്‍ ആരംഭിച്ചു. അബുദാബി യുടെ കിഴക്കന്‍ മേഖല യിലെ മൂന്നു റൂട്ടു കളിലേക്കും പടിഞ്ഞാറന്‍ മേഖല യിലെ എട്ടു റൂട്ടു കളിലേക്കുമാണു പുതിയ ബസ്സ്‌ സര്‍വീസ് തുടങ്ങി യത്.

ഗതാഗത മേഖല യില്‍ ആവശ്യമായ പരിഷ്കരണ ങ്ങള്‍ നടപ്പാക്കുന്ന തിന്റെ ഭാഗ മായി മറ്റു ചില സ്ഥല ങ്ങളി ലേക്കുള്ള സര്‍വീസുകള്‍ പുന: ക്രമീ കരിക്കുകയും ചെയ്തു.

യാത്ര ക്കാരുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യം പരിഗണിച്ച് ഗതാഗത വകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ത്തിലാണു പരിഷ്‌കരണ നടപടി കള്‍ കൈക്കൊണ്ടത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യിൽ ‘സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍’

January 10th, 2014

അബുദാബി : ഗാര്‍ബേജ് ബിന്നിനരുകില്‍ അലക്ഷ്യ മായി മാലിന്യം വലിച്ചെറി യുന്നവരെ കണ്ടെത്താന്‍ ‘സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍’ സംവിധാന വുമായി അബുദാബി മുനിസിപ്പാലിറ്റി രംഗത്ത്.

അമിതമായി മാലിന്യം തള്ളുന്നവരെ യും അലക്ഷ്യമായി ഗാര്‍ബേജ് ബിന്നിനരുകില്‍ മാലിന്യം എറിയുന്നവരെയും തിര്‍ച്ചറിയാന്‍ ഉതകുന്ന ആധുനിക സംവിധാനം അബുദാബി മുനിസി പ്പാലിറ്റി യുടെ സെന്റര്‍ ഓഫ് വെയ്സ്റ്റ് മാനേജ്‌മെന്റ് തയ്യാറാക്കുന്നു. അത്യാധുനിക സാങ്കേ തിക വിദ്യ യായ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്റെ സഹായത്തോടെ റിമോട്ട് സെന്‍സറിംഗ് സംവിധാന ത്തില്‍ സ്മാര്‍ട്ട് ഗാര്‍ബേജ് ബിന്‍ എന്ന പേരിലുള്ള 30,000 മാലിന്യ ത്തൊട്ടികള്‍ നഗര ത്തിലെങ്ങും സ്ഥാപിക്കാനാണ് ഒരുങ്ങുന്നത്.

ഓരോ ബിന്നിനോടും ചേര്‍ന്ന് ഇലട്രോണിക് ചിപ്പുണ്ടാവും. ഓരോ ചിപ്പിലും സാങ്കേതികമായ വിവരങ്ങളും മാലിന്യ ത്തൊട്ടി ഏത് മേഖല യിലുള്ള താണെന്നും ഉള്‍ക്കൊള്ളി ച്ചിരിക്കും. മാലിന്യം ശേഖരി ക്കാന്‍ എത്തുന്ന ട്രക്കു കളിലുള്ളവര്‍ക്ക് പ്രത്യേക ഡിവൈസിന്റെ സഹായ ത്തോടെ ചിപ്പിലെ വിവര ങ്ങള്‍ വായിക്കാന്‍ സാധിക്കും. ഡിവൈസു കള്‍ കേന്ദ്രീകൃത മോണിറ്റ റിംഗ് സംവിധാന വുമായി ബന്ധിപ്പിച്ചാണ് വിവരങ്ങള്‍ ശേഖരി ക്കുക.

ഇതിലൂടെ ഓരോ വീട്ടുകാരും എത്ര മാലിന്യ മാണ് തള്ളുന്ന തെന്ന് കൃത്യമായി അറിയാന്‍ സാധിക്കും എന്നതാണ് ഈ സംവിധാന ത്തിന്റെ പ്രത്യേകത.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ശക്തമായ മഴ

January 7th, 2014

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : തണുപ്പ് കൂടുതല്‍ ശക്തമാവുന്നു എന്ന മുന്നറി യിപ്പുമായി അബുദാബിയില്‍ എങ്ങും മഴ പെയ്തു. മഴ വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.

യു. എ. ഇ. യില്‍ വിവിധ എമിറേറ്റുകളില്‍ ഇന്നലെ മുതല്‍ മഴ ഉണ്ടായിരുന്നു. പല സ്ഥല ങ്ങളിലും ചാറ്റല്‍ മഴ യാണ് ഉണ്ടാ യത് എങ്കിലും അബുദാബി നഗര ത്തില്‍ ഇന്നു ശക്തമായ മഴ യാണ് പെയ്തത്. മഴയെ ത്തുടര്‍ന്ന് മിക്ക റോഡു കളിലും വെള്ള ക്കെട്ടുകള്‍ രൂപപ്പെട്ടു.

ഇത് വാഹന ഗതാഗത ത്തെ സാര മായി ബാധിച്ചു. വെള്ള ക്കെട്ടുകള്‍ രൂപ പ്പെട്ടതിനെ ത്തുടര്‍ന്ന് ഗതാഗത വകുപ്പ് റോഡു കളില്‍ മുന്നറിയിപ്പു ബോര്‍ഡു കള്‍ സ്ഥാപിച്ചിട്ടുണ്ട്. ശക്ത മായ തണുത്ത കാറ്റ് വീശുന്നുണ്ട്. ദൂരക്കാഴ്ചയും ക്രമാ തീതമായി കുറഞ്ഞു. ദൂരക്കാഴ്ച കുറഞ്ഞതു കൊണ്ട് വാഹനം ഓടി ക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറി യിപ്പു നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നു

January 7th, 2014

abudhabi-emigration-e-gate-ePathram
അബുദാബി : യു. എ. ഇ. യില്‍ നിന്നുള്ള യാത്രാ നടപടി കള്‍ സുഖമ മാക്കാന്‍ ഉപകരിക്കുന്ന ഇ-ഗേറ്റ് രജിസ്‌ട്രേഷന്‍ അബുദാബി ഗലേറിയ മാളില്‍ ചൊവ്വാഴ്ച സമാപനമാവും.

യു. എ. ഇ. പൗരന്മാര്‍ക്കും യു. എ. ഇ. വിസ യുള്ളവര്‍ക്കും ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ പദ്ധതി യുടെ സാധ്യതകള്‍ ഉപയോഗ പ്പെടുത്താവുന്ന താണ്.

ചൊവ്വാഴ്ച രാത്രി പത്തു മണി വരെ അബുദാബി ഗലേറിയ മാളില്‍ നടക്കുന്ന ഇ-ഗേറ്റ് രജിസ്‌ട്രേഷനില്‍ പങ്കെടുക്കുന്നതിന് പാസ്‌പോര്‍ട്ട് ആവശ്യമാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « നാടക രചനാ മല്‍സര ത്തില്‍ ബി. മധുസൂദനന്‍ വിജയി
Next »Next Page » ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷൻ ഏഴാം വാർഷികം »



  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine