രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു

December 1st, 2016

logo-uae-commemoration-day-ePathram
അബുദാബി : രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച ധീര രക്ത സാക്ഷി കള്‍ക്ക് നാടിന്റെ ആദരം അര്‍പ്പിച്ചു കൊണ്ട് രക്ത സാക്ഷി സ്മാരക മായ വാഹത് അല്‍ കറാമ തുറന്നു.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും സായുധ സേനാ കേന്ദ്ര ആസ്ഥാന ത്തിനും സമീപ ത്തായി നാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ തീര്‍ത്ത ‘വാഹത് അല്‍ കറാമ’ രാജ്യ ത്തിന്റെ അഭി മാന വും ഐക്യ ബോധ വു മാണ് എടുത്തു കാണി ക്കുന്നത്.

യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം,  അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി ഭരണാധി കാരി കള്‍ സ്മാരക ത്തില്‍ പുഷ്പ ചക്രങ്ങൾ അര്‍പ്പിച്ചു.

സൈനിക ബഹുമതി കളോടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ രക്ത സാക്ഷി കളുടെ കുടുംബാംഗ ങ്ങളും എത്തി.

വിദേശകാര്യ – അന്താരാഷ്ട്ര സഹ കരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, കൂടാതെ വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളും രാജ കുടും ബാംഗ ങ്ങളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ മീഡിയ സംഘടിപ്പിക്കുന്ന ദേശീയ ദിന ആഘോഷങ്ങൾ

November 30th, 2016

logo-love-for-uae-by-ima-ePathram
അബുദാബി : മാധ്യമ പ്രവർത്ത കരുടെ കൂട്ടായ്മ യായ ഇന്ത്യൻ മീഡിയ അബു ദാബി യുടെ നേതൃത്വ ത്തിൽ സംഘടി പ്പിക്കുന്ന യു. എ. ഇ. ദേശീയ ദിന ആഘോഷ ങ്ങൾ 2016 ഡിസംബർ 1 വ്യാഴാഴ്ച യും മൂന്നാം തിയതി ശനി യാഴ്ച യുമായി നടക്കും.

യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയ ത്തിന്റെ രക്ഷ കർതൃത്വ ത്തിലുള്ള അഖ്ദർ – ലവ് ഫോർ യു. എ. ഇ. സംരഭവും ഇന്ത്യ സോഷ്യൽ സെന്ററു മായും സഹ കരിച്ചു കൊണ്ട് വ്യാഴാഴ്‌ച രാത്രി 8 മണിക്ക് ഐ. എസ്. സി. ഓഡി റ്റോറി യ ത്തിൽ നടക്കുന്ന സല്യൂട്ട് യു എ ഇ എന്ന പരിപാടി യിൽ അറബ് പൈതൃക നൃത്ത ങ്ങൾ, ഖവാലി സംഗീതം, ഇന്ത്യയിൽ നിന്നുള്ള കലാ രൂപ ങ്ങൾ എന്നിവ അവതരി പ്പിക്കും.

എമിരേറ്റ്സ് ഫ്യുച്ചർ അക്കാദമി യിലെ 45 വിദ്യാർത്ഥി കൾ യു. എ. ഇ. യുടെയും ഇന്ത്യ യുടേയും ദേശീയ ഗാനം ആലപിക്കും. ചടങ്ങിൽ ആഭ്യന്തര മന്ത്രാ ലയം, ലവ് ഫോർ യു. എ. ഇ.(അഖ്‌ദർ) എന്നിവ യിലെ മുതിർന്ന ഉദ്യോഗ സ്ഥർ ആദരവ് ഏറ്റു വാങ്ങും.

ima-national-day-celebration-love-for-uae -ePathram.jpg

അബുദാബി ഖാലിദിയ മാളിൽ ഡിസംബർ 3 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ‘യു. എ. ഇ. വര കളി ലൂടെ’ എന്ന പേരിൽ സംഘടി പ്പിക്കുന്ന ചിത്ര രചനാ മത്സര ത്തിൽ 45 വിദ്യാർത്ഥി കൾ 45 ചിത്ര ങ്ങളി ലൂടെ യു. എ. ഇ. യുടെ ചരിത്രം അനാ വരണം ചെയ്യും.

സ്‌കൂൾ തല ത്തിലും സംഘടനാ തല ങ്ങളിലും നടന്ന ചിത്ര രചനാ മത്സര ങ്ങളിൽ നിന്നും തെരഞ്ഞെ ടുക്ക പ്പെട്ട ചിത്ര ങ്ങളുടെ പ്രദർശനവും ഒരുക്കി യിട്ടുണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അബുദാബി ഏവിയേഷനിൽ ആഘോഷം

November 30th, 2016

uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി ഏവിയേഷൻ ആസ്ഥാനത്ത് നിറപ്പകിട്ടാർന്ന പരിപാടികൾ സംഘടിപ്പിച്ചു.

യു. എ. ഇ. പോലീസിന്റെ പരേഡോടു കൂടി തുടക്ക മായ ആഘോഷ പരിപാടി കൾക്ക് അബുദാബി ഏവിയേഷൻ ജനറൽ മാനേജർ മുഹമ്മദ് ഇബ്രാഹിം അൽ മെസ്രോയി, ഓഫീസ് മാനേജർ മാരായ ഖാലിദ് അൽ ബലൂഷി, ഹനാൻ അൽ ഖൂരി എന്നിവർ നേതൃത്വം നൽകി.

അബുദാബി ഏവിയേഷൻ ജീവന ക്കാരുടെ വിവിധ കലാ കായിക മത്സര ങ്ങളും പരിപാടി കൾക്ക് മാറ്റു കൂട്ടി.

രാജ്യ ത്തിന്റെ മുന്നേറ്റവും ചരിത്ര പശ്ചാത്തലവും വ്യക്ത മാക്കുന്ന ഫോട്ടോ പ്രദർശന ങ്ങളും കരകൗശല വസ്തു ക്കളു ടെയും നാടൻ കലാ രൂപ ങ്ങളു ടെയും അവതര ണവും ശ്രദ്ധേയ മായി. അറബിക് പരമ്പരാഗത നൃത്ത ങ്ങളും സംഗീതാ ലാപനവും കുട്ടി കളുടെ വിവിധ കലാ പരിപാടി കളും അരങ്ങേറി.

അബു ദാബി ഏവിയേഷ നിലെയും പോലീസ് സേന യിലെയും ഉദ്യോഗസ്ഥ രും മലയാളി കൾ അടക്ക മുള്ള ഇന്ത്യ ക്കാരായ ജീവന ക്കാരും യു. എ. ഇ. യുടെ ദേശീയ ദിന ആഘോഷ ങ്ങളിൽ പങ്കാളി കളായി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനം : മൂന്നു ദിവസം അവധി

November 19th, 2016

uae-flag-epathram
അബുദാബി : നാല്പത്തി അഞ്ചാമത് ദേശീയ ദിന വും രക്ത സാക്ഷി ദിന ആചാരണ വും പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖല, സ്വകാര്യ മേഖല സ്ഥാപന ങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ (വ്യാഴം, വെള്ളി, ശനി) പൊതു മേഖലക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല യില്‍ ഡിസംബര്‍ 1, 2 (വ്യാഴം, വെള്ളി) ദിവസ ങ്ങളിലു മാണ് അവധി.

രക്ത സാക്ഷിദിന മായ നവംബര്‍ 30 ന്റെ അവധി യാണ്, വാരാന്ത്യ അവധി യോടൊപ്പം ചേര്‍ത്ത് വ്യാഴാഴ്ച (ഡിസംബര്‍ 1) നല്‍കി യിരിക്കുന്നത്. ഡിസംബർ നാലിന് ഒാഫീസുകൾ പ്രവർത്തനം പുനരാരംഭിക്കും.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയും ആയ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീട അവകാ ശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ദേശീയ ദിന ത്തോട് അനു ബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവ അവധി

November 15th, 2016

logo-uae-government-2016-ePathram
അബുദാബി: യു. എ. ഇ. യിലെ സര്‍ക്കാര്‍ ജീവന ക്കാരികള്‍ക്ക് ശമ്പള ത്തോടെ മൂന്നു മാസത്തെ പ്രസവ അവധി നല്‍കാന്‍ അനുമതി. ഇതു സംബന്ധിച്ച നിയമ ത്തിന് അംഗീ കാരം നല്‍കി ക്കൊണ്ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു.

നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ച് നാല് മാസ ത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും. 2008 ലെ 11ആം ഫെഡറല്‍ നിയമ ത്തില്‍ ഭേദഗതി വരുത്തി ക്കൊ ണ്ടാണ് 2016 ലെ 17 ആം ഫെഡറല്‍ നിയമം അവതരി പ്പിച്ചിരിക്കുന്നത്.

പൊതു മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാരി കള്‍ക്ക് പുതിയ നിയമ പ്രകാരം മൂന്നു മാസത്തെ പ്രസവ അവധിക്കു പുറമെ കുഞ്ഞു ങ്ങള്‍ക്ക് നാലു മാസം പ്രായ മാവും വരെ മുലയൂട്ടുന്ന തിനായി ദിവസവം രണ്ടു മണിക്കൂര്‍ ഇടവേള യും ലഭിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വയലാർ അനുസ്മരണം സംഘടിപ്പിച്ചു
Next »Next Page » സെന്റ് സ്റ്റീഫൻസ് പള്ളി യുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച കെ. എസ്. സി. യിൽ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine